The Terror Live (2013) - 97 min

February 17, 2017



ഒരു ചാനലിലെ ഉയർന്ന വാർത്ത അവതാരകൻ ആയിരുന്ന yoon young-hwa ഒരു മോശം പ്രവൃത്തിയുടെ പേരിൽ റേഡിയോ സെക്ഷനിലേക്ക് തരംതാഴ്ത്തപ്പെട്ട ആളാണ്.. ഒരു ദിവസം രാവിലത്തെ റേഡിയോ 'ഷോ'യ്ക്ക് അദ്ദേഹത്തിന് ഒരു കോൾ വരുന്നു..Mapo ഡിസ്ട്രിക്റ്റും സോളിലെ വാണിജ്യ കേന്ദ്രമായ Yeouidoയും തമ്മിൽ ബന്ധിപ്പിക്കുന്ന 'Mapo bridge' സ്ഫോടനത്തിൽ തകർക്കുമെന്ന ഭീഷണിയുമായി... ആദ്യം ഒരു വ്യാജകോൾ എന്ന രീതിയിൽ സംസാരിച്ച് തള്ളിയ yoon സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത് തന്റെ കൺമുന്നിൽ പാലം സ്ഫോടനത്തിന് ഇരയാകുന്നത് കാണുമ്പോഴാണ്..!

എന്നാൽ yoon ഈ സംഭവം ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കുന്നതിന് പകരം ചാനലിൽ തന്റെ തിരിച്ചുവരവിനും പ്രോഗ്രാം റേറ്റിംഗ് കൂട്ടുന്നതിനുമുള്ള ഉദ്ധേശത്തോടെ അതിനെ സമീപിക്കുന്നു.. എന്നാൽ അത് തന്റെ ജീവന് തന്നെ ഭീഷണി ആവുമെന്ന് yoon അറിയുന്നത് വൈകിയാണ്.. 90 മിനിറ്റ് നീണ്ട് നിൽക്കുന്ന ഒരു ലൈവ് ടെലികാസ്റ്റിന് സാക്ഷിയാവുകയാണ് ചാനലിനെ വീക്ഷിക്കുന്നവർ..


"The terror live" എന്ന ചിത്രത്തിന്റെ ഇതിവൃത്തം ആണ് മേൽപറഞ്ഞത്..Byung-Woo Kim സംവിധാനം ചെയ്ത ചിത്രം ത്രില്ലർ ശ്രേണിയിൽ പെടുത്താവുന്ന മികച്ച ഒരു ചിത്രമാണ്.. ആദ്യ രംഗം മുതൽ തന്നെ കാണികളെ ത്രില്ലടിപ്പിച്ച് മുന്നോട്ട് നയിക്കുവാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.. അതിനായി അദ്ദേഹം പല മാർഗങ്ങളും തെരഞ്ഞെടുത്തിട്ടുണ്ട്.. ത്രില്ലർ ഗണത്തിലുള്ള ചിത്രങ്ങൾക്ക് ഒരു 'സ്റ്റെഡി ക്യാമറ'യേക്കാൾ നമ്മളിൽ ആകാംശ നിറക്കാൻ സഹായിക്കുന്നത് 'മൂവിംഗ് ക്യാമറ'കളാണ്.. സംവിധായകൻ ഈ സിനിമയിൽ ബ്രോഡ്കാസ്റ്റിംഗ് ക്യാമറയും മൊബൈൽ ക്യാമറയും മറ്റും സമർഥമായി ഉപയോഗിച്ചിട്ടുണ്ട്.. ഈ കാര്യത്തിൽ ഛായാഗ്രാഹകനും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.. ബാക്ക്ഗ്രൗണ്ട് മ്യുസിക്കും ചിത്രത്തെ ചടുലവേഗതയിൽ മുന്നോട്ട് പോവാൻ സഹായിക്കുന്നു.. എഡിറ്റിംഗും ചിത്രത്തെ ഗംഭീരമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്..

yoon എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് Ha jung-woo ആണ്.. കൂടുതൽ സമയവും സ്ക്രീനിൽ അദ്ദേഹം ആണ് ഉണ്ടായിരുന്നത്.. ഗംഭീര പ്രകടനം തന്നെ ആയിരുന്നു അദ്ദേഹത്തിന്റേത്.. Lee David, Kim So-jin, Lee geung-young എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

ചിത്രത്തിന്റെ എടുത്തുപറയത്തക്ക മറ്റൊരു  സവിശേഷതയായി എനിക്ക് തോന്നിയത് അതിന്റെ ' എന്റിംഗ് ഷോട്ട്' ആണ്.. ഗംഭീരം..!
ത്രില്ലർ ഗണത്തിൽ  പെട്ട ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ആസ്വദിക്കാവുന്ന ചിത്രം തന്നെയാണ് 'The Terror Live'.. ചിത്രം ഒരിക്കലും നിങ്ങളെ  നിരാശപ്പെടുത്തുകയില്ല...


"My rating :: 4/5"

You Might Also Like

0 Comments