നാമറിയാതെ തന്നെ നമ്മുടെ മനസ്സിനെ വേട്ടയാടിത്തുടങ്ങുന്ന ചില സിനിമകളുണ്ട്. അതുപോലെ തന്നെ സീരീസുകളും. പ്രത്യക്ഷത്തിൽ അവയിൽ ഒന്നുമില്ലായിരിക്കാം. എന്നാൽ ചില നേരങ്ങളിൽ കഥയും കഥാപാത്രങ്ങളും എത്രത്തോളം നമ്മുടെ മനസ്സിനെ സ്വാധീനിക്കുമെന്ന് പറയാനാവില്ല. അത്തരത്തിൽ ഉദാഹരണങ്ങൾ അനവധിയാണ്.
🔻STORY LINE🔻
ഒരു 12 വയസ്സുകാരി പ്രെഗ്നന്റ് ആയതിന്റെ പേരിലായിരുന്നു റോബിൻ ഗ്രിഫിനെ പോലീസ് കോട്ടേഴ്സിലേക്ക് വിളിപ്പിച്ചത്. കുട്ടികളുമായി ഇടപഴകുന്നതിൽ പ്രത്യേക പരിശീലനം സിദ്ധിച്ചിട്ടുള്ള ഗ്രിഫിന് ടൂയിയുമായി അത്രവേഗം അടുക്കാൻ സാധിച്ചില്ല. എന്നാൽ പിന്നീട് അറിയുന്ന വാർത്ത ടൂയി മിസ്സിങ്ങ് ആയി എന്നാണ്. അതോടെ ആ കേസന്വേഷണവും ഗ്രിഫിൻ നയിക്കാൻ തുടങ്ങി.
തന്റെ അമ്മയോടൊപ്പം കുറച്ചുനാൾ ചെലവഴിക്കാൻ എത്തിയ ഗ്രിഫിന് ഇതൊരു സാധാരണ കേസായിരുന്നില്ല. അവളുടെ ജീവിതത്തിലെ തന്നെ പല വഴിത്തിരിവുകളും വെളിപ്പെടുത്തലുകലും സാധ്യമാവുകയായിരുന്നു ആ അന്വേഷണങ്ങളിലൂടെ.
🔻BEHIND SCREEN🔻
ഒരു പ്രതീക്ഷയുമില്ലാതെ കണ്ടുതുടങ്ങി, എന്നാൽ പ്രതീക്ഷിക്കാതെ മനസ്സിനെ അലട്ടിയ സീരീസാണ് top of the lake. 55 മിനിറ്റ് നീളുന്ന 6 എപ്പിസോഡുകൾ. പതിഞ്ഞ താളത്തിലാണ് എല്ലാ എപ്പിസോഡുകളും സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ത്രില്ലർ എന്നതിലുപരി ഇമോഷണൽ ഡ്രാമയായി കൂട്ടാം ഈ സീരീസിനെ. ഏതൊരു ചിത്രവും കാണുന്നത് ലാഘവത്തോടെ തന്നെ കണ്ടുതുടങ്ങി, പതിയെപ്പതിയെ മനസ്സിനെ വേട്ടയാടിത്തുടങ്ങി ഓരോ കഥാപാത്രങ്ങളും. അത്ര ഗംഭീരമായിരുന്നു ആവിഷ്കാരം.
കഥാപാത്രങ്ങളുടെ വിന്യാസമാണ് അതിൽ ഏറ്റവും പ്രധാനം. Laketop എന്ന സ്ഥലത്ത് മാത്രം കേന്ദ്രീകരിച്ച് പറയുന്ന കഥ, അവിടെ ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ ഐഡന്റിറ്റി സൃഷ്ടിക്കുന്നുണ്ട്. അവർക്ക് ഓരോരുത്തർക്കും അവരുടേതായ നിലനിൽപ്പുണ്ട്. ഓരോ കഥകളുണ്ട്. സമയം അധികം എടുക്കാതെ തന്നെ പറഞ്ഞിട്ടുമുണ്ട്. അവരെയൊക്കെയും ബന്ധിപ്പിക്കുന്ന സംഭവവികാസങ്ങൾ കാണിക്കുന്നതിൽ സംവിധായകന്റെ മികവ് പ്രകടമാണ്.
ആദ്യ മൂന്ന് എപ്പിസോഡുകൾ കാണുമ്പോൾ മാനസികമായി അധികം അടുപ്പം തോന്നാൻ സാധ്യതയില്ല. എന്നാൽ പിന്നീടുള്ള യാത്ര അങ്ങനെയല്ല. കേന്ദ്രകഥാപാത്രങ്ങളുടെ മനഃസ്ഥിതികൾ പുറത്ത് കാണുക പിന്നീടുള്ളവയിലാണ്. അവിടെ മുതൽ നമ്മുടെ മനസ്സിന്റെ യാത്രയും അവരോടൊപ്പമാണ്. കാണാതായ ടൂയിയെ അന്വേഷിച്ച് തുടങ്ങുന്ന യാത്രയിൽ, നമ്മുടെ മനസ്സിൽ നിലനിൽക്കുന്ന ഒരേയൊരു ചോദ്യം അത് മാത്രമാവും. എന്നാൽ നാലാം എപ്പിസോഡ് മുതൽ ചോദ്യങ്ങളുടെ എണ്ണവും കൂടിക്കൂടി വരും. അവസാനം അവക്കെല്ലാം ഉത്തരം കിട്ടുമ്പോൾ ഒരു ഞെട്ടലാവും ഫലം.
ഏറ്റവും ഒടുവിലത്തെ എപ്പിസോഡ് കരുതിവെച്ചിരിക്കുന്നത് രഹസ്യങ്ങളുടെ കൂമ്പാരമാണ്. പലയിടത്തും മനസ്സിൽ ഒരു മുറിവ് കോറിയിട്ടുകൊണ്ട് മുന്നേറുന്ന കഥ അവസാനിക്കുന്നത് മികച്ച ഒരു ട്വിസ്റ്റിലാണ്. ഒരുപക്ഷെ ആരും തീരെ പ്രതീക്ഷിക്കാത്ത ഒന്നാവും അത്. കൂടെ ഒരു ചോദ്യവും മനസ്സിൽ ഉദിക്കുന്നുണ്ട്. വെറുപ്പ് തോന്നിയ പലരോടും ഒരു ഇഷ്ടം ജനിപ്പിക്കുകയും ചെയ്യും അത്.
🔻ON SCREEN🔻
ഗ്രിഫിന്റെയും ടൂയിയുടെയും പ്രകടനങ്ങൾ വളരെ മികച്ച് നിൽക്കുന്നുണ്ട്.അവരാണ് ഏറ്റവും കൂടുതൽ മനസ്സിൽ ഇടം പിടിക്കുന്നത്. അതോടൊപ്പം മാറ്റ് പരമാവധി വെറുപ്പ് സമ്പാദിക്കാനും പ്രയത്നിച്ചു. മറ്റ് കഥാപാത്രങ്ങളും ആവശ്യപ്പെട്ടുന്ന തരത്തിൽ പ്രകടനങ്ങൾ ഏവരും കാഴ്ച വെച്ചിട്ടുണ്ട്.
🔻MUSIC & TECHNICAL SIDES🔻
Laketopന്റെ സൗന്ദര്യത്തേക്കാളേറെ അതിന്റെ ദുരൂഹവശങ്ങളാണ് സ്ക്രീനിൽ കാണാനാവുക. അത് തന്നെയാണ് കഥ ആവശ്യപ്പെടുന്നതും. പലപ്പോഴും ഇരുണ്ട വെളിച്ചത്തിൽ കഥ പറയുന്നത് സന്ദർഭങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്. കൂടെ പശ്ചാത്തലസംഗീതത്തിന്റെ സന്ദർഭോചിതമായ ഉപയോഗവും.
🔻FINAL VERDICT🔻
ഒരു ബ്രില്ലിയൻറ് സീരീസ് ആയാണ് Top Of The Lake തോന്നിയത്. ഏതൊരു സിനിമയും കാണുന്ന ലാഘവത്തോടെ തുടങ്ങി, പതിയെപ്പതിയെ മനസ്സിനെ വേട്ടയാടാൻ തുടങ്ങിയ ഒന്ന്. സമയവും എപ്പിസോഡും കുറച്ചായതിനാൽ തന്നെ മികച്ച അനുഭവം തന്നെ ഈ സ്ലോ പോയിസൺ സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
MY RATING :: ★★★★☆