Three Identical Strangers

January 07, 2019



🔻കോളജിലേക്ക് ആദ്യമായി അവൻ കയറിചെന്നപ്പോൾ എല്ലാവരും അവനെ മുൻപരിചയമുള്ള ഭാവത്തിൽ സമീപിക്കാൻ തുടങ്ങി..കൂടെ 'Eddy" എന്ന പേരും വിളിച്ചു. But For him it was like a dream..ഇതുവരെ കാണാത്ത മുഖങ്ങൾ, കേൾക്കാത്ത ശബ്ദങ്ങൾ. കൂടെ അവർ ചാർത്തിത്തന്ന 'എഡി' എന്ന പേരും. ആ ദിവസം തന്നെ അതിന്റെ രഹസ്യം അവനറിഞ്ഞു. തന്റെ അതെ മുഖമുള്ള, ഒരു ഐഡന്റിക്കൽ ട്വിൻ അവരോടൊപ്പം പഠിച്ചിരുന്നെന്ന്..And he was 'Eddy".!

അങ്ങനെ തന്റെ ഇരട്ടയെയും കണ്ടെത്തി സന്തോഷിച്ചിരിക്കുമ്പോഴാണ് മറ്റൊരിടത്ത് നിന്നൊരു കോൾ. ഇതേ മുഖമുള്ള മറ്റൊരാളെ കൂടി പരിചയമുണ്ടത്രെ..So he made them the 'Triplets'..!!

Year : 2018
Run Time : 1h 36min

🔻വളരെ രസകരമായി, അത്യന്തം സന്തോഷിപ്പിച്ചാണ് ഡോക്യൂമെന്ററി തുടങ്ങുന്നത്. പല രംഗങ്ങളും കാണുമ്പോൾ നാം അറിയാതെ സന്തോഷിച്ച് പോവും. Tripletsന്റെ ജീവിതം അങ്ങനെയാണ്. തീരെ പ്രതീക്ഷിക്കാതെ, രണ്ട് പേർ കൂടി തന്നോടൊപ്പം ജനിച്ചിരുന്നു എന്നൊക്കെ അറിയുമ്പോൾ ഒരാളിലുണ്ടാവുന്ന സന്തോഷം അപാരമായ തന്നെ കാണിച്ചിട്ടുണ്ട്. And that too by original clips. That was a lovely experience.

🔻പക്ഷെ അതിനൊരു ലിമിറ്റ് ഉണ്ടായിരുന്നു. തീരെ പ്രതീക്ഷിക്കാത്ത ഒരു വലിയ ഞെട്ടൽ പതുങ്ങിയിരിപ്പുണ്ടായിരുന്നു ഇടക്ക്. ജീവിതത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്ത, ഒരുപക്ഷെ ചിന്തിക്കാൻ പോലുമാവാത്ത ഒരു വലിയ പരീക്ഷണം. അവരുടെ വേർപാടിന് പിന്നിലെ backstory. ഒരുപക്ഷെ അമേരിക്കൻ ചരിത്രത്തിൽ നാമിതുവരെ കേൾക്കാത്ത ഒരുതരം പരീക്ഷണം. സുഖമമായി, സന്തോഷത്തോടെ പോയിരുന്ന അവരുടെ ജീവിതത്തിൽ അതുമൂലമുണ്ടായ മാറ്റങ്ങൾ പ്രവചിക്കാവുന്നതിനുമപ്പുറം ആയിരുന്നു.

🔻ഇതിനായി ഒരു ലോബി തന്നെ പ്രവർത്തിക്കുന്നു എന്നറിഞ്ഞപ്പോൾ ശരിക്കും നെഞ്ചൊന്ന് കലങ്ങി. എന്നാൽ നിയമത്തിന് അവരെയൊന്നും ചെയ്യാൻ പോലുമാവില്ലെന്നതാണ് സത്യം. അതിനെപ്പറ്റി കൂടുതൽ പറഞ്ഞാൽ കാണുമ്പോൾ ആസ്വാദനം കുറയുമെന്നതിനാൽ ഇവിടെ നിർത്തുന്നു.

🔻ഡോക്യൂമെന്ററികൾ പലപ്പോഴും സമ്മാനിക്കുന്ന വേദനകൾ ഈ tripletsഉം നൽകിയിടത്ത് എന്റെ ഇഷ്ടകാഴ്ചകളിൽ ഒന്നായി മാറി ഈ ഡോക്യൂമെന്ററി. തീർച്ചയായും നാം അറിയേണ്ട ഒരു സംഭവം. അതിനെ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കിടത്ത് അഭിനന്ദനം അർഹിക്കുന്നുണ്ട് സംവിധായകൻ. യഥാർത്ഥ കഥാപാത്രങ്ങളെ തന്നെ സ്‌ക്രീനിൽ കാണുമ്പോൾ, അവരനുഭവിച്ച വേദന അവരിലൂടെ തന്നെ പങ്കുവെച്ചറിയുമ്പോൾ ഏതൊരാൾക്കും ഒരു വിങ്ങൽ ഉണ്ടാവുമെന്ന കാര്യം തീർച്ച.

ഡോക്യൂമെന്ററി ടെലിഗ്രാം ചാനലിൽ ലഭ്യമാണ് Abi Suggests

You Might Also Like

0 Comments