The Number 23

January 30, 2019



🔻Jim Carrey എന്ന നടനിൽ നിന്ന് ഇപ്പോഴും പ്രതീക്ഷിച്ചിരുന്നത് കോമഡി സിനിമകളാണ്. ഒരുപക്ഷെ ഹോളിവുഡിൽ ഏറ്റവും കൂടുതൽ കോമഡി ഫ്ലിക്കുകൾ കണ്ടിരിക്കുന്നത് ജിമ്മിന്റേതാണെന്ന് തന്നെ പറയാം. എന്നാൽ അതിൽ നിന്നെല്ലാം വേറിട്ട അനുഭവമായിരുന്നു ഈ ചിത്രം സമ്മാനിച്ചത്.

Year : 2007
Run Time : 1h 38min

🔻തന്റെ പിറന്നാളിന് ഭാര്യ സമ്മാനിച്ചതാണ് ആ പുസ്തകം. അൽപ്പം മടുപ്പോടെയാണ് വാൾട്ടർ അത് വായിച്ച് തുടങ്ങിയതെങ്കിലും ഓരോ പേജ് കഴിയുന്തോറും ആ പുസ്തകത്തിലും കഥാപാത്രത്തിലും അദ്ദേഹത്തിന് കാണാൻ സാധിച്ചത് തന്റെ തന്നെ പ്രതിരൂപമാണ്. കൂടെ മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. 23 എന്ന സംഖ്യക്ക് തന്റെ ജീവിതവുമായി ഉണ്ടായ ബന്ധവും. തുടർന്ന് മറ്റൊരു തലത്തിലേക്ക് അദ്ദേഹത്തിന്റെ ജീവിതം നീങ്ങുന്നു.

🔻'32ആം അധ്യായം 23ആം വാക്യം' എന്ന മലയാള സിനിമ കണ്ടപ്പോൾ അതിന്റെ പ്രമേയം വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. അതുണർത്തുന്ന കൗതുകം വളരെ വലുതായിരുന്നു. അവതരണത്തിൽ ഒരുപാട് പാളിച്ചകൾ തോന്നിയപ്പോഴും കഥ നന്നായിത്തന്നെ തോന്നി. അതൊരു റീമേക്ക് ആണെന്ന് അറിഞ്ഞിരുന്നെങ്കിലും കാണാൻ സാധിച്ചിരുന്നില്ല. യാദൃശ്ചികമായി ഈയടുത്ത് ഈ സിനിമയെ കണ്ടുമുട്ടുകയായിരുന്നു.

🔻ഒന്നര മണിക്കൂർ എന്ന ചുരുക്കം സമയം കൊണ്ട് ഈയൊരു പ്രമേയത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച സംവിധായകന് ആദ്യത്തെ കയ്യടി. ഒരു നിമിഷം പോലും നമ്മെ മടുപ്പിക്കാതെ, ഓരോ നിമിഷവും ആകാംഷയുടെ കൊടുമുടിയിൽ കൊണ്ടെത്തിക്കാൻ അവതരണത്തിന് സാധിച്ചിട്ടുണ്ട്. അത്ര മികവ് പുലർത്തുന്നുണ്ട് കഥയും അതിന്റെ അവതരണവും.

🔻കഥയുടെ പ്രൈമറി ഘടകമായ ഡാർക്ക് മൂഡ് സൃഷ്ടിക്കാൻ തുടക്കം മുതൽ തന്നെ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പരമാവധി ജിജ്ഞാസ ഉണർത്തുവാൻ ആദ്യം മുതൽ സിനിമക്ക് സാധിക്കുന്നു. കഥയിലേക്ക് മാത്രം ചുരുങ്ങി, അതിൽ നിന്ന് തെല്ലും വ്യതിചലിക്കാതെ മുഴുവൻ നേരവും സഞ്ചരിക്കാൻ സാധിച്ചിടത്ത് പ്രേക്ഷകരെ പിടിച്ചിരുത്താൻ ആയിട്ടുണ്ട് ചിത്രത്തിന്. ഒടുവിൽ നല്ലൊരു സസ്പെൻസ് കൂടിയാവുമ്പോൾ ത്രില്ലർ എന്ന നിലയിൽ തൃപ്തി നൽകുന്നു ചിത്രം.

🔻FINAL VERDICT🔻

ജിം ക്യാരി എന്ന നടനിൽ നിന്ന് ഒരിക്കലും പ്രതീഷിക്കാത്ത ജേണർ എന്ന നിലയിലും പ്രമേയത്തിൽ പുലർത്തുന്ന വ്യത്യസ്തതയും ചിത്രത്തെ കൂടുതൽ സ്വീകാര്യമാക്കുമ്പോൾ അവതരണത്തിലെ മിസ്റ്ററി എലമെൻറ്സ് നല്ല രീതിയിൽ സ്‌ക്രീനിൽ എത്തിക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് നല്ലൊരു മിസ്റ്ററി ത്രില്ലർ ആസ്വദിക്കാൻ ചിത്രം അവസരം നൽകുന്നു. നിരാശ നൽകില്ല എന്നുറപ്പ്.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments