Time Renegades (2016) - 107 min

February 12, 2017



നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം തന്നെയാണ് നാം ഇടക്ക് കാണാറുള്ള സ്വപ്നങ്ങൾ.. ചിലത് നാം ഒരിക്കലും തീരരുതേ എന്ന് ആഗ്രഹിക്കുകയും മറ്റ് ചിലത് നമ്മുടെ മനസ്സിനെ നിരന്തരം വേട്ടയാടുകയും ചെയ്യും..

'2 യുവാക്കളുടെ സ്വപ്നം' അതാണ് Kwak Jae-yong സംവിധാനം ചെയ്ത Time Renegades എന്ന കൊറിയൻ ചിത്രത്തിന്റെ തീം.. സിനിമയെ വ്യത്യസ്തമാക്കുന്നത് എന്തെന്നാൽ അതിൽ ഒരാൾ 1983ൽ ജീവിക്കുന്ന ഒരു ടീച്ചറും മറ്റൊരാൾ 2016ൽ ജീവിക്കുന്ന ഒരു ഡിറ്റക്ടീവുമാണ്.. ഒരു സംഭവത്തിന് ശേഷം അവർ പരസ്പരം സ്വപ്നം കണ്ട് തുടങ്ങുകയാണ്.. ആദ്യമൊക്കെ ആകാംശ മാത്രമായിരുന്നെറ്റിൽ പിന്നെ അവർക്കുളളിൽ ഭയം രൂപപ്പെടുകയാണ്.. സ്വപ്നത്തിൽ അവർ കാണുന്ന പല വിവരങ്ങളും അവരിൽ ഭയം ഉണ്ടാക്കുന്നുണ്ട്.. ആ വിവരങ്ങളെ മുൻനിർത്തി അവരുടെ ജീവിതവും സ്നേഹിക്കുന്ന പെൺകുട്ടിയുടെ ജീവിതവും മാറ്റിയെഴുതാൻ ശ്രമിക്കുകയാണ് അവർ..

LIm Soo-jung, Jo Jung-suk, Lee Jin-wook എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.. ഒരു' ഫാന്റസി- റൊമാന്റിക്‌- ത്രില്ലർ' ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ് Time Renegades..1980 കാലഘട്ടവും ഇരുപത്തി ഒന്നാം നൂറ്റാണ്ടും മികച്ച രീതിയിൽ ചിത്രീകരിക്കുന്നതിൽ ഛായാഗ്രാഹകൻ വലിയ  പങ്ക് വഹിച്ചിട്ടുണ്ട്.. ബിജിഎമ്മും മികച്ച് നിന്നു..അഭിനേതാക്കളും മികച്ച അഭിനയം കാഴ്ച്ചവെച്ചു.. കാണികളെ ചെറുതല്ലാത്ത രീതിയിൽ ത്രില്ലടിപ്പിക്കുയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ചിത്രം..
ഫാന്റസി ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ഇത്..

ഒരു ആസ്വാദകൻ എന്ന നിലയിൽ ചിത്രം എനിക്ക് നൽകിയ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ ഞാൻ നൽകുന്ന റേറ്റിംഗ്
 
  My Rating::: 3.5/5

You Might Also Like

0 Comments