Aby (2017) - 132 min

February 23, 2017




"For once you have tasted flight you will walk the earth with your eyes turned skywards, for there you have been and there you will long to return" - Davinci

പറക്കണം എന്ന മോഹവുമായി നടക്കുന്ന ഒരു കുട്ടിയുടെ കഥ പറയാൻ ശ്രമിച്ച ചിത്രമായിരുന്നു കഴിഞ്ഞ വർഷം റിലീസ് ആയ 'KPAC'.. എന്നാൽ ചിത്രം ഒരുവേളയിൽ ലക്ഷ്യത്തിൽ നിന്ന് വഴുതിമാറുന്നതായും നാം കണ്ടു.. അത്തരത്തിൽ ഒരു യുവാവിന്റെ കഥയുമായി വീണ്ടും ഒരു ചിത്രം റിലീസ് ആയിരിക്കുകയാണ്..''എബി''


ജനിച്ചപ്പോൾ മുതൽ 'പറക്കണം' എന്ന ആഗ്രഹവും മനസ്സിൽ പേറി നടക്കുന്ന ആളാണ് 'എബി'.. സംസാരശേഷിയും കേൾവിയും ഇല്ലാത്ത കുട്ടി എന്ന് വീട്ടുകാർ തെറ്റിദ്ധരിച്ച അവന് കുഴപ്പമൊന്നുമില്ല എന്ന് വൈകിയാണ് അവർ അറിയുന്നത്.. ശേഷം സ്കൂളിലും മറ്റും വിട് അവനെ സംസാരിപ്പിക്കാനുള്ള ശ്രമമായി വീട്ടുകാരുടേത്.. പറക്കാൻ നിരന്തരം ശ്രമം നടത്തിക്കൊണ്ടിരുന്ന എബിക്ക് പരിക്കുകൾ പതിവാണ്.. അവന് ആദ്യമായി സംസാരിക്കാൻ സാധിക്കുന്നത് അവന് താങ്ങാവുന്നതിനും അപ്പുറമായിരുന്ന ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴാണ്.. വീണ്ടും അവന്റെ ലക്ഷ്യം അവന്റെ സ്വപ്നത്തിലേക്ക് എത്തിച്ചേരുക എന്നത് തന്നെ ആയിരുന്നു...'പറക്കണം'

എബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് ശ്രീനിവാസനാണ്.. ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചത്.. ചിത്രത്തിലെ ഏറ്റവും മികച്ചതാക്കുന്ന ഘടകവും അത് തന്നെ.. വിനീതിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് നിസ്സംശയം പറയാം എബിയെ.. നായികയായി എത്തിയ മറീന മൈക്കിൾ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.. മറ്റൊരു ആകർഷക പ്രകടനമായിരുന്നു വിനീതിന്റെ അഛനായി അഭിനയിച്ച സുധീർ കരമനയുടേത്.. കള്ളുകുടിയനായും ക്ലൈമാക്സിലെ ഭാവങ്ങളും മികച്ചതായിരുന്നു.. GK എന്ന കഥാപാത്രത്തെ മനീഷ് ചൗധരി അവതരിപ്പിച്ചു.. സുരാജ് വെഞ്ഞാറമൂടും അജു വർഗീസും ചിരി ഉണർത്തിയെങ്കിലും ചില രംഗങ്ങളിൽ രസം കൊല്ലികളായി.. ബാക്കിയുളളവരും നല്ല പ്രകടനം കാഴ്ച്ചവെച്ചു..

അദ്യ പകുതി നല്ല രീതിയിൽ മുന്നോട്ട് പോയപ്പോൾ രണ്ടാം പകുതി ചെറിയ ഇഴച്ചിലോടെയാണ് തുടങ്ങിയത്.. ചില സാഹചര്യങ്ങളിൽ ചെറിയ കല്ലുകടി അനുഭവപ്പെട്ടപ്പോൾ അത് മറികടക്കാൻ തുടർന്ന് വരുന്ന രംഗങ്ങൾ കൊണ്ട് സംവിധായകനായി.. തുടക്കത്തിലെ ഫ്രെയിമുകളും ക്ലൈമാക്സ് രംഗങ്ങളിലെ ക്യാമറയും മികച്ചതായിരുന്നു.. പാട്ടുകൾ ശരാശരിയിൽ ഒതുങ്ങി.. ബാക്ക്ഗ്രൗണ്ട് മ്യുസിക്ക് നന്നായിരുന്നു..

സ്വന്തമായി സ്വപ്നം കാണുവാനും അതിന് വേണ്ട ആത്മവിശ്വാസം ഉൾകൊണ്ടുകൊണ്ട് കഠിനപ്രയത്നം നടത്തിയാൽ ജീവിതവിജയം നേടാനാവുമെന്ന് ചിത്രം കാണിച്ച് തന്നു.. ചെറിയ പോരായ്മകൾ ചിത്രത്തിൽ ഉടനീളം ഉണ്ടെങ്കിലും സിനിമ കഴിയുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ സംതൃപ്തിയും ചുണ്ടിൽ ചെറു പുഞ്ചിരിയും കൊണ്ടുവരാൻ ചിത്രത്തിനായി.. അത് തന്നെയാണ് സിനിമയുടെ വിജയവും.. എബി കൂടുതൽ ഉയരങ്ങളിലേക്ക് പറക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു..

My Rating ::  3/5

You Might Also Like

0 Comments