The Vanished (2018) - 101 min

June 05, 2018

കഥയിലുള്ള സാമ്യം കണ്ടപ്പോഴും അത് തോന്നിയില്ല. തുടക്കമൊക്കെയും അത് അവതരണത്തിൽ പ്രതിഫലിച്ചില്ല. എന്നാൽ ഒരു രംഗം എത്തിയപ്പോൾ മനസ്സിനെ ആ ചോദ്യം അലട്ടിക്കൊണ്ടിരുന്നു.  ഇത് ആ ചിത്രത്തിന്റെ റീമേക്ക് അല്ലെ.? ഒടുവിൽ ക്ലൈമാക്സിനോട് അടുത്തപ്പോൾ സംഭവം സത്യമായി. ഇത് റീമേക്ക് തന്നെ.


💢ആദ്യമായാണ് ഒരു കൊറിയൻ സിനിമയിൽ റീമേക്ക് കാണാനായത്. അതും ഭൂരിഭാഗം പേരും കണ്ടിട്ടുണ്ടാവാൻ സാധ്യതയുള്ള വിദേശസിനിമ. അതേതാണെന്ന് പറഞ്ഞാൽ ആസ്വാദനം പോവുമെന്നതിനാൽ പറയുന്നില്ല. എങ്കിലും പലപ്പോഴും അവ തമ്മിലുള്ള സാമ്യം പ്രകടമാവുന്നില്ല എന്നതാണ് സിനിമയുടെ ഹൈലൈറ്റ്. മാത്രമല്ല അതിനേക്കാൾ ഇന്റൻസായി പലപ്പോഴും സംവദിക്കുന്നുണ്ട് ചിത്രം.

💢വെറും ഈച്ചക്കോപ്പി അല്ല ഈ ചിത്രം. അതിനേക്കാൾ മികച്ചുനിൽക്കുന്നുണ്ടെന്ന തോന്നൽ പലപ്പോഴും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നല്ലൊരു അനുഭവം തന്നെയാവുന്നുണ്ട് ഈ ചിത്രവും. ഒറിജിനൽ പതിപ്പ് കണ്ടിട്ടില്ലാത്തവർക്ക് ഇരട്ടി മധുരമാണ്. അതാണ് പോയിന്റ്.

💢ഒരു പുതുമുഖ സംവിധായകനെന്ന് തോന്നിക്കാത്ത വിധമാണ് ചിത്രം ഒരുക്കിവെച്ചിരിക്കുന്നത്. കൂടെ അന്തരീക്ഷത്തിലെ ഭീകരതയും നല്ലവണ്ണം അവതരണത്തെ പിന്തുണച്ചിട്ടുണ്ട്. അതോടൊപ്പം ഛായാഗ്രഹണമികവും പ്രകടനങ്ങളും മികച്ച് നിക്കുന്നു.

🔻FINAL VERDICT🔻

അച്ചടി റീമേക്ക് എന്ന് പറയിപ്പിക്കാത്ത വിധം ഐഡൻറിറ്റി കരസ്ഥമാക്കുന്ന ചിത്രമാണ് വാനിഷ്ഡ്. നേരത്തെ പറഞ്ഞത് പോലെ ഒറിജിനൽ കണ്ടിട്ടുള്ളവർക്ക് നല്ലൊരു അനുഭവവും കണ്ടിട്ടില്ലാത്തവർക്ക് ഇരട്ടി മധുരവും.

MY RATING :: ★★★½

You Might Also Like

0 Comments