Land Of Mine (Under Sandet) (2015) - 100 min

February 24, 2017



രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഡാനിഷ് സേനക്ക് മുന്നിൽ കീഴടങ്ങുന്ന ഒരുപറ്റം ജർമൻ യുവാക്കൾ.. യുദ്ധത്തിനിടയിൽ ജർമൻ സൈനികർ ഡൻമാർക്ക് കടൽ തീരത്ത് കുഴിച്ചിട്ട 2 മില്ല്യൺ മൈനുകൾ നീക്കം ചെയ്യാനായി ഡാനിഷ് സേന ഇവരെ ഉപയോഗിക്കുന്നു..സുരക്ഷാക്രമീകരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ വെറും കൈകൊണ്ട് മൈനുകൾ നീക്കം ചെയ്യുക എന്ന ശ്രമകരമായ ദൗത്യത്തിന് ഇറങ്ങേണ്ടിവരുന്ന ജർമൻ യുവാക്കളുടെ ജീവിതത്തിന്റെ ദൃശ്യാവിഷ്കാരമാണ് Martin Zandvliet സംവിധാനം ചെയ്ത 'Land of Mine' എന്ന ചിത്രം.. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്..

ദൗത്യത്തിന് നേതൃത്വം കൊടുക്കുന്ന ഡാനിഷ് സെർജിയന്റ് Carl Rasmussenന് നാസികളോടുള്ള അമർഷവും ദേഷ്യവും പ്രകടമാക്കുന്നതാണ് ചിത്രത്തിലെ ആദ്യ സീൻ.. തുടർന്നുള്ള സീനുകളിൽ ജർമൻ യുവാക്കൾ ഡാനിഷ് മേധാവികളുടെ ക്രൂര പീഡനത്തിന് ഇരയാവാന്നതും ഭക്ഷണം പോലും ലഭിക്കാതെ കഷ്ടതകൾ സഹിച്ച് ദിവസങ്ങൾ തള്ളിനീക്കേണ്ടി വരുന്ന യുവാക്കളുടെ അവസ്ഥയും വേദനാജനകമായ രീതിയിൽ സംവിധായകൻ സക്രീനിൽ എത്തിച്ചു.. ഏതാണ്ട് 2000 ബന്ധികൾ ഉണ്ടായിരുന്ന ജർമൻ സേനയിലെ 14 യുവാക്കളുടെ കഥയാണ് ചിത്രത്തിലൂടെ പറഞ്ഞ് പോവുന്നത്..

ചിത്രത്തിൽ യുവാക്കളായി അഭിനയിച്ചതിൽ സെബാസ്റ്റ്യനായി അഭിനയിച്ച Louis Hofmann മികച്ച പ്രകടനം കാഴ്ച്ചവെച്ചു.. സെർജിയന്റായി അഭിനയിച്ച Roland Moller ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്.. പ്രേക്ഷകനിൽ ആദ്യം മുതൽക്കേ ടെൻഷൻ നിറക്കുവാൻ സംവിധായകനായി.. ഇടക്കിടെ കൊടുത്തിരുന്ന സൗണ്ട് ഇഫക്ട്സ് കാണികളിൽ ആകാംശ കൂട്ടുവാൻ സഹായിച്ചു.. മൊത്തത്തിൽ war genreയിൽ ഉൾപ്പെടുന്ന മികച്ച ചിത്രം ആണ് ' Land of Mine'

Best Foreign Language Filmനുള്ള ഓസ്കാർ അവാർഡ് നോമിനേഷൻ പട്ടികയിൽ ഇടം നേടിയ ചിത്രം സംവിധായകന്റെ മികച്ച ഒരു സൃഷ്ടി തന്നെയാണ്

My Rating :: 4.5/5

You Might Also Like

0 Comments