Pihu

January 17, 2019



🔻ട്രൈലെർ കണ്ടപ്പോൾ തന്നെ മനസ്സ് മരവിച്ചതാണ്. അത്ര പേടിപ്പിച്ച, നെഞ്ചിടിപ്പിച്ച ഒരു ട്രെയിലർ ആയിരുന്നു അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. ഒരു കൊച്ചുകുട്ടി, അതും മരണപ്പെട്ട് കിടക്കുന്ന തന്റെ അമ്മയോടൊപ്പം ഫ്ലാറ്റിൽ അകപ്പെട്ടുപോവുമ്പോൾ എന്താവും ചെയ്യുക.? മനസ്സിനെ അലട്ടുന്ന ചോദ്യം തന്നെ.

Year : 2018
Run Time : 1h 30min

🔻ജീവശ്ചവമായി കിടക്കുന്ന തന്റെ അമ്മയോടൊപ്പം പെട്ടുപോവുന്ന രണ്ട് വയസ്സുകാരി. ഓരോ നിമിഷവും നമ്മെ ആദി കൊള്ളിക്കുന്ന പ്രമേയം. അതിനെ മോശമല്ലാത്ത വിധം അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ട്രെയ്‌ലറിൽ കണ്ട രംഗങ്ങളൊക്കെ നല്ല രീതിയിൽ ടെൻഷൻ അടിപ്പിക്കുണ്ട്. എന്നാൽ ചില രംഗങ്ങൾക്ക് ഭയപ്പെടുത്താനുള്ള വ്യാപ്തി നഷ്ടപ്പെട്ടത് പോലെ തോന്നുകയും ചെയ്തു. എങ്കിലും മൊത്തത്തിൽ ഭയം നമ്മെ വേട്ടയാടും.

🔻പിഹുവിന്റെ ഒറ്റയാൾ പ്രകടനം. നിഷ്കളങ്കമായ ആ മുഖവും വെച്ച് മനുഷ്യനെ ഇങ്ങനെ പേടിപ്പിക്കരുതായിരുന്നു. ആ ചിരിയും ചിരിച്ചോണ്ട് വല്ലതും പറ്റിക്കഴിയുമ്പോ തരിച്ചിരിക്കാനേ സാധിക്കൂ. അത്രമാത്രം മനം കവരുന്നുണ്ട് ആ കുട്ടി. കൂടെ നേരിയ ശബ്ദത്തിൽ പശ്ചാത്തലസംഗീതവും ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.

🔻FINAL VERDICT🔻

ഏതൊരു മാതാപിതാക്കളിലും അൽപ്പം ഭയവും ടെൻഷനും നിറക്കാൻ പിഹുവിന് സാധിക്കും. ഇനിയാരും മക്കളെ വീട്ടിൽ ഒറ്റക്കിട്ട് പോവാനൊന്ന് മടിക്കും. അവിടെയാണ് ഈ ചിത്രം വിജയിക്കുന്നതും.

AB RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments