Source Code (2011) - 93 min

February 19, 2017



മനുഷ്യന് വായിക്കുവാനും ഗ്രഹിക്കുവാനും സാധിക്കുന്ന കംപ്യുട്ടർ ലാങ്ങ്വേജ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരുകൂട്ടം നിർദ്ദേശങ്ങളെയാണ് 'Source Code' എന്ന് പറയുന്നത്.. മനുഷ്യർക്കിടയിൽ ആശയവിനിമയം മറ്റും നടത്തുന്നതിന് ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ ഉപയോഗിക്കാറുണ്ട്..

യു.എസ് ആർമിയിൽ പൈലറ്റ് ആയിരുന്ന ക്യാപ്റ്റൻ കോൾട്ടർ സ്റ്റീവൻസ് ചിക്കാഗോയിലേക്കുള്ള ഒരു മെട്രോ കമ്മ്യൂട്ടർ ട്രെയിനിൽ ഉറക്കത്തിൽ നിന്ന് ഞെട്ടി എണീക്കുന്നു.. എന്നാൽ അദ്ദേഹത്തിന് ഒട്ടും പരിചിതമല്ലാത്ത ചുറ്റുപാടായി അദ്ദേഹത്തിന് അവിടം തോന്നുന്നു.. ഓർമകൾ വീണ്ടെടുക്കാൻ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ ഓർമയിൽ അവസാനമായി നിലകൊള്ളുന്നത് അദ്ദേഹം അവസാനമായി നടത്തിയ അഫ്ഗാനിസ്ഥാൻ മിഷൻ മാത്രമാണ്.. താൻ എങ്ങനെ ഇവിടെ എത്തിയെന്ന് കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ ട്രെയിനിൽ ഒരു ബോംബ് സ്ഫോടനം നടക്കുകയും അദ്ദേഹമുൽപ്പടെ എല്ലാവരും കൊല്ലപ്പെടുകയും ചെയ്യുന്നു..
വീണ്ടും ഞെട്ടി ഉണർന്ന് ബോധം വീണ്ടെടുക്കുന്ന സ്റ്റീവൻസ് താനൊരു കോക്ക്പിറ്റിൽ ആണെന്ന് മനസ്സിലാക്കുന്നു.. അവിടെയുള്ള ഒരു വീഡിയോ സ്ക്രീനിലൂടെ എയർ ഫോഴ്സ് ക്യാപ്റ്റൻ കോളിൻ ഗുഡ്വിനുമായി സംസാരിക്കുകയും 'Source code' എന്ന പരീക്ഷണത്തിന്റെ ഭാഗമാവുകയാണ് താനെന്നുമുള്ള സത്യം മനസ്സിലാക്കുന്നു..

Jake Gyllenhaalനെ നായകനാക്കി Duncan Jones സംവിധാനം ചെയ്ത ചിത്രമാണ്  'Source Code'.. പുതിയ ഒരു പരീക്ഷണത്തെ പറ്റി പരാമർശിക്കുന്ന ചിത്രം മികച്ച ഒരു ത്രില്ലർ ആണ്.. സമയദൈർഖ്യം കുറവായ ചിത്രം മുന്നോട്ട് പോവുന്തോറും വേഗത കൂടുകയും കാണിക്കളെ നല്ല രീതിയിൽ ത്രില്ലടിപ്പിക്കുകയും ചെയ്യുന്നു..സിനിമയിലെ ഏറ്റവും ആകർഷക ഘടകം അതിന്റെ ആഖ്യാനരീതിയും Gyllenhaalന്റെ പ്രകടനവുമാണ്.. സഹതാരങ്ങളായ Michelle Monaghan, Vera Farmiga, Jeffrey wright എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു..

' Sci-fi' ഗണത്തിൽ പെടുത്താവുന്ന ചിത്രം മികച്ച ഒരു അനുഭവമാണ് കാണികൾക്ക് നൽകുന്നത്.. മികച്ച സംവിധാനവും തിരക്കഥയും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ചിത്രത്തിന് വേഗത നൽകുകയും പ്രേക്ഷകരെ പിടിച്ചിരുത്തുകയും ചെയ്യുന്നു..
ക്ലൈമാക്സും മികച്ച ഒന്ന് തന്നെയായിരുന്നു..' sci-Fi- Thriller' ചിത്രങ്ങൾ ആസ്വദിക്കുന്നവർക്ക് മികച്ച ഒരു ഓപ്ഷൻ ആണ് ' Source Code'.. ചിത്രം എനിക്ക് നൽകിയ സംതൃപ്തിക്ക് ഞാൻ നൽകുന്ന റേറ്റിംഗ്

My Rating :: 4.5/5

You Might Also Like

0 Comments