Shutter (2004) - 97 min

June 26, 2018

പെട്ടെന്നുണ്ടായ അശ്രദ്ധയിൽ നേരിടേണ്ട വന്ന ഒരു ആക്സിഡന്റ്. അവർക്ക് അത്രമാത്രമായിരുന്നു ആ രാത്രിയിലെ ഇൻസിഡന്റ്. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും മറക്കാൻ ശ്രമിക്കുന്ന ആ ദിവസത്തിന്റെ ഓർമ്മകൾ അവരെ വിടാതെ വേട്ടയാടി.


💢ഫോട്ടോഗ്രാഫറായ നായകനും അദ്ധേഹത്തിന്റെ ഗേൾ ഫ്രണ്ടും ഒരു പാർട്ടി കഴിഞ്ഞ് പോവുന്ന വഴിയിലാണ് അത് സംഭവിച്ചത്. അൽപ്പം മദ്യപിച്ചിരുന്നതിനാൽ കാർ നിർത്തി ആക്സിഡന്റ് പറ്റിയ ആളെ കുറിച്ച് അന്വേഷിക്കാൻ അവർ മുതിർന്നില്ല. അവർ ആ രാത്രി മറക്കാൻ കഴിയുന്നത്ര ശ്രമിച്ചു. എന്നാൽ പിന്നീടുള്ള അവരുടെ ഓരോ ചലനങ്ങളിലും ദുരൂഹതയുടെ നിഴൽപ്പാടുകൾ ഏറ്റുകൊണ്ടേയിരുന്നു.

💢തായ് മൂവികൾ പലതും കണ്ടിട്ടുണെങ്കിലും അവയിൽ തൃപ്തി നൽകിയത് ചുരുക്കം ചിലത് മാത്രമാണ്. അതുകൊണ്ട് തന്നെ തീരെ പ്രതീക്ഷ ഇല്ലാതെയാണ് ഷട്ടറിനെ സമീപിച്ചതും. എന്നാൽ അതിൽ ലഭിച്ച തൃപ്തി പ്രതീക്ഷക്കും അപ്പുറമായിരുന്നു.

💢മിസ്റ്ററി-ഹൊറർ ലേബലിൽ റിലീസ് ആയ സിനിമ അധികം വൈകാതെ തന്നെ കഥയിലേക്ക് തെന്നിവീഴുന്ന ഒന്നാണ്. തുടക്കത്തിലൊക്കെ വെറും ഹൊറർ മാത്രമാണോ എന്ന് മനസ്സ് ചോദിച്ചെങ്കിലും പിന്നീടുള്ള ഓരോ പോയിന്റുകളും ദുരൂഹത നിറക്കുന്നതായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് യാതൊരു പിടിയും തരാതെ മുന്നോട്ട് പോവുന്ന മികച്ച കഥയും അതിനെ വളരെ ഭംഗിയായി സ്‌ക്രീനിലെത്തിച്ച ആവിഷ്കാരമികവും തായ് സിനിമകളിലെ ഏറ്റവും മികച്ച അനുഭവമാണ് നൽകിയത്.

💢ഊഹിക്കാൻ കഴിയാതെ നീങ്ങുന്ന കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. അതോടൊപ്പം വളരെ ഭംഗിയായി, ആവശ്യത്തിന് മാത്രം ഉപയോഗിച്ചിരിക്കുന്ന ഹൊറർ എലമെന്റുകളും ചിത്രത്തെ പ്രേക്ഷകനിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. ഓരോ ചുരുളുകൾ അഴിയുമ്പോഴും ഒരു ഞെട്ടൽ ഉണ്ടാക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലെ ക്ലൈമാക്സ് ട്വിസ്റ്റ് അതിഗംഭീരമായിരുന്നു. തീരെ പ്രതീക്ഷിക്കാതിരുന്ന ഒന്ന്.

🔻FINAL VERDICT🔻

ഹൊറർ-മിസ്റ്ററി എന്ന ലേബലിനോട് പൂർണ്ണമായും നീതിപുലർത്തുന്ന, എല്ലാ അർത്ഥത്തിലും തൃപ്തി നൽകിയ ഗംഭീര ചിത്രം.കിടിലൻ ട്വിസ്റ്റുകളും ഏറ്റവും ഒടുവിൽ തകർപ്പൻ സസ്പെൻസുമൊക്കെയായി ത്രില്ലർ പ്രേമികൾക്ക് വിരുന്നൊരുക്കുന്നു ഷട്ടർ.

MY RATING :: ★★★★☆

You Might Also Like

0 Comments