ക്വിൻസിയിൽ ഒരു അപ്പാർട്ട്മെന്റിൽ സഹായി ആയി ജോലി ചെയ്യുന്ന ലീ ചാന്റ്ലറിന് തന്റെ ജ്യേഷ്ഠൻ ജോ ഹൃദയാഗാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതായി ഒരു കോൾ വരുന്നു.. എന്നാൽ അദ്ദേഹം ആശുപത്രിയിൽ എത്തുന്നതിന്ന് മുമ്പ് തന്നെ ജോ മരണപ്പെടുന്നു.. തന്റെ ഒറ്റ മകനായ പാട്രിക്കിന്ന് വേണ്ടി ജോ എഴുതിവെച്ച വിൽപത്രം വായിക്കുമ്പോഴാണ് പാട്രിക്കിന്റെ സംരക്ഷകനായി തന്നെ ഏർപ്പെടുത്തിയ കാര്യം ലീ അറിയുന്നത്.. തുടർന്ന് അവരുടെ ജീവിതം എങ്ങനെ മുന്നോട്ട് പോവുന്നു എന്നതാണ് Kenneth Lonergan സംവിധാനം ചെയ്ത Manchester by the sea എന്ന ചിത്രത്തിൽ പറയുന്നത്..
Drama genreയിൽ ഉൾപ്പെടുത്താവുന്ന ചിത്രം വളരെ പതിഞ്ഞ താളത്തിലാണ് കഥ പറഞ്ഞ് പോവുന്നത്.. ചിത്രത്തിലെ ഏറ്റവും സവിശേഷത എന്തെന്നാൽ അതിന്റെ സംവിധാനവും ലീ എന്ന കഥാപാത്രത്തെ അതിന്റെ എല്ലാവിധ സംഘർഷാവസ്ഥകൾ ഉൾകൊണ്ടുകൊണ്ടും അവിസ്മരണീയമാക്കിയ Casey Affkeckന്റെ ഗംഭീര പ്രകടനവുമാണ്.. ഇടക്കിടക്ക് പറഞ്ഞ് പോവുന്ന ലീയുടെ ഫ്ലാഷ്ബാക്ക് രംഗങ്ങളും മികച്ചതായിരുന്നു..Michelle Williams, Kyle Chandler, Gretchen Mol, Lucas Hedges എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.. ലീ-പാട്രിക്ക് കോമ്പിനേഷൻ സീനുകൾ നന്നായിരുന്നു..
കുറേ സീനുകളിൽ ഡയലോഗോ മ്യുസിക്കോ ഇല്ലാതിരുന്നിട്ടും കഥാപാത്രങ്ങൾ ആ സമയം പൊക്കോണ്ടിരിക്കുന്ന അവസ്ഥ മനസിലാക്കാൻ അവരുടെ 'ബോഡി ലാങ്വേജ്' കൊണ്ട് മസിലാക്കാൻ സാധിച്ചു.. മ്യൂസിക്കും ചിത്രത്തെ മുന്നോട്ട് നയിക്കുന്നതിൽ ഒരു പങ്ക് വഹിച്ചു.. എല്ലാവരെയും ചിത്രം ഒരുപോലെ ത്രിപ്തിപ്പെടുത്തുമോ എന്ന കാര്യം സംശയമാണ്.. Drama ഇഷ്ടപ്പെടുന്നവർക് മികച്ച ഒരു ഓപ്ഷൻ ആണ് ചിത്രം..
2016ലെ മികച്ച ചിത്രങ്ങളിൽ ഒന്നായി നിരൂപകർ തിരഞ്ഞെടുത്ത ചിത്രം നിരവധി അവാർഡുകളും ചുരുങ്ങിയ കാലയളവിൽ കരസ്ഥമാക്കി.. അക്കാഡമി അവാർഡ്സിൽ 6 നോമിനേഷനുകളും നോൾസൾ ഗ്ലോബിൻ 4 നോമിനേഷനുകളും 1 അവാർഡും ലഭിച്ച ചിത്രം ഓസ്കാർ അവാർഡിലും ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്..
0 Comments