ഡ്രീംസ് ഇൻ പ്രഷ്യൻ ബ്ലൂ

February 16, 2017



പെയിന്റിംഗ് പാഷനായി കൊണ്ട് നടന്ന മൈക്കിളിന് ഒരു അപകടത്തിൽ കാഴ്ച്ച നഷ്ടപ്പെടുന്നു.. പെയിന്റിംഗിനോടുള്ള അതിയായ അധിനിവേശം മൂലം അയാൾ തന്റെ കണ്ണുകളെ പോലെ വിശ്വസിക്കുന്ന ഭാര്യ ഗായത്രിയുടെ സഹായത്തോടെ വീണ്ടും പെയിന്റ് ചെയ്യാൻ ശ്രമിക്കുന്നു.. എന്നാൽ അദ്ദേഹത്തിന്റെ ആവശ്യത്തിനനുസരിച്ച് പെയിന്റും മറ്റ് ആവശ്യ സാധനങ്ങളും വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ കുട്ടുകാരൻ കൊടുത്ത 'പ്രഷ്യൻ ബ്ലൂ' കളർ മൈക്കിൾ അറിയാതെ ബാക്കിയുള്ള കളറുകൾക് പകരം മാറ്റിവെക്കുന്ന ഭാര്യ ഗായത്രി.. ഒരു അന്ധന്റെ ചിത്രരചനകൾ ശ്രദ്ധ നേടിത്തുടങ്ങുകയും എക്സിബിഷനുകളിലേക്കും മറ്റും അത് വഴിവെച്ചപ്പോൾ, തന്റെ മനസ്സിലെ പച്ചയും മഞ്ഞയും ചുവപ്പും എല്ലാം ചിത്രത്തിൽ 'പ്രഷ്യൻ ബ്ലൂ' ആണെന്ന് മൈക്കിൾ തിരിച്ചറിയുന്ന ആ അവസാന നിമിഷം.. തന്റെ സ്വപ്നങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് ശിഥിലമായി എന്ന് മനസ്സിലാക്കുന്ന ആ നിമിഷം.. എന്നാൽ തനിക്ക് വേറെ നിർവ്വാഹമില്ലായിരുന്നെന്ന് മൈക്കിളിനെ പറഞ്ഞ് മനസ്സിലാക്കുവാൻ വിഫലശ്രമങ്ങൾ നടത്തുന്ന നിസഹായയായ ഗായത്രി ..
എന്തുകൊണ്ട് 'പ്രഷ്യൻ ബ്ലൂ' കളർ ഉപയോഗിച്ചുവെന്ന റിപ്പോർട്ടറിന്റെ ചോദ്യത്തോടുള്ള മൈക്കിളിന്റെ പ്രതികരണത്തിൽ അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ ഇല്ലാതാക്കിയവരോടുള്ള അമർഷവും സ്വപ്നം ഇല്ലാതായതിന്റെ വിഷമവും പ്രകടമാണ്..

''വഞ്ചനയുടെ നിറമാണ് നീല.. അസത്യത്തിന്റെ നിറം.. കാരണം അതാണ് നമുക്ക് ചുറ്റുമുള്ള ലോകം..''

ചിത്രം:: ആർട്ടിസ്റ്റ്
സംവിധാനം:: ശ്യാമപ്രസാദ്

ഫഹദ് ഫാസിലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നും ആൻ അഗസ്റ്റിന്റെ കരിയർ ബെസ്റ്റ് കഥാപാത്രവും.. 'മൈക്കിൾ- ഗായത്രി'

You Might Also Like

1 Comments