Ezra (2017) - 147 min
February 10, 2017രാത്രി 12 മണിക്ക് വെള്ള സാരിയും ഉടുത്ത് പാദസ്വരവും കെട്ടി 'നിഴലായ്' ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഇട്ട് വരുന്ന പ്രേതങ്ങളെയാണ് മലയാള സിനിമകൾ പ്രേക്ഷകന് സ്ഥിരമായി സമ്മാനിച്ചുകൊണ്ടിരുന്നത്.. എന്നാൽ ഇതിന് ഒരു അപവാദമാണ് jay K എ നവാഗത സംവിധായകൻ പ്രഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ചിത്രമായ ''എസ്ര''
''ഹൊറർ'' എന്ന genreയിൽ ഹോളിവുഡിലും എന്തിനേറേ പറയുന്നു നമ്മുടെ തമിഴകത്തുമൊക്കെ പല പരീക്ഷണങ്ങളും നടക്കുന്നുണ്ടെങ്കിലും നമ്മുടെ സ്വന്തം മലയാളത്തിൽ അത് നന്നേ കുറവാണ്.. വരുന്നതാകട്ടെ സ്ഥിരം കാണുന്ന ഫോർമുലകൾ ചേർത്ത് അണിയിച്ചൊരുക്കിയ ചിത്രങ്ങളും.. എന്നാൽ '' എസ്ര'' മലയാളത്തിലെ ഹൊറർ സിനിമകളിൽ പുത്തൻ ചുവടുവെയ്പ്പാണ്..
ന്യൂക്ലിയർ വേസ്റ്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുന്ന രജ്ഞൻ എന്ന യുവാവിന് മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് സ്ഥലം മാറ്റം ലഭിക്കുകയും തുടർന്ന് ഭാര്യ പ്രിയയോടൊപ്പം കൊച്ചിയിലെ ഒരു പഴയ വില്ലയിൽ താമസം ആരംഭിക്കുകയും ചെയ്യുന്നു.. ഇന്റീരിയർ ഡിസൈനറായ പ്രിയ വീട് മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി കുറച്ച് ആന്റിക്ക് പീസസ് വാങ്ങുകയും ചെയ്യുന്നു.. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ദിബുക്ക് ബോക്സ് ഈ വീട്ടിലെത്തുകയും തുടർന്ന് അനിഷ്ട സംഭവങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മലയാളികൾക്ക് തീരെ പരിചിതമല്ലാത്ത ജൂതവിശ്വാസങ്ങളുടെ പശ്ചാത്തലത്തിലാണ് സംവിധായകൻ കഥ പറയുന്നത്.. മലയാള സിനിമയിൽ മുൻപെങ്ങും ഉപയോഗിക്കാത്ത ആചാരങ്ങളും വിശ്വാസങ്ങളും ആയതിനാൽ പ്രേക്ഷകരിൽ വലിയ തോതിൽ കൗതുകം നിറക്കാനുള്ള ശേഷി ജൂതപശ്ചാത്തലത്തിനുണ്ട്.. ഇത് ഉപയോഗപ്പെടുത്തി കാഴ്ച്ചയിൽ കൗതുകം നിറക്കാനുള്ള സമർഥമായ നീക്കമാണ് സംവിധായകൻ ഈ ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നത്..
ഹൊറർ സിനിമകളുടെ പൂർണ്ണമായ ഫീൽ പ്രേക്ഷകരിലേക്ക് എത്തണമെങ്കിൽ സാങ്കേതിക മേഖലയിലെ മിടുക്ക് അനിവാര്യമാണ്.. ഈ തലത്തിൽ ഛായാഗ്രാഹകൻ സുജിത് വാസുദേവും എഡിറ്റർ വിവേക് ഹർഷനും സംഗീത സംവിധായകരായ സുഷിൻ ശ്യാമും രാഹുൽ രാജും അഭിനന്ദനം അർഹിക്കുന്നു.. മിക്ക രംഗങ്ങളിലും പ്രേക്ഷകരിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ ക്യാമറക്കും സംഗീതത്തിനും ആയിട്ടുണ്ട്.. ഫ്ളാഷ് ബാക്ക് രംഗങ്ങൾ അതിഗംഭീരമായി ചിത്രീകരിക്കാൻ ഇത് വളരേയേറെ സഹായകമായിട്ടുണ്ട്.. സന്ദർഭോചിതമായ 3 ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്.. 2 എണ്ണം മികച്ചതാണെകിൽ ഒരെണ്ണം ആവറേജിൽ ഒതുങ്ങുന്നു.. ബിജിഎം സിനിമയിൽ ഹൊറർ ഫീൽ കൊണ്ടുവരുന്നതിനും വേഗത കുട്ടുന്നതിനും സഹായിച്ചിട്ടുണ്ട്.
താരങ്ങളുടെ അഭിനയം മാനദണ്ഡമായി എടുക്കുകയാണെങ്കിൽ അഭിനന്ദനം അർഹിക്കുന്നത് പ്രഥ്വിരാജ് ആണ്.. ബാക്കി എല്ലാവരും അവരവരുടെ റോളുകൾ മികച്ചതാക്കി..
ഹൊറർ genreയിൽ വേറിട്ട വഴിയിലൂടെ സഞ്ചരിക്കാൻ സംവിധായകൻ കാണിച്ച ധൈര്യം അഭിനന്ദനം അർഹിക്കുന്നു.. പോസ്റ്ററുകളിൽ കണ്ടതുപോലെ ഭയപ്പെടുത്തുന്ന രംഗങ്ങൾ മാത്രം ഉദ്ധേശിച്ച് പോകുന്നവരെ അത്രകണ്ട് തൃപ്തിപ്പെടുത്താൻ ചിത്രത്തിന് ആവുമോ എന്നത് സംശയമുളവാക്കുന്ന ചോദ്യമാണ്.. എന്നാൽ ഒരു ഹൊറർ- ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ് 'എസ്ര'.. മലയാളികൾ ഇരുകൈയ്യും നീട്ടി ചിത്രം സ്വീകരിക്കുമെന്നതാന്ന് ഇന്ന് തീയേറ്ററിൽ നിന്ന് ലഭിച്ച റെസ്പോൻസ്.. തീയേറ്ററിൽ കണ്ട് തന്നെ ആസ്വദിക്കേണ്ട ചിത്രമാണ് ''എസ്ര''..അത് അങ്ങനെ തന്നെ ആവട്ടെ എന്ന് ആശംസിക്കുകയും കൂടാതെ പടം തുടങ്ങി കഴിഞ്ഞ് ലൈറ്റ് ഓണാക്കിയ തിയേറ്ററുകാരോടും ഇടക്കിരുന്ന് കയ്യടിയും കമന്റടിയും നടത്തി ആസ്വാദനത്തിൽ ലേശം ഭംഗം വരുത്തിയ നല്ലവരായ ചേട്ടന്മാരോടുള്ള കടുത്ത അമർഷവും രേഖപ്പെടുത്തിക്കൊണ്ട് നിർത്തുന്നു..
My Rating::: 3.5/5
0 Comments