ഞാൻ ആദ്യമായി കണ്ട ഹോളിവുഡ് ഫിലിം Owen wilson നായകനായി 2001ൽ റിലീസ് ആയ ' Behind Enemy Lines' ആണ്.. ശത്രുരാജ്യത്ത് ഒറ്റപ്പെട്ടുപോവുകയും രക്ഷപെടാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.. അവിടെ തുടങ്ങിയതാണ് ഹോളിവുഡ് ചിത്രങ്ങളോടുള്ള എന്റെ പ്രണയം.. പ്രത്യേകിച്ചും 'war' എന്ന genreയോട്..
നമ്മുടെ ഏവരുടെയും മനം കവർന്ന ചിത്രമാണ് 'Mel Gibടഠn'ന്റെ സംവിധാനത്തിൽ 2006ൽ പുറത്തിറങ്ങിയ 'Apocalypto'.. 10 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം Mel Gibടon സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് 'Hacksaw Ridge'.. രണ്ടാം ലോകമഹായുദ്ധത്തിൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.. യുദ്ധത്തിൽ ഒരു 'Combat Medic( വൈദ്യ ശുശ്രൂഷകൻ)' ആയി സേവനം അനുഷ്ടിച്ച 'Desmond Doss' എന്ന യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്.. യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി സേവനം അനുഷ്ടിക്കാൻ ആഗ്രഹിക്കുകയും എന്നാൽ തോക്ക് തൊടാനും മറ്റൊരാളെ കൊലപ്പെടുത്താനും വിസമ്മതിക്കുന്ന ആളാണ് Doss..യുദ്ധഭൂമിയിൽ അദ്ദേഹത്തിന്റെ സംഭാവന എന്തെന്ന് കാട്ടിത്തരികയാണ് സംവിധായകൻ സിനിമയിലൂടെ..
കേന്ദ്രകഥാപാത്രമായ Dossനെ അവതരിപ്പിച്ചിരിക്കുന്നത് Andrew Garfield ആണ്..അദ്ധേഹത്തിന്റെ കരിയർ ബെസ്റ്റ് തന്നെയാണ് Doss എന്ന കഥാപാത്രം.. മികച്ച രീതിയിൽ തന്നെ അദ്ധേഹം Dossനെ അവതരിപ്പിച്ചു..Sam Worthington, Luke Bracey, Teresa Palmer, Hugo Weaving എന്നിവർ ബാക്കിയുള്ള പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ചു..
ചിത്രത്തെ മികച്ചതാക്കുന്നത് Mel Gibson ന്റെ സംവിധാനമികവ് ആണ്.. യുദ്ധരംഗങ്ങളൊക്കെ ഗംഭീരമായി അതിന്റെ എല്ലാ ഭീകരതയും ഉൾകൊള്ളിച്ച് തന്നെ സംവിധായകൻ ചിത്രീകരിച്ചു.. സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്തവിധം ഗംഭീരമായിരുന്നു അവസാന ഒരു മണിക്കൂർ നീളുന്ന യുദ്ധരംഗങ്ങൾ.. ഛായാഗ്രഹണവും സംഗീതവും എല്ലാം മികച്ച് നിന്നു.. 2016ൽ ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കുകയും ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത ചിത്രം കണ്ടിരിക്കേണ്ട ഒന്നുതന്നെയാണ് (Strongly Recommended)
0 Comments