Hichki (2018) - 140 min
June 11, 2018
2014ലാണ് റാണി മുഖർജിയുടെ സിനിമ അവസാനമായി ഇറങ്ങിയത്. ഇതാ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നുകൂടി. ഇതിനുമുമ്പൊക്കെ പലപ്പോഴും നിരാശയായിരുന്നു മുഖർജി സിനിമകൾ നൽകിയിരുന്നത്. അതുകൊണ്ട് ഈ സിനിമ കാണുംമ്പോഴും അധികം പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല.
💢Tourette Syndrome എന്ന അപൂർവ്വ രോഗം ബാധിച്ചിരിക്കുകയാണ് നൈനക്ക്. സംസാരത്തിനെയാണ് ആ രോഗം ബാധിക്കുക. പലപ്പോഴും സംസാരശൈലി തങ്ങളുടെ നിയന്ത്രണത്തിനപ്പുറം ആയിരിക്കും. എന്നാൽ അതൊന്നും കൂസാതെ ഒരു അധ്യാപികയാവണമെന്ന ആഗ്രഹവുമായി നടക്കുകയാണ് നൈന. പക്ഷെ രോഗബാധിതയായത് മൂലം ഒരു സ്‌കൂളിലും നൈനക്ക് ജോലി കിട്ടുന്നുമില്ല.
💢ആയിടക്കാണ് പെട്ടെന്നൊരു ദിവസം അവളെ പ്രസിദ്ധമായ St. Nokers സ്‌കൂളിലേക്ക് അധ്യാപികയായി വിളിക്കുന്നത്. അപ്രതീക്ഷിതമായി കിട്ടിയ ജോലിയാണെങ്കിലും നൈനയെ അവിടെ കാത്തിരുന്നത് വലിയ പരീക്ഷണങ്ങളായിരുന്നു. തുടർന്നുള്ള നൈനയുടെ ജോലിയും ജീവിതവുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
💢ഒറ്റവാക്കിൽ പറഞ്ഞാൽ സുന്ദരമായ സിനിമ. അതാണ് ഹിച്കി. തുടക്കം മുതൽ ഒടുക്കം വരെ ഓരോ സന്ദർഭങ്ങൾ വരുമ്പോഴും അടുത്തതെന്തെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ അതിലും വിരസത നൽകാതെ മനോഹരമായി ഇമോഷണൽ രംഗങ്ങൾ കൂടി കോർത്തെടുക്കുന്നതിലാണ് ചിത്രം വിജയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മനസ്സിന് സന്തോഷം നൽകുന്ന, ഒരു പോസിറ്റിവ് എനർജി ഫീൽ ചെയ്യിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ ഹിച്ക്കിയും പെട്ടേക്കാം.
💢റാണി മുഖർജിയുടെ എനർജെറ്റിക്ക് പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോഴും പുഞ്ചിരി പ്രസരിക്കുന്ന ആ മുഖം പലപ്പോഴും നമ്മിലും പുഞ്ചിരി സമ്മാനിക്കുന്നുണ്ട്. കൂടെയുള്ള കഥാപാത്രങ്ങളും മത്സരിച്ചഭിനയിച്ചപ്പോൾ ഓരോ രംഗങ്ങളും മികച്ചതായി മാറുന്നുണ്ട്. അതിൽ എടുത്ത് പറയേണ്ടത് പ്രഫസർ വാഡിയ ആയി അഭിനയിച്ച നീരജ് കാബിയുടെ പ്രകടനമാണ്. വളരെ മികച്ച പ്രകടനവും കഴിവ് പുറത്തെടുക്കാൻ പറ്റിയ വേഷവും. കൂടെ ക്ലൈമാക്സിലെ ചെറിയ വഴിത്തിരിവുകൾ കൂടിയാവുമ്പോൾ മനസ്സ് നിറക്കുന്ന ചിത്രമായി മാറുന്നുണ്ട് ഹിച്ച്കി.
🔻FINAL VERDICT🔻
എല്ലാ അധ്യാപകരും വിദ്യാർത്ഥികളും ഒരു തവണ ഈ സിനിമ കാണണമെന്നാണ് എന്റെ അഭിപ്രായം. കാരണം അവർക്കും ഇതിൽ നിന്ന് പഠിക്കാൻ പലതുമുണ്ട്. ഒരു അധ്യാപക-വിദ്യാർത്ഥി ബന്ധം ഉടലെടുക്കുന്ന പല സാഹചര്യങ്ങൾ ചിത്രത്തിൽ വീക്ഷിക്കാൻ സാധിക്കും. അതോടൊപ്പം മനസ്സിന് നല്ലൊരു അനുഭൂതി നൽകുന്ന ചിത്രം കൂടി കണ്ട സന്തോഷവും നമ്മിലുണ്ടാവും.
MY RATING :: ★★★½

0 Comments