Iruttu Araiyil Murattu Kuthu (2018) - 120 min

June 01, 2018

പ്രേതങ്ങളായാൽ ഇങ്ങനെ വേണം. കാമദാഹം ശമിപ്പിക്കാൻ സാധിക്കാതെ മരണപ്പെട്ട പെൺകുട്ടിയുടെ ആത്മാവിന്റെ നിത്യശാന്തി വരിക്കൽ. അതിനവൾക്ക് എന്താണ് വേണ്ടതെന്നതാണ് ഹൈലൈറ്റ്. ഇവിടെയും ഉണ്ട് കുറെ പ്രേതങ്ങൾ. കൊന്നവരോട് പകരം ചെയ്യാൻ വെള്ള സാരിയുമുടുത്ത് വന്നോളും. പുച്ഛം തോന്നും അവറ്റകളോട്.


💢ഹൊറർ-സെക്സ്-കോമഡി. ജേണർ കേൾക്കാൻ തന്നെ നല്ല രസം. കൂട്ടത്തിൽ ഹൊറർ പ്രതീക്ഷിക്കാതെ അഡൽറ്റ് കോമഡികളും കൗണ്ടറുകളും മാത്രം പ്രതീക്ഷിച്ചിരുന്നാൽ തൃപ്തിപ്പെടുത്തുന്ന എല്ലാം സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ കൂടുതലും ചിരിപ്പിക്കുക തന്നെ ചെയ്തു. ആകെ കുറച്ച് കഥാപാത്രങ്ങൾ കൊണ്ടുതന്നെ അത്യന്തം രസകരമായി കഥ പറഞ്ഞിട്ടുണ്ട്. അതിൽ ലോജിക്ക് ആഗ്രഹിക്കരുത്.  Its a warning..!!

💢ഗ്ലാമർ പ്രദർശനത്തിന് മാത്രം വന്ന രണ്ട് നായികമാർ ജേണറിനോട് നീതി പുലർത്താൻ വന്നവർ തന്നെ. കൂടെ പ്ലേബോയ് നായകനും മണ്ടൻ കൂട്ടുകാരനും മൊട്ട രാജേന്ദ്രനും ബാല ശരവണനും എല്ലാരും കൂടി വളരെ രസകരമാക്കാൻ ശ്രമിച്ചിട്ടുണ്ട് കാര്യങ്ങൾ. അത് പരമാവധി വിജയം കണ്ടു എന്ന് ഞാൻ പറയും. കാരണം എനിക്കത് നല്ല രീതിയിൽ ആസ്വദിക്കാൻ കഴിഞ്ഞു.

🔻FINAL VERDICT🔻

വ്യത്യസ്തമായ ജേണറും അതുപോലെ തന്നെ കാഴ്ചാനുഭവവും. ഒരു ലോജിക്കും നോക്കാതെ ഹൊറർ തീരെ പ്രതീക്ഷിക്കാതെ ചിരിക്കാൻ വേണ്ടി മാത്രം കണ്ട ചിത്രമെന്ന നിലയിൽ രസകരമായ അനുഭവം തൃപ്തി നൽകി. ഇത്തരം സിനിമകളോട് താൽപര്യമുള്ളവർക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ്.

MY RATING :: ★★★☆☆

You Might Also Like

0 Comments