The Scent (2012) - 117 min

June 22, 2018


💢ഫാമിലി അഫയർ കേസുകൾ അന്വേഷിക്കുന്നതിൽ അതീവ തൽപരനാണ് പ്രൈവറ്റ് ഡിറ്റക്ട്ടീവായി ജോലി ചെയ്യുന്ന Seon Woo. പല കേസുകളും വളരെ വിദഗ്ധമായി അന്വേഷിച്ച് കുടുംബം പിരിച്ച് സുഖിക്കുന്ന സിയോണിന്റെ മുമ്പിൽ അതീവ സുന്ദരിയായ ഒരുവൾ ഒരു കേസുമായി എത്തുന്നത്. തന്റെ ഭർത്താവിന്റെ രഹസ്യകാമുകിയെ കണ്ടെത്തി കൊടുക്കണം. അതായിരുന്നു അവളുടെ ആവശ്യം.

പതിവ് കേസുകൾ പോലെ തന്നെ സിയോൺ ഇതും സ്വീകരിച്ചു. അങ്ങനെ അയാളെ ഫോളോ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവന് സത്യം മനസ്സിലാവുന്നത്. അവളുടെ ഭർത്താവ് മരിച്ചിരിക്കുന്നു. സാഹചര്യത്തെളിവുകൾ വിരൽ ചൂണ്ടുക സിയോണിലേക്കും. ഇനി അയാൾക്ക് രക്ഷപ്പെടാൻ ഒരു മാർഗമേ ഉള്ളൂ. കൊലയാളിയെ കണ്ടെത്തുക. അതോടൊപ്പം മറ്റൊരു കേസ് കൂടി സിയോണിന്റെ തലയിലാവുന്നു. തുടർന്ന് അന്വേഷണം രണ്ട് ഘട്ടങ്ങളിലായി പുരോഗമിക്കുന്നു.

💢അധികം പറഞ്ഞുകേട്ടിട്ടില്ലാത്ത, റേറ്റിങ്ങ് അധികം എവിടെയും കടന്നിട്ടുമില്ലാത്ത ചിത്രമാണ് The Scent. പക്ഷെ കഥയുടെ ത്രെഡ് രസകരമായി തോന്നിയതുകൊണ്ട് കാണാമെന്ന് വിചാരിച്ച് തുടങ്ങിയതാണ്. പക്ഷെ ഒരു ത്രില്ലറെന്ന നിലയിൽ ചിത്രം തൃപ്തി നൽകി.

💢അൽപ്പം രസിപ്പിച്ചുകൊണ്ട് ചില നർമ്മങ്ങളുമൊക്കെയായി തുടങ്ങുന്ന ചിത്രം കുറച്ച് മുന്നോട്ട് പോയതിന് ശേഷം പൂർണ്ണമായും ത്രില്ലർ ജേണറിലേക്ക് കടക്കുകയാണ്. അതൊക്കെ വളരെ ഇന്ററസ്റ്റിംഗ് ആയി ചിത്രീകരിച്ചിട്ടുമുണ്ട്. കേസ് അന്വേഷിക്കുന്ന രീതികളും ഓരോ നിഗമനങ്ങളിൽ എത്തിച്ചേരുന്ന വഴികളുമൊക്കെ വിശ്വസനീയമായി തന്നെ ഒരുക്കിയിട്ടുണ്ട്. ഇടക്കിടക്ക് ഓരോ ട്വിസ്റ്റുകൾ നൽകി പ്രേക്ഷകരെ ആകാംശയിലാഴ്ത്താനും സാധിച്ചിട്ടുണ്ട്. ചില അഡൾട്ട് സീനുകളുണ്ട്. അതുകൊണ്ട് കാണുമ്പോൾ പ്രൈവസി കാത്തുസൂക്ഷിക്കുക.

🔻FINAL VERDICT🔻

ആകെ മൊത്തത്തിൽ ഒരു കൊച്ച് ചിത്രമെന്ന നിലയിൽ കഥയും അന്വേഷണവഴികളും ട്വിസ്റ്റുകളുമൊക്കെ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ പോന്നതായിരുന്നു. യാതൊരു പ്രതീക്ഷയുമില്ലാതെ സംതൃപ്തി നൽകിയ മറ്റൊരു  ത്രില്ലർ കൂടി ആസ്വദിക്കാനായി.

MY RATING :: ★★★☆☆

You Might Also Like

0 Comments