Marshall

January 08, 2019



🔻അമേരിക്കയിൽ ഉണ്ടായിരുന്ന വർണ്ണവിവേചനത്തെ പറ്റി ഒരു ആമുഖത്തിന്റെ ആവശ്യമില്ല. വെളുത്തവനും കറുത്തവനും രണ്ട് തരത്തിലുള്ള നിയമങ്ങൾ പുലർത്തിയിരുന്ന, കറുത്തവരെ എപ്പോഴും തങ്ങളുടെ അടിമകളായി കണക്കാക്കിയിരുന്ന ഒരു ജനത പല പ്രക്ഷോഭങ്ങളിലൂടെയാണ് തങ്ങളുടെ അവകാശങ്ങൾ നേടിയെടുത്തത്. മാർട്ടിൻ ലൂഥർ കിങ്ങും എബ്രഹാം ലിങ്കനുമൊക്കെ പടപൊരുതിയ ആ മണ്ണിൽ അവർക്കായി കയ്യുയർത്താൻ ഒരുപറ്റം നേതാക്കൾ തന്നെ ഉണ്ടായിരുന്നു.

Year : 2017
Run Time : 1h 58min

🔻അമേരിക്കയിലെ പ്രമുഖ സിവിൽ റൈറ്റ്സ് ഓർഗനൈസേഷനായ NAACPയിലെ ലീഡിങ്ങ് അഡ്വക്കേറ്റ് ആയിരുന്നു Thurgood Marshall. കറുത്തവരെ ചെയ്യാറ് കുറ്റത്തിന് തടങ്കലിൽ അടക്കാൻ വെമ്പൽ കൊള്ളുന്ന നിയമവാഴ്ചക്കെതിരെ തന്റെ അറിവ് കൊണ്ട് പൊരുതിയ വക്കീൽ. അമേരിക്കയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ കറുത്തവർക്ക് വേണ്ടി മുന്നിൽ നിന്ന് പൊരുതിയ ഒരുവൻ. എന്നാൽ മറ്റുള്ളവർ അധികം പറഞ്ഞു കേൾക്കാത്ത ഒരു നാമം.

🔻NAACPയിൽ അദ്ദേഹം ജോലി ചെയ്തിരുന്നപ്പോഴുള്ള ഒരു കേസ്. അതാണ് ഈ സിനിമ ഫോക്കസ് ചെയ്യുന്നത്. ഒരുപക്ഷെ അദ്ദേഹത്തിന്റെ വളർച്ചയിൽ വലിയൊരു പങ്കുവഹിച്ച കേസുകളിൽ ഒന്ന്. പീഡനക്കുറ്റവും കൊലപാതകശ്രമവും ചാർത്തപ്പെട്ട ഒരു കറുത്തവന് വേണ്ടി വാദിക്കാൻ മാർഷൽ നിയമിതനായതിന് ശേഷമുള്ള കേസ് വളർച്ച. അതാണ് ചിത്രം മുന്നോട്ട് വെക്കുന്നത്.

🔻വളരെ മികവ് പുലർത്തുന്ന ഒരു കോർട്ട് റൂം ഡ്രാമ. അതിപ്പോ കഥയിലായാലും വാദങ്ങളിലായാലും മികവ് ഓരോ നിമിഷവും പ്രകടമാവുന്നുണ്ട്. സാം ശബ്ദമായും മാർഷൽ ചിന്തകളായും ആ കോർട്ട് റൂമിൽ നിറയുമ്പോൾ അടുത്തതെന്ത് എന്ന ചോദ്യം ഇപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടാവും. അത്തരത്തിൽ നമ്മെ ഒരുപാട് ആകർഷിക്കുന്ന എലമെന്റുകൾ ചിത്രത്തിലുടനീളം ഉണ്ട്. ചില സമയങ്ങളിൽ നമുക്ക് ഊഹിക്കാൻ പറ്റാത്ത വിധം കഥ സംഞ്ചരിക്കുന്നുണ്ട്. ഒപ്പം ചില കാര്യങ്ങൾ അവതരിപ്പിച്ച സ്റ്റൈൽ നന്നായിട്ടുണ്ട്. അത് ഡയലോഗിലും പ്രകടമാണ്.

🔻വർണ്ണവിവേചനം സൂചിപ്പിക്കുന്ന രംഗങ്ങൾ ഭൂരിഭാഗം സ്വാഭാവികമായും വളരെ ചുരുക്കം ചിലത് ഏച്ചുകെട്ടലായും തോന്നിച്ചു. ഒരുപക്ഷെ അത്തരത്തിൽ ഒരുപാട് പല സിനിമകളിലും വന്നുപോയിട്ടുന്നത് കൊണ്ടാവാം. എങ്കിലും ഗൗരവകരമായ രീതിയിൽ തന്നെ അവ അവതരിപ്പിച്ചിട്ടുണ്ട്. ഒടുവിൽ stand by me എന്ന ഗാനവും നന്നായിരുന്നു.

🔻Chadwick Boseman, Josh Gad എന്നിവരുടെ ഗംഭീര പ്രകടനങ്ങൾ സിനിമക്ക് മുതൽക്കൂട്ടാണ്. Sterlingന്റെ റോളും അഭിനന്ദനം അർഹിക്കുന്നുണ്ട്.

🔻FINAL VERDICT🔻

കോർട്ട് റൂം ഡ്രാമ എന്ന രീതിയിലും ബയോഗ്രഫി എന്ന രീതിയിലും വളരെയേറെ ആസ്വദിച്ച ചിത്രമാണ് മാർഷൽ. സിനിമ കണ്ടുകഴിഞ്ഞ് മാർഷലിനെ പറ്റി കൂടുതൽ വായിക്കണം. എങ്കിലേ ഈ സിനിമ പൂർത്തിയാവൂ.. He Deserves A Salute..!!

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ് Abi Suggests

You Might Also Like

0 Comments