La Casa De Papel -AKA- Money Heist
January 21, 2019🔻വലിയ ലക്ഷ്യമായിരുന്നു പ്രൊഫസ്സറിന് ആ കൂട്ടാളികളിലൂടെ നേടാനുണ്ടായിരുന്നത്. 8 പേർ. അതും ജീവിതത്തിൽ എങ്ങുമെത്താതെ പോയ, അധികം പ്രതീക്ഷകളൊന്നും ബാക്കി വെക്കാത്തവർ. അവരിലൂടെ ഒരു ബാങ്ക് കൊള്ളയടിക്കുക. അതും 2400 ,മില്യൺ യൂറോ. ഈ ശ്രമകരമായ ദൗത്യത്തിനായി അദ്ദേഹം അവരെയും കൂട്ടി കച്ചകെട്ടി ഇറങ്ങുന്നു. തുടർന്ന് നടക്കുന്നത് ഒരു കിടിലൻ ക്യാറ്റ് & മൗസ് ഗെയിമും.
Year : 2017
Seasons :2
Episodes : 22
Run Time : 50min - 1hr
🔻ഒരു കിക്കിടലൻ ത്രില്ലർ സീരീസ്. ഓരോ നിമിഷവും ഒരുപാട് ടെൻഷൻ അടിപ്പിക്കുന്ന, അടുത്തതെന്തെന്ന് ഊഹിക്കാൻ പോലുമാവാത്ത വിധം തരപ്പെടുത്തിയിരിക്കുന്ന 22 എപ്പിസോഡുകൾ. മോഷണത്തോടൊപ്പം തന്നെ ഓരോ കഥാപാത്രങ്ങളിലൂടെയും ഒരു യാത്ര നടത്തുമ്പോൾ അവരോടൊപ്പമുള്ള ഓരോ നിമിഷവും നമുക്കും വിലപ്പെട്ടതാകുന്നു. അത്തരത്തിൽ നോക്കുമ്പോൾ ഒരുപാടൊരുപാട് കയ്യടി അർഹിക്കുന്നുണ്ട് ഈ സീരീസ്.
🔻കഥയിൽ ഉപയോഗിച്ചിരിക്കുന്ന ഓരോ എലമെന്റുകളും പരമാവധി നമ്മെ പിടിച്ചിരുത്തുന്നുണ്ട്. ഓരോ ഫോൺ കോളുകളും അതിലുള്ള സംഭാഷണങ്ങളും പോലും ഒരുപാട് ആകാംഷ സമ്മാനിക്കുന്നു. പലപ്പോഴും നെഞ്ചിടിപ്പ് കൂട്ടുന്ന തരത്തിൽ ഒരുപാട് രംഗങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒടുക്കം ആവേശത്തിലാഴ്ത്തുന്ന സമാപനം കൂടിയാവുമ്പോൾ പൂർണ്ണ തൃപ്തി ആയിരിക്കും ഫലം.
🔻കഥാപാത്രങ്ങളെ അടുത്തറിയാൻ ലളിതമായ പ്ലോട്ടുകൾ തന്നെ ഒരുക്കിയിട്ടുണ്ട് സംവിധായകൻ. അതുകൊണ്ട് ഈ റോബറിയിൽ ഭാഗമായി, അതിൽ അറിയാതെ അകപ്പെട്ട ഓരോരുത്തരെയും പറ്റി നമുക്ക് നല്ല ഐഡിയ കിട്ടുന്നുണ്ട്. അത് ആസ്വാദനത്തിൽ ഒരുപാട് സഹായിക്കുന്നുണ്ട്. പ്രൊഫസ്സറിന്റെ കട്ട ആരാധകനായി മാറുമ്പോൾ ബെർലിനും ഒരുപാട് ഇഷ്ടം സമ്പാദിക്കുന്നുണ്ട്. ഒപ്പം ഡെൻവരും ഇഷ്ടകഥാപാത്രമായി.
🔻ഗംഭീര പശ്ചാത്തലസംഗീതം ത്രിൽ എലമെൻറ്സിന് ആക്കം കൂട്ടുന്നുണ്ട്. Bella Ciao സോങ്ങിന്റെ പ്ലേസ്മെന്റ് അപാരം. രണ്ട് രംഗങ്ങളിലും അങ്ങേയറ്റം യോജിച്ച് നിന്ന താളം. കൂടെ വേഗത നിറഞ്ഞ എഡിറ്റിങ്ങ് ഒരുപാട് ആകാംഷയും ആവേശവും സമ്മാനിക്കുന്നു.
🔻FINAL VERDICT🔻
ത്രിൽ ഫാക്ടർ മാത്രം കരുതിവച്ചിരിക്കുന്ന 22 എപ്പിസോഡുകൾ. ത്രസിപ്പിക്കുന്ന ട്വിസ്റ്റുകളും നിമിഷങ്ങളും അടങ്ങിയ 2 സീസണുകൾ. ഒട്ടും മടിക്കേണ്ട. ഒരൊന്നൊന്നര അനുഭവം തന്നെയാവും ഈ മോഷണസംഘം സമ്മാനിക്കുക. പ്രൊഫസർ ഇഷ്ടം.❤❤
AB RATES ★★★★½
സീരീസ് ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments