The body (El cuerpo) (2012) - 108 min
February 11, 2017മൃതദേഹങ്ങൾ സൂക്ഷിക്കുന്ന ഒരു മോർഗിൽ നിന്നും പോസ്റ്റ്മാർട്ടം ചെയ്യുന്നതിനായി വെച്ചിരുന്ന ഒരു സ്ത്രീയുടെ മൃതദേഹം രാത്രിയിൽ മോഷണം പോവുന്നു.. അന്വേഷണ സംഘം അവരുടെ എൻക്വയറിയുടെ ഭാഗമായി സ്ത്രീയുടെ ഭർത്താവിനെ മോർഗിലേക്ക് വരുത്തുന്നു.. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് 'ഓറിയോൾ പൗലോ' സംവിധാനം ചെയ്ത 'ദി ബോഡി' എന്ന സ്പാനിഷ് ചിത്രത്തിന്റെ ഇതിവൃത്തം..
''മിസ്റ്ററി- ത്രില്ലർ '' വിഭാഗത്തിൽ പെടുത്താവുന്ന ഒരു ചിത്രമാണ് 'ദി ബോഡി'..ബെലെൻ റൂഡ, ഹ്യൂഗോ സിൽവ, ജോസ് കൊറൊനാഡോ എന്നിവരാണ് മുഖ്യ വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.. സെർജിയോ മോറെയുടെ സംഗീതവും ഓസ്കാർ ഫൗറയുടെ ഛായാഗ്രഹണവും ചിത്രത്തിന് ഒരു ഹൊറർ- ത്രില്ലർ മൂഡ് സമ്മാനിക്കുന്നു.. കാഴ്ച്ചയിലുടനീളം പ്രേക്ഷകനെ ത്രില്ലടിപ്പിച്ച് ഇരുത്തുവാൻ സംവിധായകന് സാധിച്ചു.. അപ്രതീക്ഷിത വഴിത്തിരിവുകളുമൊക്കെയായി മികച്ച ഒരു ദൃശ്യാനുഭവം തന്നെയാണ് ചിത്രം..
My Rating::: 3.5/5
0 Comments