The Gift (2015) - 108 min

February 27, 2017



സൈമൺ തന്റെ പുതിയ ജോലിയുടെ ഭാഗമായി ഭാര്യ റോബിനോടൊപ്പം ചിക്കാഗോയിൽ നിന്ന് ലോസ് ആഞ്ചലസിലേക്ക് താമസം മാറുന്നു.. പുതിയ വീട്ടിലേക്കുള്ള ഷോപ്പിംഗ് നടത്തുന്നതിനിടയിൽ സൈമണിന്റെ ഒരു പഴയ സഹപാഠി അദ്ദേഹത്തോട് വന്ന് പരിചയം പുതുക്കുന്നു.. അദ്ദേഹം സ്വയം ഗോർഡൻ മോസ്ലി(ഗോർഡോ) എന്ന് സൈമണിനെയും റോബിനേയും പരിചയപ്പെടുത്തുന്നു.. പിറ്റേന്ന് രാവിലെ മുതൽ എല്ലാ ദിവസവും ഗോർഡോ സൈമണിന്റെ വീട്ടിൽ ഓരോ 'ഗിഫ്റ്റുകൾ' കൊണ്ട് വെക്കുന്നു.. റോബിൻ അതിൽ സന്തോഷിക്കുകയും എന്നാൽ സൈമണിന് അതിൽ എന്തോ ദുരൂഹത തോന്നുകയും ചെയ്യുന്നു..

2015ൽ joel Edgerton സംവിധാനം ചെയ്ത് റിലീസ് ആയ ചിത്രമാണ് 'The Gift'.. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു അത്.. അദ്ദേഹം ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ ഒന്ന്( ഗോർഡോ) കൈകാര്യം ചെയ്യുകയും ചിത്രം നിർമിക്കുന്നതിൽ ഒരു പങ്ക് വഹിക്കുകയും ചെയ്തു.. ഏറെ ദുരുഹതകൾ നിറഞ്ഞ  കഥാപാത്രമായ ഗോർഡോയെ അദ്ദേഹം രൂപം കൊണ്ടും ഭാവം കൊണ്ടും ഗംഭീരമാക്കി.. സൈമൺ ആയി Jason Batema‌നും റോബിനായി Rebecca Hallള്ളും തങ്ങളുടെ കഥാപാത്രങ്ങളെ ഭദ്രമായി തിരശ്ശീലയിലെത്തിച്ചു..

പതിഞ്ഞ താളത്തിൽ നീങ്ങുന്ന ചിത്രത്തിന് ഇടക്ക് ചെറിയ ഇഴച്ചിൽ തോന്നിക്കുമെങ്കിലും മികച്ച ഒരു ത്രില്ലർ സമ്മാനിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.. ആദ്യമൊക്കെ മുഴുവൻ സമയവും സ്ക്രീനിൽ ഉണ്ടായിരുന്ന ഗോർഡോ പിന്നെ ഇടക്കിടക്ക് മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമായി.. കാണികൾക്ക് ഊഹിച്ചെടുക്കാൻ ഒന്നുംതന്നെ നൽകാതെ കഥപറഞ്ഞ് പോകുന്ന ആഖ്യാന രീതിയാണ് സംവിധായകൻ സ്വീകരിച്ചിട്ടുള്ളത്.. എന്നാൽ ക്ലൈമാക്സ് തികച്ചും ഞെട്ടിക്കുന്നതായിരുന്നു.. മികച്ച ഒരു 'റിവൻജ്- ത്രില്ലർ' ആണ് സംവിധായകൻ കാണികൾക് സമ്മാനിച്ചിരിക്കുന്നത്.. കണ്ടിരിക്കേണ്ട ഒന്ന്തന്നെ എന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം..

My Rating :: 4/5


You Might Also Like

0 Comments