Always (2011) - 108 min

February 14, 2017



ആദ്യം തന്നെ ഏവർക്കും വാലന്റൈൻസ് ഡേ ആശംസകൾ നേർന്ന്കൊള്ളുന്നു.. മഹത്തായ ഒരു അനുഭൂതി തന്നെയാണ് പ്രണയം.. ജീവിതത്തോട് തന്നെ വിരക്തി തോന്നിയവരെ പോലും ജീവിക്കാൻ പ്രേരിപ്പിക്കുന്ന വികാരം..അങ്ങനെ ജീവിതത്തോട് തന്നെ മടുപ്പ് തോന്നിയ ഒരു 'Ex-boxer'ന്റെ കഥയാണ്  Song Il-gon സംവിധാനം ചെയ്ത Alwayട എന്ന ചിത്രം പറയുന്നത്..


ബോക്സിംഗ് ജീവിതം മതിയാക്കി മറ്റ് ചില വരുമാന മാർഗങ്ങൾ തേടുന്നതിനിടയിൽ അന്ധയായ ഒരു 'Telemarketer' അദ്ധേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരികയും അവർ തമ്മിലുള്ള പ്രണയത്തിൽ ആവുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം..So Ji-Sub,Han Hyo-joo  എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം കുറച്ച് പിന്നിടുമ്പോൾ കഥ ആവശ്യപ്പെടുന്ന വേഗത കൈവരിക്കുന്നു.. മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചവരുടെ അഭിനയം നന്നായിരുന്നു.. പ്രത്യേകിച്ചും നായികയുടേത്..കാണാനും നല്ല ഭംഗി ഉണ്ടായിരുന്നു 'Han'നെ..


'Romance-Drama' genreയിൽ പെടുന്ന ചിത്രത്തിന് 108 മിനിറ്റ് ദൈർഖ്യം ഉണ്ട്.. ചിത്രത്തിന് ആവശ്യമായ രീതിയിൽ ഛായാഗ്രഹണവും സംഗീതവും നന്നായി ഇണക്കിച്ചേർത്തിട്ടുണ്ട്.. ചില ഫ്രെയിമുകൾ മികച്ച്നിന്നു..ബോക്സിംഗ് രംഗങ്ങളൊക്കെ നല്ല രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്.. തൃപ്തികരവും സന്തോഷം നൽകുന്നതുമായ അവസാനവുമാണ് ചിത്രത്തിന്റേത്..


ഇറങ്ങിയ സമയത്ത് കൊറിയൻ ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കിയ ചിത്രം നമ്മുടെ ഇന്ത്യൻ ഭാഷകളിലുൾപ്പടെ പല ഭാഷകളിലേക്കും റീമേക്ക് ചെയ്തിട്ടുണ്ട്.. ചിത്രം എനിക്ക് നൽകിയ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ ഞാൻ നൽകുന്ന റേറ്റിംഗ്

My Rating ::: 3.5/5


ചിത്രം സബ്ടൈറ്റിലോടുകൂടി യൂട്യൂബിൽ ലഭ്യമാണ്..

You Might Also Like

0 Comments