Moonlight (2016) - 111 min

February 23, 2017



"In moonlight black boys looks blue" എന്ന ഡ്രാമയെ ആസ്പദമാക്കി Barry Jenkins അണിയിച്ചൊരുക്കിയ ചിത്രമാണ് Moonlight.. ഒരു വ്യക്തിയുടെ ജീവിതത്തിലെ 3 കാലഘട്ടങ്ങളെ 3 ചാപ്റ്ററുകളായി ആവിഷ്കരിച്ചിരിക്കുകയാണ് സംവിധായകൻ..

Little', 'Chiron', 'Black' എന്നിങ്ങനെ 3 ചാപ്റ്ററുകളാണ് ചിത്രത്തിൽ ഉള്ളത്.. ആദ്യത്തേതിൽ ചിറോൺ എന്ന വ്യക്തിയുടെ ബാല്യവും രണ്ടാമത്തേതിൽ കൗമാരവും അവസാനത്തേതിൽ ഇപ്പോഴത്തെ സാഹചര്യവുമാണ് കാണിക്കുന്നത്.. സഹപാഠികളാൽ നിരന്തരം അക്രമിക്കപ്പെടുന്ന ചിറോൺ ജുആൻ എന്ന യുവാവിനെയും കാമുകി തെരേസയെയും കണ്ടുമുട്ടുന്നതാണ് ആദ്യ ഭാഗത്തിലെ പ്രധാന ഇതിവൃത്തം..രണ്ടാമത്തേതിൽ കൂട്ടുകാരൻ കെവിൻ അവന്റെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനവും അവസാനത്തേതിൽ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളെ അദ്ദേഹം എങ്ങനെ മറികടക്കുന്നുവെന്നും സംവിധായകൻ പറയുന്നു..

Alex hibbert, Ashton Sanders, Trevante Rhodes എന്നിവരാണ് ചിറോണിന്റെ 3 അവസ്ഥാന്തരങ്ങൾ അവതരിപ്പിച്ചത്.. മികച്ച പ്രകടനം ആയിരന്നു മൂവരും കാഴ്ച്ചവെച്ചത്.. അത് തന്നെയാണ് ചിത്രത്തെ കാണാൻ പ്രേരിപ്പിക്കുന്ന മുഖ്യ ഘടകങ്ങളിൽ ഒന്നും..Jharrel Jerome, Naomie Harris  Mahershala Ali എന്നിവർ മറ്റ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.. ഏവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.. സംവിധാനവും മികച്ച് നിന്നു.. ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് കുറവായ ചിത്രത്തിൽ ഇടക്കിടക്ക് പാട്ടുകൾ ചെറിയ തോതിൽചേർത്തത് നല്ലതായി അനുഭവപ്പെട്ടു..

ഒരു വ്യക്തിയുടെ വ്യത്യസ്ത കാലഘട്ടങ്ങളെ വ്യത്യസ്തമായ ഒരു രീതിയിലൂടെ നോക്കിക്കാണുകയാണ് സംവിധായകൻ.. അതിൽ വിജയം കാണുകയും ചെയ്തു.. ഗോൾഡൻ ഗ്ലോബ് അവാർഡിൽ 6 നോമിനേഷനുകളും ഒരു അവാർഡും  കരസ്ഥമാക്കിയ ചിത്രം 8 നോമിനേഷനുകളോടെ ഓസ്കാർ പട്ടികയിലും മുന്നിട്ട് നിൽക്കുന്നു.. ഡ്രാമ ശ്രേണിയിലുള്ള ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക് ധൈര്യമായി സമീപിക്കാം ഈ ചിത്രത്തെ..

My rating :: 3.5/5


You Might Also Like

0 Comments