Deadpool 2 (2018) - 120 min

June 01, 2018




💢ഏറ്റവും കൂടുതൽ ചിരിപ്പിച്ച സൂപ്പർ ഹീറോ സിനിമ ഏതെന്ന് ചോദിച്ചാൽ ഭൂരിഭാഗം പ്രേക്ഷകരുടെയും ശബ്ദം ഒരു ചിത്രതിന്റെ പേരിൽ മുഴങ്ങിക്കേൾക്കാം. Deadpool അമ്മാതിരി അനുഭവമാണ് എല്ലാവര്ക്കും നൽകിയത്. അഡൾട്ട് കണ്ടെന്റും അതോടൊപ്പം കോമഡികളുമൊക്കെയായി അർമാദിച്ച് കണ്ട ചിത്രമായിരുന്നു അത്. അതിന് രണ്ടാം ഭാഗം ഇറങ്ങുന്നെന്ന് പ്രഖ്യാപിച്ചപ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. അതിനൊത്ത സംതൃപ്തി രണ്ടാം കാഴ്ചാനുഭവം നൽകിയെന്നുള്ളതാണ് വാസ്തവം.

💢ഇത്തവണ വില്ലൻ ഭാവിയിൽ നിന്നാണ്. 14 വയസ്സുള്ള ഒരു മ്യുട്ടന്റിനെ വകവരുത്തുകയാണ് കേബിളിന്റെ ലക്‌ഷ്യം. എന്നാൽ ഇതിനിടക്ക് പെട്ടുപോവുന്നത് ഡെഡ്പൂളും. തുടർന്നുള്ള സാഹസികവും അതോടൊപ്പം അതീവ രസകരവുമായ കഥയുമായി ചിത്രം മുന്നേറുന്നു.

💢Full On Entertainment. അതാണ് ഡെഡ്പൂൽൾ ഒരുക്കിവെച്ചിരിക്കുന്നത്. ആദ്യരംഗം മുതൽ തുടങ്ങി ടൈറ്റിലിലെ മ്യാരക ട്രോളിങ്ങും ഓരോ സീനുകളിലും നിറഞ്ഞുനിൽക്കുന്ന ഫൺ എലമെൻറ്സും കടന്ന് എന്റ് ക്രെഡിറ്റ്സിലും അതിനിടക്ക് വരുന്ന സീനുകളിലും നിർത്താതെ ചിരിപ്പിക്കുന്ന മിഡ് ക്രെഡിറ്റ് സീനുകളുമായി വയർ നിറച്ച് ചിരിക്കാനുള്ള സകലവിധ ചേരുവകളും നിറഞ്ഞ കലക്കൻ എന്റർടൈൻമെന്റ്. ട്രോളിങ്ങാണ് ഇത്തവണ ഹൈലൈറ്റ്. അതിൽ ഏറ്റവും ചിരിപ്പിച്ചത് സെൽഫ് ട്രോളിജിങ്ങും. ഇജ്ജാതി സീനായിരുന്നു അത്. ഒരുതവണ കണ്ട് മതിവരില്ല എന്നുറപ്പ്.

💢പല സിനിമകളും കാണുമ്പോൾ തോന്നിയിട്ടുള്ള കാര്യമാണ്. "Some Stars Are Born To Do A Certian Role". Deadpool കണ്ടുകഴിഞ്ഞപ്പോൾ Ryan Reynoldsന്റെ കാര്യവും തോന്നിയത് അങ്ങനെയാണ്. അമ്മാതിരി തകർപ്പ് ആയിരുന്നു അതിയാൻ ചെയ്ത് കൂട്ടിയത്. അതെ വേഷത്തിലുള്ള തന്റെ രണ്ടാം വരവിലും അതിയാൻ തകർത്തെന്ന് തന്നെ പറയണം. ഇജ്ജാതി സ്‌ക്രീൻ പ്രസൻസ്. ഡയലോഗ് ഡെലിവറിയിൽ നിറഞ്ഞ് നിൽക്കുന്ന ഹാസ്യങ്ങൾ കലക്കൻ ടൈമിങ്ങോടെ ചിരി സ്വന്തമാക്കുന്നുണ്ട്. കൂടെ വന്നവരെല്ലാം തകർത്തപ്പോൾ മ്യൂട്ടന്റ് ആയ 14കാരൻ മികച്ച പ്രകടനം കാഴ്ചവെച്ചു. പിന്നെ Dominoയും ഡെഡ്പൂളും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങളും അതീവ രസകരമാണ്.

💢ആക്ഷൻ രംഗങ്ങളും CGI വർക്കുകളും വളരെ നന്നായിട്ടുണ്ട്. ഒരു രംഗത്ത് മാത്രം CGI അൽപ്പം മോശമായി എന്ന് തോന്നി. ബാക്കിയെല്ലാം ആവേശം കൊള്ളിക്കുന്നവ തന്നെ. കൂടെ കോമഡികളുടെ പെരുമഴ കൂടിയാവുമ്പോൾ ഒരു നിമിഷം പോലും അടങ്ങിയിരിക്കാൻ സമ്മതിക്കാത്ത വിധം കാണികളെ സിനിമയിലേക്ക് വലിച്ചിടുന്നുണ്ട്.

🔻FINAL VERDICT🔻

ആകെമൊത്തത്തിൽ തീയേറ്റർ പൂരപ്പറമ്പാക്കാൻ കെൽപ്പുള്ള നല്ല കലക്കൻ ചിത്രം. അർമാദിച്ച് കണ്ടുതീർക്കാവുന്ന എല്ലാ ചേരുവകളും അടങ്ങിയ ഫുൾ പാക്കേജാണ് ഡെഡ്പൂളിന്റെ രണ്ടാം വരവിൽ കൊണ്ടുവന്നിരിക്കുന്നത്. കാണുക. ആസാദിക്കുക.

MY RATING :: ★★★★☆

You Might Also Like

0 Comments