The Guilty -AKA- Den Skyldige

January 04, 2019



🔻ഒരു പണിഷ്മെന്റായിരുന്നു അസ്ഗറിന് എമർജൻസി സർവ്വീസസിലെ ആ പോസ്റ്റിങ്ങ്‌. പലരും സഹായം ചോദിക്കാനും അതിലേറെ കളിയാക്കാനുമായി വിളിക്കുന്ന ആ ഫോൺ കോൾ അറ്റന്റ് ചെയ്യൽ മനസ്സില്ലാമനസ്സോടെ അദ്ദേഹം നിർവ്വഹിക്കുകയായിരുന്നു. എന്നെങ്കിലും അവിടുന്ന് ഒരു മോചനം അയാൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ആ ഫോൺ കൊളോട് കൂടി അസ്ഗറിന്റെ ജീവിതം തന്നെ മാറിമറിയുന്നു.

Year : 2018
Run Time : 1h 25min

🔻ഒരേയൊരു മുറി. അത് മാത്രമാണ് നമുക്ക് സിനിമയിലുടനീളം കാണാനാവുക.ആ എമർജൻസി റൂമിൽ പലരായി കടന്നുപോവുമ്പോഴും അസ്ഗറിനെ മാത്രം ഫോക്കസ് ചെയ്ത് കഥ പറയുകയാണ്. തന്റെ ഡ്യൂട്ടി അവസാനിക്കാറായപ്പോഴേക്കും അസ്ഗറിന് വന്ന ആ ഫോൺ കോളിലായി അദ്ദേഹത്തിന്റെ മനസ്സ് മുഴുവൻ. ഓരോ സംഭാഷണങ്ങളിലും ടെൻഷൻ ക്രിയേറ്റ് ചെയ്യുന്ന ഓരോ ഗംഭീര ത്രില്ലറായിരുന്നു പിന്നെ അവിടെ അരങ്ങേറിയത്.

🔻സിംഗിൾ റൂം ഡ്രാമകളും ത്രില്ലറുകളും ഒരുപാട് നാം കണ്ടിട്ടുള്ളതാണ്. അവയോടൊപ്പം അല്ലെങ്കിൽ അവയേക്കാൾ നമ്മെ വരിഞ്ഞുമുറുക്കുന്ന, നായകന്റെ മനസ്സ് മുറുകുന്നത് പോലെ കാണികളുടെയും ശ്രദ്ധകേന്ദ്രം അതിലേക്ക് ആകർഷിക്കുക എന്ന ശ്രമകരമായ ദൗത്യത്തിൽ 101 ശതമാനം വിജയിച്ചത് കാഴ്ചയിൽ നമുക്കറിയാൻ സാധിക്കും. അത്ര ഗംഭീരമായി ഫോൺ വിളികളിലൂടെ ഭീകരത സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

🔻ക്ലൈമാക്സ് നൽകിയ നടുക്കം ചില്ലറയല്ല. അതിൽ നിന്ന് വേഗം മുക്തമാവാനും സാധിച്ചില്ല. ഈയടുത്ത് ഏറ്റവും ഞെട്ടിച്ച ഒരു ക്ലൈമാക്സ് ആയി മാറി ഈ ചിത്രത്തിലേത്. മനസ്സിനെ ഡിസ്റ്റർബ് ചെയ്യാൻ സാധിക്കും വിധം ആ ഫോൺ കോളിലെ നരേട്ടീവിന് സാധിക്കുന്നുണ്ട്. കൊച്ചുകുട്ടി പോലും അവരുടെ സംഭാഷണശൈലി ക്രമപ്പെടുത്തിയ രീതി അപാരം തന്നെ. നായകനെ ഫോക്കസ് ചെയ്ത 2-3 ഷോട്ടുകൾ ഉണ്ട്. ഇപ്പൊ എന്തും സംഭവിക്കാം എന്ന തോന്നൽ വലിയ അളവിൽ തന്നെ സൃഷ്ടിക്കുന്നുണ്ട് അവ. BGM എവിടെയും ഉപയോഗിച്ചിട്ടില്ല. മുഴുവൻ റിയലിസ്റ്റിക്ക് അന്തരീക്ഷത്തിൽ അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രമിച്ചിട്ടുള്ളത്.

🔻FINAL VERDICT🔻

ഡെന്മാർക്കിന്റെ ഒഫിഷ്യൽ ഓസ്കാർ എൻട്രിയായ The Guilty ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായി എന്നും നിലനിൽക്കും. വിരളമായി മാത്രം ലഭിക്കുന്ന, വ്യത്യസ്തതകൾ നിറഞ്ഞ ഒന്ന്. ചുരുങ്ങിയ സമയം കൊണ്ട് മനസ്സിനെ ടെൻഷനിലാഴ്ത്തുന്ന ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട ഒന്ന് തന്നെ.

AB RATES 

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments