Missing (2018) - 120 min
June 19, 2018
💢ഒരു ബിസിനസ് ആവശ്യത്തിനായി മൗറീഷ്യസിൽ എത്തിയതാണ് സുശാന്ത് ധൂബെ. കൂടെ ഭാര്യ അപർണ്ണയും മൂന്ന് വയസ്സുള്ള മകൾ തിത്ലിയും ഉണ്ട്. രാത്രി മൗറീഷ്യസിൽ എത്തിയ അവർ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുന്നു.
എന്നാൽ രാവിലെ തന്റെ മകളെ കാണാനില്ല എന്ന വാർത്തയാണ് ഇരുവരെയും വരവേറ്റത്. അതോടെ പല കഥകളും ചുരുളഴിയുന്നു.
💢മനോജ് ബാജ്പേയും തബ്ബുവും ഒരുമിച്ച സിനിമ. അതാണ് മിസ്സിങ്ങ് കാണാൻ പ്രേരകമായ ഘടകം. കേട്ടുകേൾവി ഇല്ലാഞ്ഞിട്ട് കൂടി നല്ലൊരു ചിത്രം പ്രതീക്ഷിച്ചാണ് കാണാൻ ഇരുന്നത്. ഒടുവിൽ കണ്ടുതീർന്നപ്പോൾ സംതൃപ്തി ആയിരുന്നു മനസ്സിൽ.
💢എന്താണ് കഥയെന്ന് ഒരു പിടിയും തരാതെ പതിഞ്ഞ താളത്തിലാണ് ചിത്രം തുടങ്ങുന്നത്. എന്നാൽ ഒരു പോയിന്റിൽ കഥ തുടങ്ങുമ്പോൾ പിന്നീടങ്ങോട്ട് ആകാംഷയുടെ നിമിഷങ്ങളാണ്. എന്താണ് സംഭവിക്കുകയെന്ന് ഓരോ നിമിഷവും മനസ്സിൽ ചോദ്യം ഉയർത്തുന്നുണ്ട് ചിത്രം. അതുവരെ കരുതിവെച്ചതൊക്കെയും തെറ്റാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടുള്ള രംഗങ്ങൾ ഞെട്ടലാണ് സമ്മാനിച്ചത്. കൂടെ ഇടവേളക്ക് ശേഷം വരുന്ന ഓരോ പോയിന്റും വളരെ കൗതുകമുണർത്തി. ക്ളൈമാക്സിനോട് അടുക്കുമ്പോൾ വഴിത്തിരുവകൾക്ക് ഒരു പഞ്ഞവും ഉണ്ടായില്ല. ഒടുവിൽ തൃപ്തികരമായ ഉപസംഹാരംവും നൽകി ചിത്രം അവസാനിച്ചു.
💢മനോജ് ബാജ്പേയ് ആണ് അഭിനയപ്രാധാന്യമുള്ള ശുശാന്തിന്റെ വേഷം കൈകാര്യം ചെയ്തത്. വളരെ നല്ല പ്രകടനം തന്നെ അദ്ദേഹം കാഴ്ചവെച്ചു. കൂടെ തബ്ബുവും തനിക്ക് കിട്ടിയ വേഷം മോശമാക്കിയില്ല. മറ്റാർക്കും ഇത്ര പ്രാധാന്യമുള്ള വേഷങ്ങൾ ഉണ്ടായിരുന്നില്ല.
💢പശ്ചാത്തലസംഗീതം പല സന്ദർഭങ്ങൾക്കും ജീവൻ നൽകുന്നതിൽ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. കൂടെ ലളിതമായ ഛായാഗ്രഹണവും മികവ് പുലർത്തി.
🔻FINAL VERDICT🔻
തീരെ പ്രതീക്ഷയില്ലാതിരുന്നിട്ടും ത്രില്ലർ എന്ന നിലയിൽ മനസ്സിന് തൃപ്തികരമായ ഒരനുഭവമായിരുന്നു മിസ്സിങ്ങ്. ഇതുവരെ കണ്ട് പരിചിതമല്ലാത്ത സാഹചര്യങ്ങൾ ആയതുകൂടി ചിത്രത്തിന് മുതൽക്കൂട്ടാണ്. മോശമല്ലാത്ത ഒരനുഭവം ചിത്രം പ്രദാനം ചെയ്യുമെന്നാണ് എന്റെ അഭിപ്രായം.
MY RATING :: ★★★☆☆
0 Comments