Miss Baek

January 04, 2019



🔻ആ കുട്ടിയെ ആദ്യമായി കണ്ടപ്പോൾ ബേക്കിന് ഓർമ്മ വന്നത് തന്റെ ഭൂതകാലമാണ്. ശരീരത്തിലെ സകലമാന മുറിവുകളും, ഭക്ഷണം കിട്ടാതെ വലയുന്ന ക്ഷീണിച്ച ആ മുഖവും ബേക്കിന്റെ തന്റെ പ്രിതിബിംബമായി തോന്നി. ഇരുൾമറഞ്ഞ തന്റെ ജീവിതത്തിൽ മറ്റാരോടും അടുപ്പം പുലർത്താത്ത ബേക്കിന് ആദ്യമായി ഒരാളോട് അൽപ്പം സ്നേഹം തോന്നിയെങ്കിൽ അത് ആ കുട്ടിയോടാണ്.

Year : 2018
Run Time : 1h 38min

🔻Child Abuse എന്ന പ്രമേയത്തിൽ ധാരാളം സിനിമകൾ പുറത്തിറങ്ങുന്ന ഇൻഡസ്ട്രിയാണ് കൊറിയൻ ഇൻഡസ്ട്രി. പല സിനിമകളും ഈ പ്രമേയത്തിൽ കണ്ടിട്ടുണ്ട്. അവയെല്ലാം ഒരുപോലെ ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ തന്നെയാണ് Miss Baekന്റെ കഥയും സഞ്ചരിക്കുന്നത്.

🔻ബേക്കിൽ നിന്നാണ് കഥയുടെ തുടക്കം. ഇപ്പോഴും നിശബ്ദയായ കണിശക്കാരിയായ ബേക്കിനെ നമുക്ക് തുടക്കം തന്നെ പരിചയപ്പെടുത്തുന്നുണ്ട്. തുടർന്ന് ആ കുട്ടി ബേക്കിലേക്ക് എത്തുമ്പോൾ മെല്ലെ കഥയിൽ ഒളിഞ്ഞിരിക്കുന്ന പ്രമേയത്തിലേക്ക് ചലിച്ച് തുടങ്ങുന്നു. പിന്നീടങ്ങോട്ട് ഒരു സ്ലോ പോയിസൺ കണക്കെ നമ്മുടെ മനസ്സിനെ അലട്ടുന്ന ഒന്നായി ചിത്രം മാറുന്നുണ്ട്.

🔻സിനിമ പറയാനുദ്ദേശിക്കുന്ന കാര്യത്തോട് പൂർണ്ണ നീതി പുലർത്തുന്നുണ്ട് കഥയും അവതരണവും. Antagonist സൈഡിൽ നിന്നുപോലും ഒരിടക്ക് സംവിധായകൻ നോക്കിക്കാണുമ്പോൾ കൊറിയയിൽ ഇതൊരു ചെറിയ കാര്യമല്ലെന്ന് ബോധ്യമാവുന്നുണ്ട്. അത്തരത്തിൽ എല്ലാ രാജ്യങ്ങളിലും ഒരുപോലെ പ്രസക്തമാവുന്ന ഒരു പ്രമേയമെന്ന നിലയിൽ കയ്യടി അർഹിക്കുന്നുണ്ട് ബേക്കിന്റെ കഥ.

🔻ശ്രദ്ധേയമായ ഛായാഗ്രഹണമാണ് ചിത്രത്തിന്റേത്. സെമി റിയലിസ്റ്റിക്ക് ആഖ്യാനം അവലംബിക്കുന്ന ചിത്രത്തിൽ ക്രൂരത അനുഭവപ്പെടുന്ന രംഗങ്ങളൊക്കെ പരമാവധി വിശ്വസനീയമാം വിധം ഒപ്പിയെടുത്തിട്ടുണ്ട്. ഒടുവിലേക്ക് വരുമ്പോൾ ക്യാമറയോടൊപ്പം എഡിറ്റിങ്ങും മികവ് പുലർത്തുമ്പോൾ ഒരു ത്രില്ലറെന്ന പോൽ മാറിമറിയുന്നുണ്ട് ചിത്രം. അത്തരത്തിൽ നല്ലൊരു ചിത്രമായി മാറുന്നു Miss Baek.

🔻FINAL VERDICT🔻

കാലികപ്രസക്തിയുള്ള പ്രമേയവും അതിന്റെ മികവ് പുലർത്തിയ അവതരണവും ഗംഭീര പെർഫോമൻസുകളും കൂടി ചേരുമ്പോൾ ഈ വർഷത്തെ മികച്ച കൊറിയൻ ചിത്രങ്ങളിൽ ഒന്നായി മാറുന്നു ഈ ചിത്രം. ഒരിക്കലും മിസ്സ് ചെയ്യരുത് എന്ന അഭിപ്രായവും കൂടെ ചേർക്കുന്നു.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ് Abi Suggests

You Might Also Like

0 Comments