Tik Tik Tik (2018) - 130 min
June 22, 2018
വൻ പരീക്ഷണചിത്രങ്ങൾ പലപ്പോഴായി പിറന്നു വീഴാറുള്ള ഒരു ഇൻഡസ്ട്രിയാണ് തമിഴ് ഫിലിം ഇൻഡസ്ട്രി. ശങ്കറിനെപോലെയുള്ള സംവിധായകർ സൃഷ്ടിക്കുന്ന പല ചിത്രങ്ങളും നമുക്ക് കാഴ്ചാവിരുന്ന് ആവാറുണ്ട്. അതുപോലെ തന്നെ വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങിയ പരീക്ഷണചിത്രമാണ് 'ടിക് ടിക് ടിക്'. ഇതുവരെ ആരും കൈവെക്കാത്ത സ്‌പേസിലേക്ക് താണ്ടുകയാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ. ഇന്ത്യൻ സിനിമയുടെ അടിത്തറവെച്ച് നോക്കുകയാണെങ്കിൽ ഇതൊരു വലിയ കുതിച്ചുചാട്ടം തന്നെയാണ്. ഇരുകയ്യും നീട്ടി സ്വീകരിക്കേണ്ട മികവുറ്റ പരീക്ഷണം.
🔻STORY LINE🔻
തമിഴ്‌നാടടക്കം പല സംസ്ഥാനങ്ങളെ ഒന്നടങ്കം വിഴുങ്ങാൻ കെൽപുള്ള ഒരു ഭീമൻ ഉൽക്ക ഭൂമിയോട് അടുത്ത് കൊണ്ടിരിക്കുന്നു. ഒരു ചെറിയ സാമ്പിൾ ഭൂമിയിൽ പതിച്ചപ്പോൾ തന്നെ ഭവിഷ്യത്തുകൾ വിചാരിച്ചതിലും അപ്പുറമായിരുന്നു. അതിന് പുറകെയാണ് ആദ്യ ഉൽക്കയുടെ പതിന്മടങ്ങ് വലിപ്പവും വേഗതയുമുള്ള ഒന്ന് വീണ്ടും ഭൂമിയെ ലക്‌ഷ്യം വെച്ച് വരുന്നു. അത് തകർക്കാതെ വേറെ മാർഗമില്ല. എന്നാൽ തകർക്കാനുള്ള വിദ്യ കൈവശം ഇല്ലതാനും. അത് കൈക്കലാക്കാൻ ഒരു എസ്കേപ്പ് ആർട്ടിസ്റ്റിന്റെ കഴിവ് ഇന്ത്യൻ ഡിഫൻസിന് ആവശ്യമായി വരുന്നു. അതിൽ പ്രഗത്ഭനായ ഒരുവനെ കണ്ടെത്താനുള്ള ശ്രമമാണ് പിന്നീട്.
🔻BEHIND SCREEN🔻
മിരുതൻ സൗത്തിന്ത്യയിലെ ആദ്യത്തെ സോമ്പി മൂവി ആയിരുന്നു. അതിന്റെ സംവിധായകൻ ശക്തി സുന്ദർ രാജ് വീണ്ടുമൊരു പരീക്ഷണവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. വമ്പൻ മുതൽമുടക്കിൽ ഒരു സ്‌പേസ് മൂവി. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ സ്‌പേസ് ചിത്രമെന്ന നിലയിൽ കയ്യടി അർഹിക്കുന്ന പരീക്ഷണം തന്നെയാണ് അദ്ദേഹത്തിന്റേത്. ചില പോരായ്മകൾ ഉണ്ടെങ്കിൽ പോലും.
നായകൻ ഒരു മജീഷ്യനാണ്. അതുകൊണ്ട് തന്നെ മാജിക്ക് ഉപയോഗപ്പെടുത്താനുള്ള അനന്തസാധ്യതകൾ സംവിധായകന് മുന്നിൽ തുറന്നുകിടക്കുകയാണ്. അത് പ്രേക്ഷകർക്ക് വിശ്വസനീയമായി അവതരിപ്പിക്കുന്നതിലാണ് വിജയം കണ്ടെത്തേണ്ടത്. അത്തരത്തിൽ പലയിടത്തും ലോജിക്ക് നഷ്ടപ്പെടുന്നുണ്ടെങ്കിലും അത് പലപ്പോഴും കുറവായി തോന്നില്ല. പിന്നെ മജീഷ്യൻ ആയതുകൊണ്ട് എന്തും ആവാമല്ലോ. അത് വിശ്വസനീയമാം വിധം അവതരിപ്പിച്ചതിൽ സംവിധായകന്റെ മിടുക്ക് കാണാം.
ആദ്യപകുതി മികച്ച രീതിയിലാണ് മുന്നോട്ട് പോയത്. ആവശ്യമുള്ള സീനുകളും സന്ദർഭങ്ങളും മാത്രം കാണിച്ചുകൊണ്ട്, യാതൊരു സമയവും നഷ്ടപ്പെടുത്താതെ ചടുലതയോടെയാണ് നീങ്ങുന്നത്. ഓരോ കഥാപാത്രങ്ങളെയും ആവശ്യമാം വിധം പരിചയപ്പെടുത്തുന്നുമുണ്ട്. അതിന്റെ ഗുണം രണ്ടാം പകുതിയിൽ കാണാൻ ചിലയിടങ്ങളിൽ സാധിക്കും. രണ്ട് പാട്ടുകൾ ഉണ്ടെങ്കിലും അവ അനാവശ്യമായി തോന്നിയില്ല. അതോടൊപ്പം ദുരൂഹത നിറക്കുന്ന ചില പോയിന്റുകളും സമ്മാനിക്കുന്നുണ്ട്. കൂടെ ഗംഭീര ദൃശ്യവിരുന്നും.
രണ്ടാം പകുതിയിൽ പലപ്പോഴും ലോജിക്ക് പ്രശ്നമാണ്. അവരുടെ ധൗത്യം ഇത്ര നിസാരമായിരുന്നോ എന്ന് തോന്നിക്കും വിധമായിരുന്നു പ്ലാനിംഗ്. എന്നിരുന്നാലും നായകൻറെ അമാനുഷികതയും കഴിവും ഉപയോഗപ്പെടുത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ചിലത് അവിശ്വസനീയമായി തോന്നിയപ്പോൾ മറ്റ് പലതും തൃപ്തി നൽകി. ഒടുവിൽ പ്രതീക്ഷിച്ച ക്ലൈമാക്സും നല്ലൊരു ടെയിൽ എന്റും നൽകി ചിത്രം അവസാനിച്ചു.
പോരായ്മകളും ലൂപ്‌ഹോളുകളും ഒട്ടനവധി കാണാൻ സാധിക്കും ഈ ചിത്രത്തിൽ. എന്നാൽ നമ്മുടെ രാജ്യത്തിന്റെ തന്നെ ആദ്യ ശ്രമമെന്നുള്ള രീതിയിൽ കുറച്ചൊക്കെ കണ്ണടച്ചാൽ മികച്ച അനുഭവം തന്നെയാവും ഈ ചിത്രം. കൂടുതൽ പരീക്ഷണങ്ങൾക്ക് അത് വഴി പാവുകയും ചെയ്യും. തീയേറ്ററിൽ തന്നെ ആസ്വദിക്കേണ്ട ദൃശ്യവിരുന്നാണ് സംവിധായകൻ ഒരുക്കിയിരുന്നത്. അത് തീയേറ്ററിൽ തന്നെ ആസ്വദിക്കുക.
ജയം രവി തനിക്ക് കിട്ടിയ റോൾ ഭംഗിയായി ചെയ്തിട്ടുണ്ട്. അതുപോലെത്ത തന്നെ ബാക്കിയുള്ള അഭിനേതാക്കളും. കുറഞ്ഞ കഥാപാത്രങ്ങൾ മാത്രേ ഉള്ളൂ എങ്കിലും അവർക്കൊക്കെ പ്രാധാന്യം നൽകിയാണ് കഥ രചിച്ചിരിക്കുന്നത്.
🔻MUSIC & TECHNICAL SIDES🔻
ചിത്രത്തിന്റെ ടെക്നിക്കൽ സൈഡിനാണ് സർവ്വ അഭിനന്ദനങ്ങളും. പശ്ചാത്തലസംഗീതം മുതൽ CGI വർക്ക് വരെ ഗംഭീരമെന്നേ പറയാനുള്ളൂ. ഗ്രാഫിക്സ് സീനുകൾ പരമാവധി പെർഫെക്ഷനിൽ തന്നെ ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇത്ര മികവുറ്റ ഗ്രാഫിക്സ് വർക്കുകൾ മറ്റൊരു ഇന്ത്യൻ സിനിമയിലും ആസ്വദിച്ചിട്ടില്ല. പശ്ചാത്തലസംഗീതം പല സന്ദർഭങ്ങളുടെയും നട്ടെല്ലാണ്. ടൈറ്റിൽ കാർഡ് മുതൽ ഒടുക്കം വരെ അഭിവാജ്യ ഘടകമായി അത് നിലകൊള്ളുന്നുണ്ട്. കൂടെ മികവുറ്റ ഛായാഗ്രഹണവും.
ഇൻഡസ്ട്രിയിൽ ആദ്യ സ്‌പേസ് ചിത്രമെന്ന നിലയിൽ കയ്യടിച്ച് പ്രോത്സാഹിപ്പിക്കേണ്ട അനുഭവം തന്നെയാണ് ടിക് ടിക് ടിക്. ദൃശ്യഭംഗിയാലും ടെക്നിക്കൽ സൈഡുകളുടെ മികവാലും മികച്ച തീയേറ്റർ എക്സ്പീരിയൻസ് തന്നെയാവും ഈ ചിത്രം. പോരായ്മകൾ നിഴലിക്കുമ്പോഴും അതിനനുസരിച്ച് പല കാര്യങ്ങളിലും തിളങ്ങി നിൽക്കുവാനും ചിത്രത്തിനായിട്ടുണ്ട്. തീയേറ്ററിൽ തന്നെ ആസ്വദിക്കുക ഈ പരീക്ഷണം.
MY RATING :: ★★★½
🔻STORY LINE🔻
തമിഴ്‌നാടടക്കം പല സംസ്ഥാനങ്ങളെ ഒന്നടങ്കം വിഴുങ്ങാൻ കെൽപുള്ള ഒരു ഭീമൻ ഉൽക്ക ഭൂമിയോട് അടുത്ത് കൊണ്ടിരിക്കുന്നു. ഒരു ചെറിയ സാമ്പിൾ ഭൂമിയിൽ പതിച്ചപ്പോൾ തന്നെ ഭവിഷ്യത്തുകൾ വിചാരിച്ചതിലും അപ്പുറമായിരുന്നു. അതിന് പുറകെയാണ് ആദ്യ ഉൽക്കയുടെ പതിന്മടങ്ങ് വലിപ്പവും വേഗതയുമുള്ള ഒന്ന് വീണ്ടും ഭൂമിയെ ലക്‌ഷ്യം വെച്ച് വരുന്നു. അത് തകർക്കാതെ വേറെ മാർഗമില്ല. എന്നാൽ തകർക്കാനുള്ള വിദ്യ കൈവശം ഇല്ലതാനും. അത് കൈക്കലാക്കാൻ ഒരു എസ്കേപ്പ് ആർട്ടിസ്റ്റിന്റെ കഴിവ് ഇന്ത്യൻ ഡിഫൻസിന് ആവശ്യമായി വരുന്നു. അതിൽ പ്രഗത്ഭനായ ഒരുവനെ കണ്ടെത്താനുള്ള ശ്രമമാണ് പിന്നീട്.
🔻BEHIND SCREEN🔻
മിരുതൻ സൗത്തിന്ത്യയിലെ ആദ്യത്തെ സോമ്പി മൂവി ആയിരുന്നു. അതിന്റെ സംവിധായകൻ ശക്തി സുന്ദർ രാജ് വീണ്ടുമൊരു പരീക്ഷണവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. വമ്പൻ മുതൽമുടക്കിൽ ഒരു സ്‌പേസ് മൂവി. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ സ്‌പേസ് ചിത്രമെന്ന നിലയിൽ കയ്യടി അർഹിക്കുന്ന പരീക്ഷണം തന്നെയാണ് അദ്ദേഹത്തിന്റേത്. ചില പോരായ്മകൾ ഉണ്ടെങ്കിൽ പോലും.
നായകൻ ഒരു മജീഷ്യനാണ്. അതുകൊണ്ട് തന്നെ മാജിക്ക് ഉപയോഗപ്പെടുത്താനുള്ള അനന്തസാധ്യതകൾ സംവിധായകന് മുന്നിൽ തുറന്നുകിടക്കുകയാണ്. അത് പ്രേക്ഷകർക്ക് വിശ്വസനീയമായി അവതരിപ്പിക്കുന്നതിലാണ് വിജയം കണ്ടെത്തേണ്ടത്. അത്തരത്തിൽ പലയിടത്തും ലോജിക്ക് നഷ്ടപ്പെടുന്നുണ്ടെങ്കിലും അത് പലപ്പോഴും കുറവായി തോന്നില്ല. പിന്നെ മജീഷ്യൻ ആയതുകൊണ്ട് എന്തും ആവാമല്ലോ. അത് വിശ്വസനീയമാം വിധം അവതരിപ്പിച്ചതിൽ സംവിധായകന്റെ മിടുക്ക് കാണാം.
ആദ്യപകുതി മികച്ച രീതിയിലാണ് മുന്നോട്ട് പോയത്. ആവശ്യമുള്ള സീനുകളും സന്ദർഭങ്ങളും മാത്രം കാണിച്ചുകൊണ്ട്, യാതൊരു സമയവും നഷ്ടപ്പെടുത്താതെ ചടുലതയോടെയാണ് നീങ്ങുന്നത്. ഓരോ കഥാപാത്രങ്ങളെയും ആവശ്യമാം വിധം പരിചയപ്പെടുത്തുന്നുമുണ്ട്. അതിന്റെ ഗുണം രണ്ടാം പകുതിയിൽ കാണാൻ ചിലയിടങ്ങളിൽ സാധിക്കും. രണ്ട് പാട്ടുകൾ ഉണ്ടെങ്കിലും അവ അനാവശ്യമായി തോന്നിയില്ല. അതോടൊപ്പം ദുരൂഹത നിറക്കുന്ന ചില പോയിന്റുകളും സമ്മാനിക്കുന്നുണ്ട്. കൂടെ ഗംഭീര ദൃശ്യവിരുന്നും.
രണ്ടാം പകുതിയിൽ പലപ്പോഴും ലോജിക്ക് പ്രശ്നമാണ്. അവരുടെ ധൗത്യം ഇത്ര നിസാരമായിരുന്നോ എന്ന് തോന്നിക്കും വിധമായിരുന്നു പ്ലാനിംഗ്. എന്നിരുന്നാലും നായകൻറെ അമാനുഷികതയും കഴിവും ഉപയോഗപ്പെടുത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ചിലത് അവിശ്വസനീയമായി തോന്നിയപ്പോൾ മറ്റ് പലതും തൃപ്തി നൽകി. ഒടുവിൽ പ്രതീക്ഷിച്ച ക്ലൈമാക്സും നല്ലൊരു ടെയിൽ എന്റും നൽകി ചിത്രം അവസാനിച്ചു.
പോരായ്മകളും ലൂപ്‌ഹോളുകളും ഒട്ടനവധി കാണാൻ സാധിക്കും ഈ ചിത്രത്തിൽ. എന്നാൽ നമ്മുടെ രാജ്യത്തിന്റെ തന്നെ ആദ്യ ശ്രമമെന്നുള്ള രീതിയിൽ കുറച്ചൊക്കെ കണ്ണടച്ചാൽ മികച്ച അനുഭവം തന്നെയാവും ഈ ചിത്രം. കൂടുതൽ പരീക്ഷണങ്ങൾക്ക് അത് വഴി പാവുകയും ചെയ്യും. തീയേറ്ററിൽ തന്നെ ആസ്വദിക്കേണ്ട ദൃശ്യവിരുന്നാണ് സംവിധായകൻ ഒരുക്കിയിരുന്നത്. അത് തീയേറ്ററിൽ തന്നെ ആസ്വദിക്കുക.
🔻ON SCREEN🔻
🔻MUSIC & TECHNICAL SIDES🔻
ചിത്രത്തിന്റെ ടെക്നിക്കൽ സൈഡിനാണ് സർവ്വ അഭിനന്ദനങ്ങളും. പശ്ചാത്തലസംഗീതം മുതൽ CGI വർക്ക് വരെ ഗംഭീരമെന്നേ പറയാനുള്ളൂ. ഗ്രാഫിക്സ് സീനുകൾ പരമാവധി പെർഫെക്ഷനിൽ തന്നെ ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇത്ര മികവുറ്റ ഗ്രാഫിക്സ് വർക്കുകൾ മറ്റൊരു ഇന്ത്യൻ സിനിമയിലും ആസ്വദിച്ചിട്ടില്ല. പശ്ചാത്തലസംഗീതം പല സന്ദർഭങ്ങളുടെയും നട്ടെല്ലാണ്. ടൈറ്റിൽ കാർഡ് മുതൽ ഒടുക്കം വരെ അഭിവാജ്യ ഘടകമായി അത് നിലകൊള്ളുന്നുണ്ട്. കൂടെ മികവുറ്റ ഛായാഗ്രഹണവും.
🔻FINAL VERDICT🔻
MY RATING :: ★★★½
0 Comments