Luck-Key

January 01, 2019



🔻Hyung-Wookനെ പരിചയപ്പെടുത്തുന്ന ഒരു രംഗമാണ് ആദ്യം. പരിപാടി കഴിഞ്ഞ് പുള്ളിയൊന്ന് കുളിക്കാൻ പോയതാ. കാൽ വഴുതി വീണത് മാത്രേ ഓർമ്മയുള്ളൂ. ബോധം വന്ന് കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ കിടക്കുന്നതാണ് കാണുന്നത്. ആ വീഴ്ചയിൽ പുള്ളിയുടെ സകല ഓർമ്മയും പോയി. സ്വന്തം പേര് പോലും ഓർമ്മയില്ലാത്ത അവസ്ഥ. പക്ഷെ ആ സ്ഥിതി മുതലെടുക്കാൻ അപ്പുറത്തൊരാൾ കൂടി ഉണ്ടായിരുന്നു..

Year : 2016
Run Time : 1h 52min

🔻കൊറിയൻ കോമഡി ചിത്രങ്ങൾ എന്നെയധികം തൃപ്തിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ലക്ക് കീ കാണാൻ ഇരിക്കുമ്പോഴും യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അത് നന്നായി എന്ന് തോന്നി സിനിമ കണ്ടുകഴിഞ്ഞപ്പോൾ. പടം ഇഷ്ടായി.

🔻ഇങ്ങനെയൊരു പ്രമേയത്തിൽ കൺഫ്യൂഷൻ കോമഡി നല്ല രീതിയിൽ വർക്ക്ഔട്ട് ചെയ്യാൻ സാധിക്കും. ഒരു പരിധി വരെ ഈ ചിത്രത്തിൽ അത് കടന്നുവന്നിട്ടുമുണ്ട്. അതാണ് സിനിമയുടെ ഏറ്റവും വലിയ ഗുണം. ഫ്രീ മൈന്റോടെ നമ്മൾ കാണാനിരിക്കുമ്പോൾ ചെറിയ കോമഡികൾ പോലും നമുക്ക് ആസ്വദിക്കാൻ സാധിക്കും. അത്തരത്തിലൊരു അനുഭവം ആവുന്നുണ്ട് ലക്ക് കീ.

🔻രണ്ട് നായകന്മാരുടെയും പ്രകടനം രസകരമായിരുന്നു. കിളി പോയി നിൽക്കുന്ന Hyung-Wookന്റെ ചില സീനുകൾ ഒട്ടേറെ ചിരിപ്പിച്ചു. കൂടെ നായികമാരുടെ ക്യൂട്ട്നെസ്സും.

🔻FINAL VERDICT🔻

ഒരു പ്രതീക്ഷയുമില്ലാതെ സമീപിച്ചപ്പോൾ ആസ്വാദനം സമ്മാനിച്ച Luck-Key ഒരു തവണ കണ്ടുമറക്കാവുന്ന കൊച്ചുചിത്രമാണ്. രസകരമായ സന്ദർഭങ്ങളും ക്ലൈമാക്സും സിനിമയുടെ ഹൈലൈറ്റായി നിൽക്കുമ്പോൾ നിരാശ നൽകില്ല ഈ ചിത്രം.

AB RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments