Confession Of Murder (2012) - 119 min

June 22, 2018

ഏഞ്ചൽസ് എന്ന മലയാളചിത്രം പുതുമയുള്ള ആഖ്യാനം കൊണ്ട് എന്നെ തൃപ്തിപ്പെടുത്തി ഒന്നാണ്. അതൊരു കൊറിയൻ സിനിമയിൽ നിന്ന് പ്രചോദനം ഉള്കൊണ്ടതാണെന്ന് വൈകിയാണ് അറിഞ്ഞത്. പിന്നീട് ആ ചിത്രം കാനായി തിടുക്കം. ഏഞ്ചൽസ് കണ്ടതുകൊണ്ട് ആസ്വാദനം കുറയുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാൽ ലഭിച്ചത് പ്രതീക്ഷിച്ചതിലുമപ്പുറം സംതൃപ്തിയാണ്.


💢Statute Of Limitationsന് ശേഷവും തെളിയിക്കപ്പെടാത്ത കേസുകൾ തള്ളിക്കളയാറാണ് പതിവ്. പ്ര കേസ് തെളിയിക്കാനുള്ള കാലാവധിയാണ് Statute Of Limitations. 10 സ്ത്രീകളെ പലയിടങ്ങളിലായി കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുകയാണ്. അതായിരുന്നു ചോയിക്ക് അന്വേഷിക്കാൻ ലഭിച്ച കേസ്. കൊല നടക്കുന്നത് നാല് വർഷത്തെ കാലയളവിലും. ആ കേസ് തുടക്കം മുതൽക്കേ ചോയി ആണ് അന്വേഷിച്ചിരുന്നത്. എന്നാൽ കൊലയാളിയെ കണ്ടെത്താൻ സമയപരിധി കഴിഞ്ഞിട്ടും അദ്ദേഹത്തിനായില്ല.

എന്നാൽ Statute Of Limitations കഴിഞ്ഞയുടൻ ഒരു ബുക്ക് പ്രസിദ്ധീകരിക്കപ്പെടുന്നു. ആ 10 കൊലകളും താനാണ് ചെയ്തതെന്ന് വാദിച്ചുകൊണ്ട് അതിന്റെ രചയിതാവ് താൻ എങ്ങനെയാണ് കൊല ചെയ്തതെന്നുൾപ്പടെ അതിൽ പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ ചോയിക്ക് മാത്രമല്ല, മറ്റ് പലർക്കും അതൊരു അവസരമായിരുന്നു.

💢ഒരു ഗംഭീര ത്രില്ലറാണ് നമുക്ക് മുന്നിൽ ഒരുക്കിയിരുന്നത് എന്ന സൂചന തന്നുകൊണ്ട് തന്നെയാണ് ചിത്രത്തിന്റെ തുടക്കം. നായകനും വില്ലനും തമ്മിലുള്ള ചേസിങ്ങ് സീൻ ആണ് ആദ്യ രംഗം. അവിടെ തുടങ്ങുന്നു നമ്മെ പിടിച്ചിരുത്തുന്ന സിനിമയുടെ അവതരണം. പതിവ് ത്രില്ലറുകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ കഥയും അവതരണവുമാണ് ചിത്രത്തിന്റെ പ്രത്യേകത.

💢തീരെ പ്രതീക്ഷിക്കാത്ത ചില ട്വിസ്റ്റുകളാൽ ഞെട്ടിക്കുന്നുണ്ട് സംവിധായകൻ. അതിന്റെ അവതരണം മികവ് പുലർത്തുന്നുമുണ്ട്. ഒപ്പം ഗംഭീരമായി ആവിഷ്കരിച്ചിട്ടുള്ള രണ്ട് കിടിലൻ ചേസിങ്ങ് സീനുകൾ ശരിക്കും ആവേശം കൊള്ളിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ വില്ലന്റെ കിടിലൻ പ്രകടനവും. കൂടെ ത്രസിപ്പിക്കുന്ന പശ്ചാത്തലസംഗീതവും അവതരണത്തിന് പിന്തുണ നൽകുന്ന ഛായാഗ്രഹണവും ഇഷ്ടം പിടിച്ചുപറ്റുന്നു.

💢ഒരേയൊരു പോരായ്മ തോന്നിയത് എന്തെന്നാൽ ആ കൊലപാതകങ്ങളുടെ മോട്ടീവ് എവിടെയും പറയുന്നതായി ശ്രദ്ധയിൽ പെട്ടില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അതത്ര ഗൗരവകരമായ ഒന്നായി സംവദിക്കുന്നില്ല. എന്നാൽ കണ്ടിരിക്കുന്ന സമയത്ത് അതൊരു പോരായ്മയായി തോന്നുകയുമില്ല എന്നത് വേറെ കാര്യം.

🔻FINAL VERDICT🔻

എല്ലാം കൊണ്ടും മികവ് പുലർത്തുന്ന ഒരു തകർപ്പൻ ത്രില്ലർ. മലയാളം റീമേക്ക് കണ്ടിട്ടുണെങ്കിൽ കൂടെ അതുക്കും മേലെ ത്രില്ലും തൃപ്തിയും നൽകുന്ന ഗംഭീരചിത്രം. മലയാളം കണ്ടിട്ടില്ലാത്തവർക്ക് ലോട്ടറിയാണ്. തീർച്ചയായും ഇഷ്ടപ്പെടും എന്നുറപ്പ്.

MY RATING :: ★★★★☆

You Might Also Like

0 Comments