Click

January 07, 2019




🔻ജീവിതത്തിലെ ചില പ്രത്യേക ദിവസങ്ങൾ അല്ലെങ്കിൽ നിമിഷങ്ങൾ നമ്മിൽ നിന്ന് ഇല്ലാതായെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്. ഒരുപക്ഷെ നമ്മുടെ മനസ്സിനെ ഏറെ വിഷമിപ്പിക്കുന്ന, നൊമ്പരപ്പെടുത്തുന്ന പല കാര്യങ്ങളും നമ്മൾ ഓർക്കാൻ തന്നെ മടിക്കും. മനുഷ്യസഹജമായ ഈ ചിന്ത നമുക്ക് മാറ്റാൻ സാധിക്കാത്ത ഒന്നാണ്.

Year : 2006
Run Time : 1h 47min

🔻ഒരു മിഡിൽ ക്ലാസ് ഫാമിലിയിലെ അംഗമായ മൈക്കിൾ തന്റെ ജോലിയും കുടുംബവും ഒരുപോലെ കൊണ്ടുപോവാൻ ബുദ്ധിമുട്ടുന്ന ഒരാളാണ്. ഭാവിയെ കുറിച്ച് പ്രതീക്ഷകൾ ഉണ്ടെങ്കിലും ഒരിടത്ത് വിട്ടുവീഴ്ച്ച ചെയ്യൽ എപ്പോഴും നിർബന്ധമായി വരുന്നു. ആയിടക്ക് ഒരു റിമോട്ട് അദ്ദഹത്തിന്റെ പക്കൽ എത്തിച്ചേരുന്നു. വെറുമൊരു റിമോട്ട് അല്ല കേട്ടോ.. അൽപ്പം പ്രത്യേകതകൾ നിറഞ്ഞ ഒന്നാണ്.

🔻പ്രേക്ഷകരെ പെട്ടെന്ന് കൈയ്യിലെടുക്കാനുള്ള കഴിവ് ആഡം സാൻഡ്‌ലെറിനുണ്ട്. അത് ഈ ചിത്രത്തിൽ പരമാവധി ഉപയോഗിച്ചിട്ടുണ്ട്. സിനിമ അൽപ്പം സീരിയസ്സായ ട്രാക്കിലേക്ക് കടക്കുന്നത് വരെ പുള്ളി തകർക്കുകയാണ്. ചിരിക്കാനുള്ള രംഗങ്ങൾ ഒരുപാടുള്ളത് കൊണ്ട് സമയം പോവുന്നതറിയില്ല. സിമ്പിളായി കൗണ്ടർ അടിക്കുന്നത് പോലും നല്ല രീതിയിൽ രസിപ്പിക്കുന്നുണ്ട്.

🔻രസകരമായ, ചിന്തിപ്പിക്കുന്ന ഒരു ഫാന്റസി പ്രമേയമാണ് ചിത്രത്തിലുള്ളത്. വളരെ കൗതുകം നിറക്കുന്നതും അതുപോലെ രസം പകരുകയും ചെയ്യുന്ന ഒന്ന്. കൂടുതൽ പറഞ്ഞ് രസം കൊല്ലിയാവുന്നില്ല. ക്രിസ്റ്റഫർ വാക്കൻ ഒരു നല്ല കഥാപാത്രമായി എത്തുന്നുണ്ട് ചിത്രത്തിൽ.

🔻FINAL VERDICT🔻

ഒരു റിമോട്ട് മൂലം ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരാം. ആസ്വദിച്ചറിയാൻ ഈ ചിത്രം കണ്ടുനോക്കൂ. Its Just A 'Click' Away..!!

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ് Abi Suggests

You Might Also Like

0 Comments