Arrival (2016) - 116 min

February 22, 2017



പണ്ട് മുതലേ നാം കണ്ട് പഴകിയ ഒരു തീം ആണ് 'ഏലിയൻ ഇൻവേഷൻ'.. ഏതാണ്ട് എല്ലാ സിനിമകളും വെച്ചുപുലർത്തിയിരുന്നത് ഒരേ കഥയും ക്ലീഷേ രംഗങ്ങളുമാണ്.. എന്നാൽ അവയിൽ നിന്ന് വ്യത്യസ്തമായ ഒരു കഥയുമായി എത്തിയിരിക്കുകയാണ് Sicario, Incendies  എന്നീ സിനിമകൾ സംവിധാനം ചെയ്ത Denis Villenueve

ഭൂമിയിൽ 12 വ്യത്യസ്ത രാജ്യങ്ങളിലായി 12 ഏലിയൻ ഷിപ്പ് വന്നിറങ്ങുന്നു.. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും അവരുമായി സംവദിക്കാനോ അവരുടെ ആഗമന ഉദ്ദേശ്യം എന്തെന്ന് മനസ്സിലാക്കാനോ ആർക്കും സാധിക്കുന്നില്ല.. എല്ലാവരിലും ഭയവും ഉൽകണ്ഡയും നിറയുന്ന ഈ സാഹചര്യത്തിലാണ് യു.എസ് മിലിട്ടറി,  ഭാഷാശാസ്ത്ര പ്രൊഫസറായ ലൂയിസിന്റെയും ഫിസിസിസ്റ്റായ ഇയാന്റെയും സഹായം തേടുന്നത്.. ഇവർ വഴി ഏലിയൻസുമായി സംവദിച്ച് അവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുവാനുള്ള ആർമിയുടെ ശ്രമമാണ് ചിത്രത്തിൽ പറയുന്നത്..

ലൂയിസായി Amy Adamസും ഇയാനായി Jeremy Renneറും വേഷമിട്ടു.. ഇരുവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി ചെയ്തു..Forest Whitaker, Michael Stuhlbarg, Tzi Ma എന്നിവരും ചിത്രത്തിൽ വേഷമിട്ടു.. ഏലിയൻസിനേക്കാൾ ലൂയിസിനെ കേന്ദ്രീകരിച്ച് കൊണ്ടാണ് കഥ മുന്നോട്ട് പോയത്.. ആദ്യം മുതൽക്കേ തന്നെ പ്രേക്ഷകരെ ആകാംശയിൽ ഇരുത്താൻ സംവിധായകനായി.. Ted Chiangന്റെ ' Story of your life' എന്ന ചെറുകഥയെ ആസ്പദമാക്കി Eric Heisserer തയ്യാറാക്കിയ തിരക്കഥ മികച്ച ഒന്നാണ്.. അതിനനുസരിച്ചുള്ള സംവിധായന്റെ മികവ് കൂടി ആയപ്പോൾ ചിത്രം മികച്ച ഒരു സൃഷ്ടിയായി.. ഇടക്കിടക്കുള്ള  ബിജിഎം ആകാംശ കൂട്ടുവാൻ തക്ക വിധത്തിലുള്ളതായിരുന്നു..2016ലെ മികച്ച Sci-Fi ചിത്രങ്ങളിൽ ഒന്ന് എന്ന് നിസ്സംശയം പറയാം ഈ ചിത്രത്തെ..


American film Institute 2016ലെ മികച്ച 10 ചിത്രങ്ങളിൽ ഒന്നായി തെരഞ്ഞെടുത്ത ചിത്രം 2 ഗോൾഡൻ ഗ്ലോബ് അവാർഡ് നോമിനേഷൻസും 8 ഓസ്കാർ അവാർഡ് നോമിനേഷൻസുമായി തിളങ്ങി നിൽക്കുന്നു.. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു..

My Rating :: 4/5

You Might Also Like

0 Comments