Exam (2009) - 101 min

February 16, 2017




"80 minute"
"8 candidates"
"1 answer"
"No question"
പോസ്റ്റ്‌റിൽ നിന്ന് തന്നെ ചിത്രത്തിന്റെ ഐഡിയ ഏതാണ്ട് മനസ്സിലാക്കാം..

ഒരു കോർപറേറ്റ് കമ്പനിയിലെ വമ്പൻ ജോലിയിലേക്ക് ഒരു ഒഴിവ് മാത്രം.. കടമ്പകൾ ഒന്നൊഴികെ മറ്റുള്ളവയെല്ലാം കടന്ന് അവസാനത്തെ കടമ്പയായ 'Exam'ലേക്ക് എത്തുന്നത് 8 പേർ മാത്രം.. അവരെ Exam എഴുതിക്കുന്നതിനായി ഒരു മുറിയിൽ ഇരുത്തുന്നു.. 8 പേർക്കും 8 ബെഞ്ചും കസേരയും.. ഓരോന്നിലും ഓരോ പേപ്പറും.. ഇൻവിജിലേറ്റർ വന്ന് പല നിർദേശങ്ങളും നൽകുന്നു.. അത് തെറ്റിച്ച് പ്രവർത്തിക്കുന്നവരെ ഉടനടി പുറത്താക്കാനുള്ള നടപടികളും സ്വീകരിക്കുന്നു.. മത്സരാർഥികളെ കുഴപ്പിക്കുന്ന വസ്തുത എന്തെന്നാൽ ഉത്തരം എഴുതാൻ 80 മിനിറ്റ് നൽകിയിട്ടുള്ള അവർക്ക് മുന്നിൽ ചോദ്യങ്ങൾ ഒന്നും തന്നെയില്ല..!!

Stuart Hazeldine സംവിധാനം ചെയ്ത ചിത്രത്തിന്റെ ശേഷം ഭാഗത്തിൽ കാണിക്കുന്നത് മത്സരാർഥികൾ അവരുടെ നിലനിൽപ്പിനായി ശ്രദ്ധയോടെ നീങ്ങുന്നതാണ്.. കാണികൾക്ക് ഒരു തരത്തിലും ഊഹിച്ച് മുൻവിധി നേടുവാൻ അവസരം തരുന്നില്ല ചിത്രം.. പതിഞ്ഞതാളത്തിൽ നീങ്ങുന്ന ചിത്രം കുറച്ച് കഴിയുമ്പോൾ ആവശ്യത്തിന് വേഗത കൈവരിക്കുന്നുണ്ട്..

Luke mably,Adar Beck,Gemma chan,Nathalie cox,Jimi Mistry  തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..ചിത്രത്തിലെ രംഗങ്ങൾ മുഴുവൻ ഒരു മുറിയിൽ വെച്ചുള്ളതാണ്.. സംവിധായൻ വളരെ മിതത്യത്തോടെ തന്റെ ജോലി നിർവഹിച്ചിട്ടുണ്ട്.. കാണികളിൽ സിനിമയിലുടനീളം ആകാംശ ജനിപ്പിക്കാൻ അദ്ധേഹത്തിനായിട്ടുണ്ട്.. ബാക്ക് ഗ്രൗണ്ട് മ്യുസിക്കും ത്രിൽ നിലനിർത്താൻ സഹായകമായിട്ടുണ്ട്.. മുഖ്യതാരങ്ങളുടെ പ്രകടനവും നല്ലത് തന്നെ..

Mystery-Thriller വിഭാഗത്തിൽ പെടുത്താവുന്ന ചിത്രത്തിന്റെ കഥാസാരം വ്യത്യസ്തമാർന്ന ഒന്നുതന്നെയാണ്.. അന്ത്യത്തിൽ ചില ട്വിസ്റ്റുകളും തൃപ്തികരമായ ക്ലൈ‌മാക്സും സമ്മാനിച്ച ഈ ചിത്രത്തിന് ഞാൻ കൊടുക്കുന്ന റേറ്റിംഗ്..

My rating :: 3.5/5

You Might Also Like

0 Comments