The Grinch
January 30, 2019🔻എല്ലാവർക്കും ക്രിസ്മസ് വൻ ആഘോഷങ്ങളാവുമ്പോൾ അതുകണ്ട് ഏറ്റവും കൂടുതൽ ദുഃഖിക്കുന്നത് Grinch ആണ്. Whoville എന്ന സിറ്റിയിൽ ക്രിസ്മസിന് അഞ്ച് നാൾ മുമ്പേ തന്നെ ആഘോഷങ്ങൾ കൊണ്ടാടുമ്പോൾ അവയൊന്നും വക വെക്കാതെ max എന്ന തന്റെ പട്ടിക്കുട്ടിയുമായി ജീവിതം കഴിച്ചുകൂട്ടുന്നു Grinch.
Year : 2018
Run Time : 1h 26min
🔻ഒന്നര മണിക്കൂർ പോലും ദൈർഖ്യമില്ലാത്ത ചിത്രം. കോമഡി എലമെൻറ്സ് ഒരു ആനിമേഷൻ സിനിമയിൽ പ്രതീക്ഷിക്കുന്നത്ര ഇല്ലെങ്കിൽ കൂടി മടുപ്പിക്കാതെ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ചിത്രം. വില്ലൻ എന്നൊരു കോൺസെപ്റ്റ് തന്നെ പലപ്പോഴും തോന്നിക്കാതെ മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബിൽ തന്നെ കഥ പോവുന്നുണ്ട്. അതിനിടക്ക് ചെറിയ നർമ്മരംഗങ്ങൾ കൂടിയാവുമ്പോൾ രസകരമാവുന്നുണ്ട് ചിത്രം.
🔻ക്രിസ്മസിനെ പറ്റി മനോഹരമായ ഗാനങ്ങൾ ഇടക്ക് വന്നുപോവുന്നുണ്ട്. അതൊക്കെ അടിപൊളി രംഗങ്ങൾ ആയിരുന്നു. ഒപ്പം വളരെ കളർഫുൾ ആയ CGI വർക്കുകളും കാഴ്ച്ചക്ക് വിരുന്നൊരുക്കുന്നുണ്ട്. കൂടെ സിമ്പിൾ നർമ്മരംഗങ്ങളും വർക്ക്ഔട്ട് ആവുന്നുണ്ട് എല്ലാ രംഗങ്ങളിലും.
🔻FINAL VERDICT🔻
വലിയ പ്രതീക്ഷയൊന്നുമില്ലാതെ കണ്ടാൽ തൃപ്തി നൽകുന്ന ഒരു കളർഫുൾ ആനിമേഷൻ ചിത്രമാണ് Grinch. ആനിമേഷൻ പ്രേമികൾക്ക് നിരാശ നൽകാത്ത ചെറിയൊരു ചിത്രം.
AB RATES ★★★☆☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments