യു.എസ് ആർമിയിൽ സേവനം അനുഷ്ടിക്കണമെന്നാണ് ഓസ്കാറിന്റെ ആഗ്രഹം.. വിദ്യാർഥി ആയിരിക്കെത്തന്നെ അതിനുള്ള തയ്യാറെടുപ്പുകളും നടന്നുവരുന്നു. എന്നാൽ മതിയായ ഇമ്മിഗ്രേഷൻ രേഖ ഇല്ലാത്തത് തന്റെ ഏറ്റവും വലിയ ആഗ്രഹത്തിന് വിലങ്ങുതടി ആവുന്നു.. അതേ സമയം, നാസയും യു.എസ് ആർമ്ഡ് ഫോർസും ചേർന്ന് നടത്തുന്ന Marine Underwater Robotics Competitioനെ പറ്റി കേൾക്കാൻ ഇടയാവുന്ന ഓസ്കാർ തന്റെ ജീവിതത്തിന് പുതിയൊരു ലക്ഷ്യം അവിടെ കണ്ടെത്തുകയാണ്..
സൈമൺ തന്റെ പുതിയ ജോലിയുടെ ഭാഗമായി ഭാര്യ റോബിനോടൊപ്പം ചിക്കാഗോയിൽ നിന്ന് ലോസ് ആഞ്ചലസിലേക്ക് താമസം മാറുന്നു.. പുതിയ വീട്ടിലേക്കുള്ള ഷോപ്പിംഗ് നടത്തുന്നതിനിടയിൽ സൈമണിന്റെ ഒരു പഴയ സഹപാഠി അദ്ദേഹത്തോട് വന്ന് പരിചയം പുതുക്കുന്നു.. അദ്ദേഹം സ്വയം ഗോർഡൻ മോസ്ലി(ഗോർഡോ) എന്ന് സൈമണിനെയും റോബിനേയും പരിചയപ്പെടുത്തുന്നു.. പിറ്റേന്ന് രാവിലെ മുതൽ എല്ലാ ദിവസവും ഗോർഡോ സൈമണിന്റെ വീട്ടിൽ ഓരോ 'ഗിഫ്റ്റുകൾ' കൊണ്ട് വെക്കുന്നു.. റോബിൻ അതിൽ സന്തോഷിക്കുകയും എന്നാൽ സൈമണിന് അതിൽ എന്തോ ദുരൂഹത തോന്നുകയും ചെയ്യുന്നു..
അങ്ങനെ നാം എല്ലാവരും ഉറ്റുനോക്കിയിരുന്ന താരനിശക്ക് തിരശ്ശീല വീണു.. ശാസ്ത്രലോകത്തിന് നൊബേൽ പോലെയാണ് സിനിമാമേഖലയ്ക്ക് 'ഓസ്കാർ'.. ലോകത്തിലെ പരമോന്നത പുരസ്കാരം..അവാർഡ് പ്രഖ്യാപനത്തിൽ തങ്ങളുടെ പേരുകൾ മുഴങ്ങി കേൾക്കുന്നവരാകട്ടെ ലോകം തങ്ങളുടെ നെറുകയ്യിലാണെന്ന് തോന്നിപ്പോവുന്ന നിമിഷത്തിനുടയും..
💢Best Director:- Damien Chazelle (La La Land)
💢Best Actor in leading role:- 'Casey Affleck'(Manchester by the sea)
💢Best actress in leading role:- 'Emma Stone' (La La Land)
💢Best foreign language film:- The salesman
💢Best Supporting actor:- Mahershala Ali
💢Best supporting actress:- Viola Davis
💢Best writing (original screenplay):- Kenneth Lonargan (Manchester by the sea)
💢Best writing (adapted screenplay):- Barry Jenkins & Tarell Alvi Mecraney (Moonlight)
💢Best animated feature film:- Zootopia
💢Best animated short film:- Piper
💢Best makeup and hairstyling:- Alessandro Bertolazzi, Giorgio Gregorini, Christopher Nelson (suicide Squad)
💢Best costume design:- Fantastic beasts and where to find them
💢Best sound Editing:- Arrival
💢Best sound mixing:- Kevin O'Connell, Andy wright, Robert Mackenzie, Peter Grace (Hacksaw ridge)
💢Best production design:- La La Land
💢Best Cinematography:- La La Land
💢Best live action short film:- Sing
💢Best documentary (short subject):- The white helmets
💢Best film Editing:- Hacksaw ridge
💢Best visual effects:- The jungle book
💢Best original score:- Justin Hurwitz (La La Land)
💢Best Music(Original song):- City of stars(La La Land) (Music:- Justin Hurwitz, Lyrics:- Benj pasec & Justin Paul)
💢Best documentary:- O.J.:Made in America (Ezra Edelman)
കുടുംബത്തിലേക്ക് ഭക്ഷണവും മറ്റും വാങ്ങാൻ ഗുഡ്സ് ട്രെയിനിൽ നിന്ന് കൽക്കരി മോഷ്ടിച്ച് മറിച്ച് വിൽക്കുന്നതിലൂടെ പണം കണ്ടെത്തുന്നവരാണ് 'ഗുഡ്ഡു'വും അഞ്ച് വയസുകാരൻ സഹോദരൻ 'സരോ'യും.. കൂടുതൽ നല്ലൊരു ജോലി കിട്ടാനായി ഇരുവരും Khandwaയിലെ തങ്ങളുടെ വീടിനടുത്തുള്ള സ്ഥലത്തേക്ക് ട്രെയിൻ കയറുന്നു.. എന്നാൽ അവിടെവെച്ച് സരോ ഒറ്റപ്പെട്ടുപോവുന്നു.. തുടർന്നുള്ള സരോയുടെ അതിജീവനമാണ് 'Lion' എന്ന സിനിമയിലൂടെ സംവിധായകൻ Garth Davis പറയുന്നത്..
മികച്ച ചിത്രത്തിനുള്ള നോമിനേഷനുകളിൽ ഞാൻ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഇതാണ്.. ചിത്രം എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.. കണ്ട് ആസ്വദിക്കുക ചിത്രം..
വടക്കൻ പാട്ടിലെ ചന്തുവിന്റെ കഥ നമുക്ക് പുതുമയുള്ള ഒന്നല്ല.. 'ഒരു വടക്കൻ വീരഗാഥ' എന്ന ചിത്രത്തിൽ മമ്മൂട്ടി അവിസ്മരണീയമാക്കിയ 'ചന്തു' നമ്മുടെ മനസ്സിൽ നിന്ന് മായാത്ത ഒന്നാണ്.. ആ കഥയെ യാതൊരു മാറ്റവുമില്ലാതെ നമ്മുടെ മുന്നിലെത്തിക്കുകയാണ് സംവിധായകൻ ജയരാജ്..
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഡാനിഷ് സേനക്ക് മുന്നിൽ കീഴടങ്ങുന്ന ഒരുപറ്റം ജർമൻ യുവാക്കൾ.. യുദ്ധത്തിനിടയിൽ ജർമൻ സൈനികർ ഡൻമാർക്ക് കടൽ തീരത്ത് കുഴിച്ചിട്ട 2 മില്ല്യൺ മൈനുകൾ നീക്കം ചെയ്യാനായി ഡാനിഷ് സേന ഇവരെ ഉപയോഗിക്കുന്നു..സുരക്ഷാക്രമീകരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ വെറും കൈകൊണ്ട് മൈനുകൾ നീക്കം ചെയ്യുക എന്ന ശ്രമകരമായ ദൗത്യത്തിന് ഇറങ്ങേണ്ടിവരുന്ന ജർമൻ യുവാക്കളുടെ ജീവിതത്തിന്റെ ദൃശ്യാവിഷ്കാരമാണ് Martin Zandvliet സംവിധാനം ചെയ്ത 'Land of Mine' എന്ന ചിത്രം.. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്..
"In moonlight black boys looks blue" എന്ന ഡ്രാമയെ ആസ്പദമാക്കി Barry Jenkins അണിയിച്ചൊരുക്കിയ ചിത്രമാണ് Moonlight.. ഒരു വ്യക്തിയുടെ ജീവിതത്തിലെ 3 കാലഘട്ടങ്ങളെ 3 ചാപ്റ്ററുകളായി ആവിഷ്കരിച്ചിരിക്കുകയാണ് സംവിധായകൻ..
"For once you have tasted flight you will walk the earth with your eyes turned skywards, for there you have been and there you will long to return" - Davinci
പറക്കണം എന്ന മോഹവുമായി നടക്കുന്ന ഒരു കുട്ടിയുടെ കഥ പറയാൻ ശ്രമിച്ച ചിത്രമായിരുന്നു കഴിഞ്ഞ വർഷം റിലീസ് ആയ 'KPAC'.. എന്നാൽ ചിത്രം ഒരുവേളയിൽ ലക്ഷ്യത്തിൽ നിന്ന് വഴുതിമാറുന്നതായും നാം കണ്ടു.. അത്തരത്തിൽ ഒരു യുവാവിന്റെ കഥയുമായി വീണ്ടും ഒരു ചിത്രം റിലീസ് ആയിരിക്കുകയാണ്..''എബി''
ജനിച്ചപ്പോൾ മുതൽ 'പറക്കണം' എന്ന ആഗ്രഹവും മനസ്സിൽ പേറി നടക്കുന്ന ആളാണ് 'എബി'.. സംസാരശേഷിയും കേൾവിയും ഇല്ലാത്ത കുട്ടി എന്ന് വീട്ടുകാർ തെറ്റിദ്ധരിച്ച അവന് കുഴപ്പമൊന്നുമില്ല എന്ന് വൈകിയാണ് അവർ അറിയുന്നത്.. ശേഷം സ്കൂളിലും മറ്റും വിട് അവനെ സംസാരിപ്പിക്കാനുള്ള ശ്രമമായി വീട്ടുകാരുടേത്.. പറക്കാൻ നിരന്തരം ശ്രമം നടത്തിക്കൊണ്ടിരുന്ന എബിക്ക് പരിക്കുകൾ പതിവാണ്.. അവന് ആദ്യമായി സംസാരിക്കാൻ സാധിക്കുന്നത് അവന് താങ്ങാവുന്നതിനും അപ്പുറമായിരുന്ന ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴാണ്.. വീണ്ടും അവന്റെ ലക്ഷ്യം അവന്റെ സ്വപ്നത്തിലേക്ക് എത്തിച്ചേരുക എന്നത് തന്നെ ആയിരുന്നു...'പറക്കണം'
എബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് ശ്രീനിവാസനാണ്.. ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചത്.. ചിത്രത്തിലെ ഏറ്റവും മികച്ചതാക്കുന്ന ഘടകവും അത് തന്നെ.. വിനീതിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് നിസ്സംശയം പറയാം എബിയെ.. നായികയായി എത്തിയ മറീന മൈക്കിൾ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.. മറ്റൊരു ആകർഷക പ്രകടനമായിരുന്നു വിനീതിന്റെ അഛനായി അഭിനയിച്ച സുധീർ കരമനയുടേത്.. കള്ളുകുടിയനായും ക്ലൈമാക്സിലെ ഭാവങ്ങളും മികച്ചതായിരുന്നു.. GK എന്ന കഥാപാത്രത്തെ മനീഷ് ചൗധരി അവതരിപ്പിച്ചു.. സുരാജ് വെഞ്ഞാറമൂടും അജു വർഗീസും ചിരി ഉണർത്തിയെങ്കിലും ചില രംഗങ്ങളിൽ രസം കൊല്ലികളായി.. ബാക്കിയുളളവരും നല്ല പ്രകടനം കാഴ്ച്ചവെച്ചു..
അദ്യ പകുതി നല്ല രീതിയിൽ മുന്നോട്ട് പോയപ്പോൾ രണ്ടാം പകുതി ചെറിയ ഇഴച്ചിലോടെയാണ് തുടങ്ങിയത്.. ചില സാഹചര്യങ്ങളിൽ ചെറിയ കല്ലുകടി അനുഭവപ്പെട്ടപ്പോൾ അത് മറികടക്കാൻ തുടർന്ന് വരുന്ന രംഗങ്ങൾ കൊണ്ട് സംവിധായകനായി.. തുടക്കത്തിലെ ഫ്രെയിമുകളും ക്ലൈമാക്സ് രംഗങ്ങളിലെ ക്യാമറയും മികച്ചതായിരുന്നു.. പാട്ടുകൾ ശരാശരിയിൽ ഒതുങ്ങി.. ബാക്ക്ഗ്രൗണ്ട് മ്യുസിക്ക് നന്നായിരുന്നു..
സ്വന്തമായി സ്വപ്നം കാണുവാനും അതിന് വേണ്ട ആത്മവിശ്വാസം ഉൾകൊണ്ടുകൊണ്ട് കഠിനപ്രയത്നം നടത്തിയാൽ ജീവിതവിജയം നേടാനാവുമെന്ന് ചിത്രം കാണിച്ച് തന്നു.. ചെറിയ പോരായ്മകൾ ചിത്രത്തിൽ ഉടനീളം ഉണ്ടെങ്കിലും സിനിമ കഴിയുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ സംതൃപ്തിയും ചുണ്ടിൽ ചെറു പുഞ്ചിരിയും കൊണ്ടുവരാൻ ചിത്രത്തിനായി.. അത് തന്നെയാണ് സിനിമയുടെ വിജയവും.. എബി കൂടുതൽ ഉയരങ്ങളിലേക്ക് പറക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു..
My Rating :: 3/5
പണ്ട് മുതലേ നാം കണ്ട് പഴകിയ ഒരു തീം ആണ് 'ഏലിയൻ ഇൻവേഷൻ'.. ഏതാണ്ട് എല്ലാ സിനിമകളും വെച്ചുപുലർത്തിയിരുന്നത് ഒരേ കഥയും ക്ലീഷേ രംഗങ്ങളുമാണ്.. എന്നാൽ അവയിൽ നിന്ന് വ്യത്യസ്തമായ ഒരു കഥയുമായി എത്തിയിരിക്കുകയാണ് Sicario, Incendies എന്നീ സിനിമകൾ സംവിധാനം ചെയ്ത Denis Villenueve
'മ്യൂസിക്കൽ - ഡ്രാമ' എന്ന് കേക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ' Casablanca' ആണ്.. ആ ശ്രേണിയിൽ തന്നെ 2016ൽ റിലീസ് ആയ ചിത്രമാണ് 'La La Land'
My rating :: 4.5/5
മനുഷ്യന് വായിക്കുവാനും ഗ്രഹിക്കുവാനും സാധിക്കുന്ന കംപ്യുട്ടർ ലാങ്ങ്വേജ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരുകൂട്ടം നിർദ്ദേശങ്ങളെയാണ് 'Source Code' എന്ന് പറയുന്നത്.. മനുഷ്യർക്കിടയിൽ ആശയവിനിമയം മറ്റും നടത്തുന്നതിന് ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ ഉപയോഗിക്കാറുണ്ട്..
വീണ്ടും ഞെട്ടി ഉണർന്ന് ബോധം വീണ്ടെടുക്കുന്ന സ്റ്റീവൻസ് താനൊരു കോക്ക്പിറ്റിൽ ആണെന്ന് മനസ്സിലാക്കുന്നു.. അവിടെയുള്ള ഒരു വീഡിയോ സ്ക്രീനിലൂടെ എയർ ഫോഴ്സ് ക്യാപ്റ്റൻ കോളിൻ ഗുഡ്വിനുമായി സംസാരിക്കുകയും 'Source code' എന്ന പരീക്ഷണത്തിന്റെ ഭാഗമാവുകയാണ് താനെന്നുമുള്ള സത്യം മനസ്സിലാക്കുന്നു..
ക്ലൈമാക്സും മികച്ച ഒന്ന് തന്നെയായിരുന്നു..' sci-Fi- Thriller' ചിത്രങ്ങൾ ആസ്വദിക്കുന്നവർക്ക് മികച്ച ഒരു ഓപ്ഷൻ ആണ് ' Source Code'.. ചിത്രം എനിക്ക് നൽകിയ സംതൃപ്തിക്ക് ഞാൻ നൽകുന്ന റേറ്റിംഗ്
ആദ്യമായാണ് ഒരു ഇറാനിയൻ ചിത്രം കാണുന്നത്.. ആദ്യ സിനിമ കാഴ്ച്ചയിൽ നിന്ന് എനിക്ക് മനസ്സിലായ കാര്യം എന്തെന്നാൽ 'വാണിജ്യ'ത്തെ മുൻനിർത്തിയല്ല, യാഥാർഥ്യമായ സിനിമാ അനുഭവം പ്രേക്ഷകനിലേക്കെത്തിക്കാൻ 'റിയലിസ്റ്റിക്' ആയി അവതരിപ്പിക്കുക എന്നതാണ് അവിടെ മുൻനിര സംവിധായകർ ഉദ്ദേശിക്കുന്നത്..
മുൻനിര സംവിധായകൻ ആയ Asghar Farhadi സംവിധാനം ചെയ്ത 'A Seperation' എന്ന ചിത്രം ഇത്തരം റിയലിസ്റ്റിക് ഫിലിംസിൽ ഒന്നാണ്.. മകളുടെ ഉന്നമനത്തിനായി കുറച്ചുകൂടി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉള്ള സ്ഥലത്തേക്ക് ഭർത്താവുമായി പോകാൻ ആഗ്രഹിക്കുന്ന 'സിമിൻ' എന്ന യുവതിയും പിതാവ് അൾഷിമേഴ്സ് രോഗബാധിതൻ ആയതിനാൽ തനിച്ചാക്കി വരാൻ ആഗ്രഹിക്കാത്ത 'നാദിറും' ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ.. ഭർത്താവ് വരാൻ കൂട്ടാക്കാത്തതിനെ തുടർന്ന് വിവാഹബന്ധം വേർപെടുത്താൻ സന്നദ്ധയായി സിമിനും അതിന് സമ്മതംമൂളി നാദിറും കോടതിയിൽ ഇരിക്കുന്നതാണ് ആദ്യ രംഗം.. എന്നാൽ കാരണത്തിൽ കാമ്പില്ലെന്ന് പറഞ്ഞ് കോടതി ആപ്ലിക്കേഷൻ തിരസ്കരിക്കുന്നു.. തുടർന്ന് സിമിൻ സ്വന്തം വീട്ടിലേക്ക് താമസം മാറുന്നു.. രോഗബാധിതനായ പിതാവിനെ പരിചരിക്കുവാനായി നാദിർ ഒരു വേലക്കാരിയെ നിയമിക്കുന്നു.. തുടർന്ന് ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം..
കാണികളെ പിടിച്ചിരുത്താൻ പോന്ന മാസ്- മസാല ചേരുവകൾ ഒന്നും തന്നെ ചിത്രത്തിൽ ഇല്ല.. എന്നാൽ മനുഷ്യ മനസ്സിലെ വികാരങ്ങളെ പല ഘട്ടങ്ങളിലൂന്നി അത് എങ്ങനെയൊക്കെ മാറ്റങ്ങൾക്ക് വിധേയമാകുന്നത് എന്ന് സംവിധായകൻ കാട്ടിത്തരുന്നു..
ചിത്രം റിയലിസ്റ്റിക് ആയി നമുക്ക് തോന്നുന്നത് സംവിധായകൻ ചിത്രത്തെ പരിചരിച്ചിരിക്കുന്ന രീതി കൊണ്ടാണ്.. ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് പോലും സംവിധായകൻ ഉപയോഗിച്ചിട്ടില്ല.. ക്യാമറയും ഉപയോഗിച്ചിരിക്കുന്നത് യാഥാർഥ്യമാണെന്ന ഫീൽ നമ്മളിൽ ഉണ്ടാകത്തക്ക വിധമാണ്..
സിനിമ മുഴുവൻ നമ്മെ പിടിച്ചിരുത്തുന്നത് അഭിനേതാക്കളുടെ ഗംഭീര പ്രകടനം ആണ്..Leila Hatami, Peyman Moaadi, Shahab Hosseini, Sareh Bayat, എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.. കുട്ടികളുടെ വേഷം ചെയ്ത Serina Farhadi, Kimia Hosseini എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച്ച വെച്ചു.. എല്ലാ രംഗങ്ങളും അതിന്റെ തീവൃതയോടെ തന്നെ അഭിനയിച്ച് ഫലിപ്പിക്കുവാൻ ഇവർക്കായി..
എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്തുവാൻ ചിത്രത്തിനാവുമോ എന്ന് ചോദിച്ചാൽ 'ഇല്ല' എന്നായിരിക്കും ഉത്തരം.. എന്നാൽ എല്ലാത്തരം സിനിമകളെയും സ്നേഹിക്കുന്നവർക്ക് മികച്ച ഒരു അനുഭവമാവും 'A Seperation'.. അങ്ങനെയുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണിത്..
My Rating :: 4/5
ഒരു ചാനലിലെ ഉയർന്ന വാർത്ത അവതാരകൻ ആയിരുന്ന yoon young-hwa ഒരു മോശം പ്രവൃത്തിയുടെ പേരിൽ റേഡിയോ സെക്ഷനിലേക്ക് തരംതാഴ്ത്തപ്പെട്ട ആളാണ്.. ഒരു ദിവസം രാവിലത്തെ റേഡിയോ 'ഷോ'യ്ക്ക് അദ്ദേഹത്തിന് ഒരു കോൾ വരുന്നു..Mapo ഡിസ്ട്രിക്റ്റും സോളിലെ വാണിജ്യ കേന്ദ്രമായ Yeouidoയും തമ്മിൽ ബന്ധിപ്പിക്കുന്ന 'Mapo bridge' സ്ഫോടനത്തിൽ തകർക്കുമെന്ന ഭീഷണിയുമായി... ആദ്യം ഒരു വ്യാജകോൾ എന്ന രീതിയിൽ സംസാരിച്ച് തള്ളിയ yoon സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത് തന്റെ കൺമുന്നിൽ പാലം സ്ഫോടനത്തിന് ഇരയാകുന്നത് കാണുമ്പോഴാണ്..!
ത്രില്ലർ ഗണത്തിൽ പെട്ട ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ആസ്വദിക്കാവുന്ന ചിത്രം തന്നെയാണ് 'The Terror Live'.. ചിത്രം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തുകയില്ല...
"8 candidates"
"1 answer"
"No question"
പോസ്റ്റ്റിൽ നിന്ന് തന്നെ ചിത്രത്തിന്റെ ഐഡിയ ഏതാണ്ട് മനസ്സിലാക്കാം..
എന്തുകൊണ്ട് 'പ്രഷ്യൻ ബ്ലൂ' കളർ ഉപയോഗിച്ചുവെന്ന റിപ്പോർട്ടറിന്റെ ചോദ്യത്തോടുള്ള മൈക്കിളിന്റെ പ്രതികരണത്തിൽ അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ ഇല്ലാതാക്കിയവരോടുള്ള അമർഷവും സ്വപ്നം ഇല്ലാതായതിന്റെ വിഷമവും പ്രകടമാണ്..
സംവിധാനം:: ശ്യാമപ്രസാദ്
ആദ്യം തന്നെ ഏവർക്കും വാലന്റൈൻസ് ഡേ ആശംസകൾ നേർന്ന്കൊള്ളുന്നു.. മഹത്തായ ഒരു അനുഭൂതി തന്നെയാണ് പ്രണയം.. ജീവിതത്തോട് തന്നെ വിരക്തി തോന്നിയവരെ പോലും ജീവിക്കാൻ പ്രേരിപ്പിക്കുന്ന വികാരം..അങ്ങനെ ജീവിതത്തോട് തന്നെ മടുപ്പ് തോന്നിയ ഒരു 'Ex-boxer'ന്റെ കഥയാണ് Song Il-gon സംവിധാനം ചെയ്ത Alwayട എന്ന ചിത്രം പറയുന്നത്..
ബോക്സിംഗ് ജീവിതം മതിയാക്കി മറ്റ് ചില വരുമാന മാർഗങ്ങൾ തേടുന്നതിനിടയിൽ അന്ധയായ ഒരു 'Telemarketer' അദ്ധേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരികയും അവർ തമ്മിലുള്ള പ്രണയത്തിൽ ആവുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം..So Ji-Sub,Han Hyo-joo എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം കുറച്ച് പിന്നിടുമ്പോൾ കഥ ആവശ്യപ്പെടുന്ന വേഗത കൈവരിക്കുന്നു.. മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചവരുടെ അഭിനയം നന്നായിരുന്നു.. പ്രത്യേകിച്ചും നായികയുടേത്..കാണാനും നല്ല ഭംഗി ഉണ്ടായിരുന്നു 'Han'നെ..
'Romance-Drama' genreയിൽ പെടുന്ന ചിത്രത്തിന് 108 മിനിറ്റ് ദൈർഖ്യം ഉണ്ട്.. ചിത്രത്തിന് ആവശ്യമായ രീതിയിൽ ഛായാഗ്രഹണവും സംഗീതവും നന്നായി ഇണക്കിച്ചേർത്തിട്ടുണ്ട്.. ചില ഫ്രെയിമുകൾ മികച്ച്നിന്നു..ബോക്സിംഗ് രംഗങ്ങളൊക്കെ നല്ല രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്.. തൃപ്തികരവും സന്തോഷം നൽകുന്നതുമായ അവസാനവുമാണ് ചിത്രത്തിന്റേത്..
ഇറങ്ങിയ സമയത്ത് കൊറിയൻ ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കിയ ചിത്രം നമ്മുടെ ഇന്ത്യൻ ഭാഷകളിലുൾപ്പടെ പല ഭാഷകളിലേക്കും റീമേക്ക് ചെയ്തിട്ടുണ്ട്.. ചിത്രം എനിക്ക് നൽകിയ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ ഞാൻ നൽകുന്ന റേറ്റിംഗ്
My Rating ::: 3.5/5
ചിത്രം സബ്ടൈറ്റിലോടുകൂടി യൂട്യൂബിൽ ലഭ്യമാണ്..
ബുദ്ധിമാന്ദ്യമുള്ള അഛന്റെയും മകളുടെയും വൈകാരിക ബന്ധത്തിന്റെ കഥ പറഞ്ഞ് നമ്മുടെ മനസ്സ് കീഴടക്കിയ ചിത്രമാണ് 'ദൈവത്തിരുമകൾ'.. കൊറിയൻ ചിത്രങ്ങൾ കാണുന്നതിനിടയിൽ അങ്ങനെയൊരെണ്ണം അവിടെയും കാണുവാൻ ഇടയായി.. അതാണ് ''Miracle in cell no 7''
Lee yong-go എന്ന ബുദ്ധിമാന്ദ്യമുള്ള അഛന്റെയും മകൾ Ye seungന്റെയും കഥയാണ് ''Miracle in cell No 7''.. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റാത്തത്ര ആത്മബന്ധം ആണ് അവർക്കിടയിൽ.. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു പോലീസ് കമ്മീഷണറുടെ കുട്ടിയെ റേപ്പ് ചെയ്ത് കൊലപ്പെടുത്തിയ കേസിൽ Lee അറസ്റ്റ് ചെയ്യപ്പെടുന്നു.. അദ്ധേഹത്തെ പാർപ്പിക്കുന്ന സെല്ലാവട്ടെ കൂട്ടത്തിൽ കൊടും കുറ്റവാളികൾ താമസിക്കുന്നതും ഏറ്റവും സുരക്ഷാ ക്രമീകരണങ്ങളുമുള്ള 'cell No 7'ൽ..
ചിത്രത്തിലെ എന്നെ ഏറ്റവും ആകർഷിച്ച ഘടകം Leeയുടെ കഥാപാത്രം അവതരിപ്പിച്ച Ryu Seung ന്റയും Ye seungന്റെ കഥാപാത്രം അവതരിപ്പിച്ച Kal So-won ന്റയും ഗംഭീര അഭിനയം ആണ്.. ഇരുവരുടെയും സക്രീൻ പ്രസൻസ് മികച്ചതായിരുന്നു.. സഹതടവുകാരും സിനിമയിൽ നിറഞ്ഞ് നിന്നിരുന്നു.. വൈകാരിക മുഹൂർത്തങ്ങളും ചെറിയ നർമങ്ങളും കൊണ്ട് സമ്പന്നമായ ഈ മനോഹര ചിത്രം അണിയിച്ചൊരുക്കിയത് Lee Hwan-kyung ആണ്.. ചില രംഗങ്ങളിൽ കണ്ണ് നനയിക്കത്തക്ക മുഹൂർത്തങ്ങളുള്ള ഈ ചിത്രം സംവിധായകന്റെ ഒരു മികച്ച വർക്ക് തന്നെയാണ്.. എന്റെ ഫേവറേറ്റുകളിൽ ഒന്നും.. മനസ്സിൽ നിന്നും മായാത്ത ഒരു മുഖമായി തോന്നുന്നു 'Kal'ന്റെത്..
ചിത്രത്തിന് ഞാൻ നൽകുന്ന റേറ്റിംഗ് :::
''5/5''
നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം തന്നെയാണ് നാം ഇടക്ക് കാണാറുള്ള സ്വപ്നങ്ങൾ.. ചിലത് നാം ഒരിക്കലും തീരരുതേ എന്ന് ആഗ്രഹിക്കുകയും മറ്റ് ചിലത് നമ്മുടെ മനസ്സിനെ നിരന്തരം വേട്ടയാടുകയും ചെയ്യും..
'2 യുവാക്കളുടെ സ്വപ്നം' അതാണ് Kwak Jae-yong സംവിധാനം ചെയ്ത Time Renegades എന്ന കൊറിയൻ ചിത്രത്തിന്റെ തീം.. സിനിമയെ വ്യത്യസ്തമാക്കുന്നത് എന്തെന്നാൽ അതിൽ ഒരാൾ 1983ൽ ജീവിക്കുന്ന ഒരു ടീച്ചറും മറ്റൊരാൾ 2016ൽ ജീവിക്കുന്ന ഒരു ഡിറ്റക്ടീവുമാണ്.. ഒരു സംഭവത്തിന് ശേഷം അവർ പരസ്പരം സ്വപ്നം കണ്ട് തുടങ്ങുകയാണ്.. ആദ്യമൊക്കെ ആകാംശ മാത്രമായിരുന്നെറ്റിൽ പിന്നെ അവർക്കുളളിൽ ഭയം രൂപപ്പെടുകയാണ്.. സ്വപ്നത്തിൽ അവർ കാണുന്ന പല വിവരങ്ങളും അവരിൽ ഭയം ഉണ്ടാക്കുന്നുണ്ട്.. ആ വിവരങ്ങളെ മുൻനിർത്തി അവരുടെ ജീവിതവും സ്നേഹിക്കുന്ന പെൺകുട്ടിയുടെ ജീവിതവും മാറ്റിയെഴുതാൻ ശ്രമിക്കുകയാണ് അവർ..
LIm Soo-jung, Jo Jung-suk, Lee Jin-wook എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.. ഒരു' ഫാന്റസി- റൊമാന്റിക്- ത്രില്ലർ' ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ് Time Renegades..1980 കാലഘട്ടവും ഇരുപത്തി ഒന്നാം നൂറ്റാണ്ടും മികച്ച രീതിയിൽ ചിത്രീകരിക്കുന്നതിൽ ഛായാഗ്രാഹകൻ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.. ബിജിഎമ്മും മികച്ച് നിന്നു..അഭിനേതാക്കളും മികച്ച അഭിനയം കാഴ്ച്ചവെച്ചു.. കാണികളെ ചെറുതല്ലാത്ത രീതിയിൽ ത്രില്ലടിപ്പിക്കുയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ചിത്രം..
ഫാന്റസി ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ഇത്..
ഒരു ആസ്വാദകൻ എന്ന നിലയിൽ ചിത്രം എനിക്ക് നൽകിയ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ ഞാൻ നൽകുന്ന റേറ്റിംഗ്
My Rating::: 3.5/5
മൃതദേഹങ്ങൾ സൂക്ഷിക്കുന്ന ഒരു മോർഗിൽ നിന്നും പോസ്റ്റ്മാർട്ടം ചെയ്യുന്നതിനായി വെച്ചിരുന്ന ഒരു സ്ത്രീയുടെ മൃതദേഹം രാത്രിയിൽ മോഷണം പോവുന്നു.. അന്വേഷണ സംഘം അവരുടെ എൻക്വയറിയുടെ ഭാഗമായി സ്ത്രീയുടെ ഭർത്താവിനെ മോർഗിലേക്ക് വരുത്തുന്നു.. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് 'ഓറിയോൾ പൗലോ' സംവിധാനം ചെയ്ത 'ദി ബോഡി' എന്ന സ്പാനിഷ് ചിത്രത്തിന്റെ ഇതിവൃത്തം..
''മിസ്റ്ററി- ത്രില്ലർ '' വിഭാഗത്തിൽ പെടുത്താവുന്ന ഒരു ചിത്രമാണ് 'ദി ബോഡി'..ബെലെൻ റൂഡ, ഹ്യൂഗോ സിൽവ, ജോസ് കൊറൊനാഡോ എന്നിവരാണ് മുഖ്യ വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.. സെർജിയോ മോറെയുടെ സംഗീതവും ഓസ്കാർ ഫൗറയുടെ ഛായാഗ്രഹണവും ചിത്രത്തിന് ഒരു ഹൊറർ- ത്രില്ലർ മൂഡ് സമ്മാനിക്കുന്നു.. കാഴ്ച്ചയിലുടനീളം പ്രേക്ഷകനെ ത്രില്ലടിപ്പിച്ച് ഇരുത്തുവാൻ സംവിധായകന് സാധിച്ചു.. അപ്രതീക്ഷിത വഴിത്തിരിവുകളുമൊക്കെയായി മികച്ച ഒരു ദൃശ്യാനുഭവം തന്നെയാണ് ചിത്രം..
My Rating::: 3.5/5
രാത്രി 12 മണിക്ക് വെള്ള സാരിയും ഉടുത്ത് പാദസ്വരവും കെട്ടി 'നിഴലായ്' ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഇട്ട് വരുന്ന പ്രേതങ്ങളെയാണ് മലയാള സിനിമകൾ പ്രേക്ഷകന് സ്ഥിരമായി സമ്മാനിച്ചുകൊണ്ടിരുന്നത്.. എന്നാൽ ഇതിന് ഒരു അപവാദമാണ് jay K എ നവാഗത സംവിധായകൻ പ്രഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ചിത്രമായ ''എസ്ര''
''ഹൊറർ'' എന്ന genreയിൽ ഹോളിവുഡിലും എന്തിനേറേ പറയുന്നു നമ്മുടെ തമിഴകത്തുമൊക്കെ പല പരീക്ഷണങ്ങളും നടക്കുന്നുണ്ടെങ്കിലും നമ്മുടെ സ്വന്തം മലയാളത്തിൽ അത് നന്നേ കുറവാണ്.. വരുന്നതാകട്ടെ സ്ഥിരം കാണുന്ന ഫോർമുലകൾ ചേർത്ത് അണിയിച്ചൊരുക്കിയ ചിത്രങ്ങളും.. എന്നാൽ '' എസ്ര'' മലയാളത്തിലെ ഹൊറർ സിനിമകളിൽ പുത്തൻ ചുവടുവെയ്പ്പാണ്..
ന്യൂക്ലിയർ വേസ്റ്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുന്ന രജ്ഞൻ എന്ന യുവാവിന് മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് സ്ഥലം മാറ്റം ലഭിക്കുകയും തുടർന്ന് ഭാര്യ പ്രിയയോടൊപ്പം കൊച്ചിയിലെ ഒരു പഴയ വില്ലയിൽ താമസം ആരംഭിക്കുകയും ചെയ്യുന്നു.. ഇന്റീരിയർ ഡിസൈനറായ പ്രിയ വീട് മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി കുറച്ച് ആന്റിക്ക് പീസസ് വാങ്ങുകയും ചെയ്യുന്നു.. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ദിബുക്ക് ബോക്സ് ഈ വീട്ടിലെത്തുകയും തുടർന്ന് അനിഷ്ട സംഭവങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മലയാളികൾക്ക് തീരെ പരിചിതമല്ലാത്ത ജൂതവിശ്വാസങ്ങളുടെ പശ്ചാത്തലത്തിലാണ് സംവിധായകൻ കഥ പറയുന്നത്.. മലയാള സിനിമയിൽ മുൻപെങ്ങും ഉപയോഗിക്കാത്ത ആചാരങ്ങളും വിശ്വാസങ്ങളും ആയതിനാൽ പ്രേക്ഷകരിൽ വലിയ തോതിൽ കൗതുകം നിറക്കാനുള്ള ശേഷി ജൂതപശ്ചാത്തലത്തിനുണ്ട്.. ഇത് ഉപയോഗപ്പെടുത്തി കാഴ്ച്ചയിൽ കൗതുകം നിറക്കാനുള്ള സമർഥമായ നീക്കമാണ് സംവിധായകൻ ഈ ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നത്..
ഹൊറർ സിനിമകളുടെ പൂർണ്ണമായ ഫീൽ പ്രേക്ഷകരിലേക്ക് എത്തണമെങ്കിൽ സാങ്കേതിക മേഖലയിലെ മിടുക്ക് അനിവാര്യമാണ്.. ഈ തലത്തിൽ ഛായാഗ്രാഹകൻ സുജിത് വാസുദേവും എഡിറ്റർ വിവേക് ഹർഷനും സംഗീത സംവിധായകരായ സുഷിൻ ശ്യാമും രാഹുൽ രാജും അഭിനന്ദനം അർഹിക്കുന്നു.. മിക്ക രംഗങ്ങളിലും പ്രേക്ഷകരിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ ക്യാമറക്കും സംഗീതത്തിനും ആയിട്ടുണ്ട്.. ഫ്ളാഷ് ബാക്ക് രംഗങ്ങൾ അതിഗംഭീരമായി ചിത്രീകരിക്കാൻ ഇത് വളരേയേറെ സഹായകമായിട്ടുണ്ട്.. സന്ദർഭോചിതമായ 3 ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്.. 2 എണ്ണം മികച്ചതാണെകിൽ ഒരെണ്ണം ആവറേജിൽ ഒതുങ്ങുന്നു.. ബിജിഎം സിനിമയിൽ ഹൊറർ ഫീൽ കൊണ്ടുവരുന്നതിനും വേഗത കുട്ടുന്നതിനും സഹായിച്ചിട്ടുണ്ട്.
താരങ്ങളുടെ അഭിനയം മാനദണ്ഡമായി എടുക്കുകയാണെങ്കിൽ അഭിനന്ദനം അർഹിക്കുന്നത് പ്രഥ്വിരാജ് ആണ്.. ബാക്കി എല്ലാവരും അവരവരുടെ റോളുകൾ മികച്ചതാക്കി..
ഹൊറർ genreയിൽ വേറിട്ട വഴിയിലൂടെ സഞ്ചരിക്കാൻ സംവിധായകൻ കാണിച്ച ധൈര്യം അഭിനന്ദനം അർഹിക്കുന്നു.. പോസ്റ്ററുകളിൽ കണ്ടതുപോലെ ഭയപ്പെടുത്തുന്ന രംഗങ്ങൾ മാത്രം ഉദ്ധേശിച്ച് പോകുന്നവരെ അത്രകണ്ട് തൃപ്തിപ്പെടുത്താൻ ചിത്രത്തിന് ആവുമോ എന്നത് സംശയമുളവാക്കുന്ന ചോദ്യമാണ്.. എന്നാൽ ഒരു ഹൊറർ- ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ് 'എസ്ര'.. മലയാളികൾ ഇരുകൈയ്യും നീട്ടി ചിത്രം സ്വീകരിക്കുമെന്നതാന്ന് ഇന്ന് തീയേറ്ററിൽ നിന്ന് ലഭിച്ച റെസ്പോൻസ്.. തീയേറ്ററിൽ കണ്ട് തന്നെ ആസ്വദിക്കേണ്ട ചിത്രമാണ് ''എസ്ര''..അത് അങ്ങനെ തന്നെ ആവട്ടെ എന്ന് ആശംസിക്കുകയും കൂടാതെ പടം തുടങ്ങി കഴിഞ്ഞ് ലൈറ്റ് ഓണാക്കിയ തിയേറ്ററുകാരോടും ഇടക്കിരുന്ന് കയ്യടിയും കമന്റടിയും നടത്തി ആസ്വാദനത്തിൽ ലേശം ഭംഗം വരുത്തിയ നല്ലവരായ ചേട്ടന്മാരോടുള്ള കടുത്ത അമർഷവും രേഖപ്പെടുത്തിക്കൊണ്ട് നിർത്തുന്നു..
My Rating::: 3.5/5