Iravukku Aayiram Kangal (2018) - 121 min
June 01, 2018
തമിഴ് ഇൻഡസ്ട്രിയിൽ ത്രില്ലറുകളുടെ എണ്ണം അടിക്കടി കൂടിക്കൊണ്ടിരിക്കുകയാണ്. അതും ഭൂരിഭാഗവും നല്ല സ്റ്റാൻഡേർഡ് ത്രില്ലറുകൾ. അവയിലേക്ക് അടുത്തത് കൂടി സ്ഥാനം പിടിക്കുകയാണ്. ഇരവുക്ക് ആയിരം കൺകൾ.
💢ഊഹിച്ചെടുത്തതല്ല, ഇനി ഊഹിക്കാനിരിക്കുന്നതുമല്ല സ്‌ക്രീനിൽ നടക്കുന്നത് എന്നൊരു തോന്നൽ അടിക്കടി മനസ്സിൽ നിറക്കുകയെന്നതാണ് ഈ സിനിമ പ്രദാനം ചെയ്യുന്ന ഏറ്റവും മികച്ച ഘടകം. കഥ പറഞ്ഞുതുടങ്ങിയാൽ ഒരു ഫുൾ സ്റ്റോപ്പ് ഇല്ലാതെ അങ്ങ് പോവും. അതുകൊണ്ട് കഥയിലേക്ക് കടക്കുന്നില്ല. മികച്ച തിരക്കഥയും അതിനൊത്ത അവതരണവും കൂടിക്കലർന്ന പക്വതയുള്ള ത്രില്ലറെന്ന് വിശേഷിപ്പിക്കാം ഈ ചിത്രത്തെ.
💢ഒരു കൊലപാതകമാണ് കഥക്ക് ആധാരം. എന്നാൽ കൊല്ലപ്പെട്ടത് ആരാണെന്ന് ആദ്യം തന്നെ റിവീൽ ചെയ്തുകൊണ്ടുള്ള പോക്കല്ല കഥയുടേത്. അതിനുമുമ്പ് കുറച്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തി, അവരോടൊപ്പം ആ സന്ദർഭത്തിലേക്ക് നയിക്കുകയാണ് ചിത്രം. ശേഷം റിവീൽ ചെയ്യുകയും അതോടൊപ്പം വേറെ കുറച്ച് കഥാപാത്രങ്ങളെ കൂടി യോജിപ്പിച്ച് സുന്ദരമായി കോർത്തിണക്കി എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്താൻ സാധിച്ചിട്ടുണ്ട് അവസാനം വരെ. എന്നാൽ അവസാനം ട്വിസ്റ്റോഡ് ട്വിസ്റ്റ് ആണ്. അവയെല്ലാം വളരെ മികച്ചുനിൽക്കുന്നുമുണ്ട്.
💢അരുൾനിധിയുടെ ഇത്തവണത്തെ സെലക്ഷനും മോശമായില്ല. കൂടെ വില്ലനായി അജ്മലിന്റെ പ്രകടനവും തകർത്തു. നായികയായി മഹിമ നല്ല പ്രകടനം കാഴ്‌ച്ചവെച്ചപ്പോൾ ലേശം മടുപ്പ് തോന്നിച്ചത് ആനന്ദ് രാജിന്റെ കോമഡി നമ്പറുകളാണ്. ചിലതൊക്കെ ഏറ്റെങ്കിലും പലതും സന്ദർഭത്തിന് ചേരുന്നതായി തോന്നിയില്ല. പശ്ചാത്തലസംഗീതം ത്രിൽ അനുഭൂതി നൽകുന്നതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.
ട്വിസ്റ്റുകളാൽ സമ്പന്നമായ ത്രില്ലറാണ് ഇരവുക്ക് ആയിരം കൺകൾ. പ്രേക്ഷകരെ ഇപ്പോഴും ചിന്തിപ്പിച്ചിരുത്തുന്ന, എന്നാൽ അവയൊക്കെ ഒന്നുമല്ലാതാക്കുന്ന സമർത്ഥമായ തിരക്കഥയുടെ ബലത്തിൽ ഉയർന്നുവരുന്ന ഒന്ന്. വീണ്ടും മികച്ച ഒരു സിനിമ കൂടി തമിഴകത്ത് നിന്ന് ലഭിച്ചു എന്ന് വേണം പറയാൻ.
💢ഊഹിച്ചെടുത്തതല്ല, ഇനി ഊഹിക്കാനിരിക്കുന്നതുമല്ല സ്‌ക്രീനിൽ നടക്കുന്നത് എന്നൊരു തോന്നൽ അടിക്കടി മനസ്സിൽ നിറക്കുകയെന്നതാണ് ഈ സിനിമ പ്രദാനം ചെയ്യുന്ന ഏറ്റവും മികച്ച ഘടകം. കഥ പറഞ്ഞുതുടങ്ങിയാൽ ഒരു ഫുൾ സ്റ്റോപ്പ് ഇല്ലാതെ അങ്ങ് പോവും. അതുകൊണ്ട് കഥയിലേക്ക് കടക്കുന്നില്ല. മികച്ച തിരക്കഥയും അതിനൊത്ത അവതരണവും കൂടിക്കലർന്ന പക്വതയുള്ള ത്രില്ലറെന്ന് വിശേഷിപ്പിക്കാം ഈ ചിത്രത്തെ.
💢ഒരു കൊലപാതകമാണ് കഥക്ക് ആധാരം. എന്നാൽ കൊല്ലപ്പെട്ടത് ആരാണെന്ന് ആദ്യം തന്നെ റിവീൽ ചെയ്തുകൊണ്ടുള്ള പോക്കല്ല കഥയുടേത്. അതിനുമുമ്പ് കുറച്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തി, അവരോടൊപ്പം ആ സന്ദർഭത്തിലേക്ക് നയിക്കുകയാണ് ചിത്രം. ശേഷം റിവീൽ ചെയ്യുകയും അതോടൊപ്പം വേറെ കുറച്ച് കഥാപാത്രങ്ങളെ കൂടി യോജിപ്പിച്ച് സുന്ദരമായി കോർത്തിണക്കി എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്താൻ സാധിച്ചിട്ടുണ്ട് അവസാനം വരെ. എന്നാൽ അവസാനം ട്വിസ്റ്റോഡ് ട്വിസ്റ്റ് ആണ്. അവയെല്ലാം വളരെ മികച്ചുനിൽക്കുന്നുമുണ്ട്.
💢അരുൾനിധിയുടെ ഇത്തവണത്തെ സെലക്ഷനും മോശമായില്ല. കൂടെ വില്ലനായി അജ്മലിന്റെ പ്രകടനവും തകർത്തു. നായികയായി മഹിമ നല്ല പ്രകടനം കാഴ്‌ച്ചവെച്ചപ്പോൾ ലേശം മടുപ്പ് തോന്നിച്ചത് ആനന്ദ് രാജിന്റെ കോമഡി നമ്പറുകളാണ്. ചിലതൊക്കെ ഏറ്റെങ്കിലും പലതും സന്ദർഭത്തിന് ചേരുന്നതായി തോന്നിയില്ല. പശ്ചാത്തലസംഗീതം ത്രിൽ അനുഭൂതി നൽകുന്നതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.
🔻FINAL VERDICT🔻
MY RATING :: ★★★½
0 Comments