Margarita With A Straw (2014) - 100 min
June 26, 2018
സാമൂഹ്യവ്യവസ്ഥിതികളാൽ ചുറ്റപ്പെട്ട, ഇന്ത്യ പോലൊരു രാജ്യത്ത് സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കുക പ്രയാസകരമാവും. അതും ആ വ്യവസ്ഥിതിക്കുള്ളിൽ നിന്ന് ജീവിച്ച് ശീലിച്ച ഒരു സമൂഹത്തിന്റെ നടുവിൽ. പലർക്കും ആഗ്രഹങ്ങൾ ഒരുപാടുണ്ടെങ്കിലും അവയെല്ലാം മനസ്സിൽ ഒതുക്കി ജീവിക്കേണ്ടി വരുന്നു ഈ സമൂഹത്തിന് മുന്നിൽ.
💢സെറിബ്രൽ പാൾസി ബാധിച്ച ലൈല, ഡൽഹിയിലെ ഒരു കോളേജിൽ പാട്നമ്മ നടത്തുകയാണ്. പഠനത്തോടൊപ്പം എഴുത്തിലും സംഗീതത്തിലും പുള്ളിക്കാരിക്ക് കമ്പമുണ്ട്. രോഗം ഒരു തടസ്സമായി പലപ്പോഴും അവള്ഡ് ജീവിതത്തിൽ വരുന്നുണ്ടെങ്കിലും വ്യക്തമായ കാഴ്ചപ്പാടുകൾ ലൈല വെച്ചുപുലർത്തുന്നുണ്ട്.
വിവാഹജീവിതത്തെ പറ്റിയും ലൈംഗികതയെ പറ്റിയും മനസ്സിൽ പല സ്വപ്നങ്ങളും ഉണ്ടെങ്കിലും താൻ ആരാണെന്ന് അവൾക്ക് കൂടുതൽ എക്‌സ്‌പ്ലോർ ചെയ്യാനായത് ന്യൂയോർക്കിലെ ഒരു കോളേജിൽ അവൾക്ക് അഡ്മിഷൻ കിട്ടിയപ്പോഴാണ്. അവിടെ പലരുടെയും സഹവാസമാണ് അവളുടെ തിരിച്ചറിവുകൾക്ക് പാത്രമായത്.
💢ഒരുപക്ഷെ ഇന്ത്യൻ സമൂഹം സൃഷ്ടിച്ചെടുത്ത വ്യവസ്ഥിതികൾക്ക് നേരെ കൈചൂണ്ടുന്ന ചിത്രമെന്ന് വിശേഷിപ്പിക്കാം കൽക്കി നായികയായ ഈ ചിത്രത്തെ. താൻ ആരാണെന്ന യഥാർത്ഥ ചിത്രം അവളുടെ മനസ്സിൽ ഇന്ത്യയിൽ വസിച്ചപ്പോൾ തെളിഞ്ഞിരുന്നില്ല. എന്നാൽ എല്ലാ സ്വാതന്ത്ര്യവും തന്നിലേക്ക് വന്നുചേർന്നപ്പോൾ അവൾ തിരിച്ചറിഞ്ഞത് അവളെ തന്നെയാണ്. അതിന് കാരണമായവരും സ്വന്തം സത്വത്തെ തേടുകയായിരുന്നു.
💢കുടുംബബന്ധങ്ങൾക്ക് ഒരുപാട് പ്രാധാന്യം കൊടുത്തുകൊണ്ടാണ് കഥ പറഞ്ഞ് പോവുന്നത്. രേവതിയുടെ അമ്മ കഥാപാത്രവും ലൈലയും തമ്മിലുള്ള ബന്ധം തന്നെയാണ് അതിൽ ഏറ്റവും മനോഹരം. ആഴത്തിൽ മനസ്സിനെ സ്പർശിക്കുന്ന മാത്രബന്ധമാണ് അവരുടേത്. അത് പലപ്പോഴും സന്ദർഭങ്ങളുടെ ആക്കം കൂട്ടുന്നത്. കൂടെ കൽക്കിയുടെയും രേവതിയുടെയും മികച്ച പ്രകടനവും മുതൽക്കൂട്ടാണ്. അതോടൊപ്പം സയാനി ഗുപ്തയുടെയും ഹുസ്സൈൻ ദലാലിന്റെയും പ്രകടനങ്ങൾ മികച്ച് നിന്നു.
🔻FINAL VERDICT🔻
ദൃഢതയുള്ള ബന്ധങ്ങൾ കൊണ്ടും തിരിച്ചറിവുകൾ കൊണ്ടും നമ്മുടെ മനസ്സിനെ സ്പർശിക്കുന്ന ചിത്രം. പുഞ്ചിരി നൽകുന്ന ക്ലൈമാക്സ് ഒരു പോസിറ്റീവ് എനർജി കാണികൾക്ക് പകർന്ന് കൊടുക്കുമ്പോൾ സുന്ദരമായ അനുഭവമാകുന്നു ലൈലയുടെ ജീവിതം.
MY RATING:: ★★★½

0 Comments