Veeram (2017) - 104 min

February 25, 2017



വടക്കൻ പാട്ടിലെ ചന്തുവിന്റെ കഥ നമുക്ക് പുതുമയുള്ള ഒന്നല്ല.. 'ഒരു വടക്കൻ വീരഗാഥ' എന്ന ചിത്രത്തിൽ മമ്മൂട്ടി അവിസ്മരണീയമാക്കിയ 'ചന്തു' നമ്മുടെ മനസ്സിൽ നിന്ന് മായാത്ത ഒന്നാണ്.. ആ കഥയെ യാതൊരു മാറ്റവുമില്ലാതെ നമ്മുടെ മുന്നിലെത്തിക്കുകയാണ് സംവിധായകൻ ജയരാജ്..

ഷെയ്ക്സ്പിയർ ജനിക്കുന്നതിനും മുമ്പുണ്ടായ വടക്കൻ പാട്ടിലെ ചന്തുവിന്റെ കഥയും ഷെയ്ക്സ്പിയറിന്റെ 'മാക്ബെത്ത്' എന്ന നാടകവും തമ്മിലുള്ള ചില സാമ്യങ്ങൾ വരച്ചുകാട്ടുകയാണ് നവരസപരമ്പരയിലെ തന്റെ അഞ്ചാമത്തെ ചിത്രമായ 'വീര'ത്തിലൂടെ സംവിധായകൻ..

ഏവരേയും പോലെ സ്ഥാനമാനങ്ങളിൽ മോഹിതനായ ഒരു വ്യക്തിയാണ് ചന്തു.. തന്റെ മുറപ്പെണ്ണിൽ നിന്ന് തന്നെ വഞ്ചനയുടെ രുചി അറിഞ്ഞ് തുളുനാട്ടിലേക്ക് ചേക്കേറിയവൻ.. സ്ത്രീ ശരീരത്താൽ ലഹരിപിടിക്കുന്ന ചന്തുവിന്റെ മനസ്സിന്റെ നിയന്ത്രണം തങ്ങളുടെ നഗ്നശരീരം കൊണ്ട് ചന്തുവിനെ മയക്കിയ ഉണ്ണിയാർച്ചയുടെയും കുട്ടിമാണിയുടെയും കയ്യിലാണ്.. ആരോമൽ ചേകവർക് തുണയായി പോവുന്ന ചന്തുവിന് രണ്ട് മാർഗങ്ങളാണ് മുന്നിലുള്ളത്.. തന്റെ സ്വപ്നങ്ങൾക്ക് ഒരിക്കൽ വിലങ്ങ്തടിയായ ആരോമലിനെ ജയിപ്പിച്ച് തന്നെ ഒരിക്കൽ വഞ്ചിച്ച ഉണ്ണിയാർച്ചയുടെ കൂടെ ശിഷ്ടകാലം കഴിച്ചുകൂട്ടുക.. അല്ലെങ്കിൽ ചതിവിലൂടെ അരിങ്ങോടരെ ജയിപ്പിച്ച് കുട്ടിമാണിയെ സ്വന്തമാക്കുക.. തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ സംവിധായകൻ കാട്ടിത്തരുന്നത്..

ചിത്രത്തിൽ ചന്തുവിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് കുനാൽ കപൂർ ആണ്.. ചന്തുവിന്റെ എല്ലാ ഭാവങ്ങളും മെയ്വഴക്കവും വളരെ ഗംഭീരമായി അദ്ദേഹം അവതരിപ്പിച്ചു.. ആർച്ചയായി ഹിമർഷ വെങ്കട്സ്വാമിയും കുട്ടിമാണിയായി ഡിവിനാ ഠാക്കൂറും ഗംഭീര പ്രകടനം കാഴ്ച്ചവെച്ചു.. ശിവജിത്ത് നമ്പ്യാർ, സതീഷ് മേനോൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ സ്ക്രീനിൽ എത്തിച്ചു.. കാസ്റ്റിംഗ് മികച്ച ഒരു ഘടകമായി സിനിമയിൽ.. എന്നാൽ മലയാളികൾക്ക് ഇതുവരെ സ്ക്രീനിൽ കണ്ട് പരിചയം ഉള്ള മുഖങ്ങൾ ചിത്രത്തിൽ കാണാൻ സാധിച്ചില്ല..

ടെക്നിക്കൽ സൈഡ് നോക്കുകയാണെങ്കിൽ ക്യാമറയും ഫ്രെയിമുകളും സിനിമയിലുടനീളം മികച്ച് നിന്നു.. തുടക്കത്തിലെ ഗാനം വളരെ മികച്ചതായി അനുഭവപ്പെട്ടു.. ഒരു ഗാനമേ ചിത്രത്തിലുള്ളൂ.. പശ്ചാത്തല സംഗീതം ഗംഭീരമായി കൈകാര്യം ചെയ്യപ്പെട്ടു.. ഡയലോഗുകളും കൊള്ളാം.. CGI വർക്കുകൾ മിക്ക രംഗങ്ങളിലും മികച്ച് നിന്നപ്പോൾ ചിലയിടത്ത് ചെറിയ പോരായ്മ അനുഭവപ്പെട്ടു..എന്നിരുന്നാലും മികച്ച രീതിയിൽ തന്നെ പ്രേക്ഷകനിലേക്ക് എത്തിച്ചു..

സെൻസർ ബോർഡിന്റെ 'കത്രികപ്പൂട്ടിന്' ഇര ആയാക്കേമായിരുന്ന ചില രംഗങ്ങൾ സിനിമയിൽ ഉണ്ടായിരുന്നു.. എന്നാൽ അവയെല്ലാം മറികടന്ന് പ്രദർശനാനുമതി ലഭിച്ചത് ആ സീനുകൾ കൈകാര്യം ചെയ്തിരിക്കുന്ന സംവിധായകന്റെ മിടുക്ക് കൊണ്ടാണ്..

35 കോടിയുടെ ഒരു ബ്രഹ്മാണ്ഡ ചിത്രം പ്രതീക്ഷിച്ച് തീയേറ്റേറിൽ ചെല്ലുന്നവർക്ക് വീരം എത്രത്തോളം സംതൃപ്തി നൽകുമെന്ന് പറയാൻ സാധിക്കില്ല.. എന്നാൽ സിനിമയിലുടനീളം യാതൊരു മുഷിപ്പും പ്രേക്ഷകനിൽ ഉണ്ടാക്കാതെ ചിത്രം കൊണ്ടുപോവാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.. വലിയ ആക്ഷൻ രംഗങ്ങളോ ഒന്നും ഇല്ലാതെ കളരിപ്പയറ്റ് എന്ന ആയോധന കലയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള രംഗങ്ങളാണ് ചിത്രത്തിൽ ഉള്ളത്.. അതുകൊണ്ട് തന്നെ വലിയ ആകാംശയോ ജിജ്ഞാസയോ പ്രേക്ഷകനിൽ നിറക്കാൻ രംഗങ്ങൾക്ക് ആയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.. എന്തിരുന്നാലും തിയേറ്ററിൽ പോയി തന്നെ ആസ്വദിക്കേണ്ട ചിത്രമാണ് വീരം.. അത് അങ്ങനെ തന്നെ ആസ്വദിക്കുക..

My Rating :: 3/5

You Might Also Like

0 Comments