Lion (2016) - 118 min

February 26, 2017



കുടുംബത്തിലേക്ക് ഭക്ഷണവും മറ്റും വാങ്ങാൻ ഗുഡ്സ് ട്രെയിനിൽ നിന്ന് കൽക്കരി മോഷ്ടിച്ച് മറിച്ച് വിൽക്കുന്നതിലൂടെ പണം കണ്ടെത്തുന്നവരാണ് 'ഗുഡ്ഡു'വും അഞ്ച് വയസുകാരൻ സഹോദരൻ 'സരോ'യും.. കൂടുതൽ നല്ലൊരു ജോലി കിട്ടാനായി ഇരുവരും Khandwaയിലെ തങ്ങളുടെ വീടിനടുത്തുള്ള സ്ഥലത്തേക്ക് ട്രെയിൻ കയറുന്നു.. എന്നാൽ അവിടെവെച്ച് സരോ ഒറ്റപ്പെട്ടുപോവുന്നു.. തുടർന്നുള്ള സരോയുടെ അതിജീവനമാണ് 'Lion' എന്ന സിനിമയിലൂടെ സംവിധായകൻ Garth Davis പറയുന്നത്..

യഥാർത്ഥ സംഭവത്തെ അസ്പദമാക്കിയാണ് സംവിധായകൻ സിനിമ ഒരുക്കിയിരിക്കുന്നത്.. സിനിമയിലെ കേന്ദ്ര കഥാപാത്രമായ 'സരോ ബ്രയർലി'യുടെ 'A Long way Home' എന്ന ബുക്കിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ സരോയുടെ ബാല്യം അവതരിപ്പിച്ചിരിക്കുന്നത് സണ്ണി പവാർ എന്ന കൊച്ചുമിടുക്കനാണ് ആണ്.. തന്റെ നിഷ്കളങ്കമായ മുഖവും ചിരിയും സംസാരവും കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ഈ കൊച്ചുനടൻ.. ചിത്രത്തിന്റെ ആദ്യ പകുതി സരോ ആയി സ്ക്രീനിൽ തെളിയുന്നത് സണ്ണിയുടെ മുഖമാണ്.. ആദ്യ പകുതി മുഴുവൻ ഹിന്ദി ഭാഷയിലാണ്.. സ്ഥലം കൊൽക്കത്തയും.. കൊൽക്കത്തയിൽ കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങളും ബുദ്ധിമുട്ടുകളും തുഛമായ രംഗങ്ങളിലൂടെ സംവിധായകൻ വരച്ചുകാട്ടുന്നുണ്ട്..സരോയുടെ സഹോദരനായി Abhishekh Bharatheയും അമ്മയായി Priyanka ബോസും സ്ക്രീനിലെത്തി.. ദുരനുഭവങ്ങളിൽ നിന്ന് രക്ഷപ്പെട്ട് പോലീസിന്റെ സംരക്ഷണത്തിലാവുന്ന സരോയെ അവസാനം ഒരു ആസ്ട്രേലിയൻ ദമ്പതികൾ ദത്തെടുക്കുന്നു..Nicole Kidmaനും David Wenhaമും ദമ്പതികളുടെ വേഷം ഭംഗിയായി കൈകാര്യം ചെയ്തു..

രണ്ടാം പകുതി ചിത്രീകരിച്ചിരിക്കുന്നത് ആസ്ത്രേലിയയിലാണ്.. ഭാഷ ഇംഗ്ലീഷും..20 വർഷങ്ങൾക്ക് ശേഷമുള്ള സരോയെ അവതരിപ്പിക്കുന്നത് 'Slumdog millionaire' ലൂടെ നമ്മുടെ പ്രിയങ്കരനായ Dev patel ആണ്.. മികച്ച രീതിയിൽ തന്നെ തന്റെ വേഷം അദ്ദേഹം കൈകാര്യം ചെയ്തു.. തന്റെ മാനസിക സംഘർഷങ്ങളും അമർഷവും സന്തോഷവും എല്ലാം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു..Rooney Mara, Divian Ladwa, Deepti Nawal, Nawazuddin Siddiqui എന്നിവർ ബാക്കിയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

ഒരുനിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ സിനിമയെ നയിക്കുവാൻ സംവിധായകനായി.. എടുത്ത് പറയേണ്ട മറ്റൊരു ഘടകം സരോയെ സക്രീനിലെത്തിച്ചവരുടെ പ്രകടനം ആണ്.. സിനിമയിലുടനീളം നിറഞ്ഞ് നിന്നതും അത് തന്നെയാണ്.. പശ്ചാത്തലസം സംഗീതവും മികച്ചതായിരുന്നു.. സിനിമ അവസാനിക്കുമ്പോൾ വലിയ തോതിൽ സന്തോഷവും ചെറിയ ഒരു വിങ്ങലും മനസ്സിൽ അവശേഷിക്കുന്നു.. 'എന്റ് ക്രെഡിറ്റ്സ്' കണ്ടപ്പോൾ മനസ്സിൽ വേറെന്തോ ഒരു പ്രത്യേക ഫീൽ ആയിരുന്നു.. ചിത്രത്തിന് Lion എന്ന പേര് വന്നത് എങ്ങനെയെന്ന് അപ്പോഴാണ് മനസ്സിലാക്കാനായത്..

ബ്രിട്ടീഷ് അക്കാഡമി അവാർഡ്സിൽ 5 നോമിനേഷനുകളും 2 അവാർഡും കരസ്ഥമാക്കിയ ചിത്രം ഓസ്കാർ നോമിനേഷനുകളിലും പ്രമുഖ വിഭാഗങ്ങളിൽ 6 നോമിനേഷനുകളോടെ ഫേവറേറ്റ് ആണ്... 
മികച്ച ചിത്രത്തിനുള്ള നോമിനേഷനുകളിൽ ഞാൻ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഇതാണ്.. ചിത്രം എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.. കണ്ട് ആസ്വദിക്കുക ചിത്രം..

My Rating :: 4.5/5


You Might Also Like

0 Comments