Revenger

January 17, 2019



🔻ഒരു പ്രിസൺ ഐലന്റിൽ തന്റെ പ്രതികാരം ചെയ്യാനാണ് അദ്ദേഹം എത്തിയത്. എന്നാൽ അതിനപ്പുറം മറ്റ് ചിലരെ സംരക്ഷിക്കുക എന്ന ജോലിയിലേക്ക് കൂടി അദ്ദേഹം മാറുന്നു. തുടർന്ന് ഒരു യുദ്ധക്കളത്തിന് നടുവിലെ പോരാളിയായി മാറുന്നു അദ്ദേഹം.

Year : 2018
Run Time : 1h 42min

🔻തുടക്കം മുതൽ ഒടുക്കം വരെ ഇടിയോടിടി. അതാണ് സിനിമ കരുതിവെച്ചിരിക്കുന്നത്. നായകനെ പരിചയപ്പെടുത്തുന്ന ആദ്യരംഗം മുതൽ സിനിമ അവസാനിക്കുന്നത് വരെ ചെറിയ ഇടവേളകളിൽ പൊരിഞ്ഞ ഇടിയാണ്. അതും നല്ല സ്റ്റൈലൻ ഐറ്റം. പക്ഷെ അത് മാത്രമേ സിനിമയിലുള്ളൂ എന്നതാണ് കഷ്ടം.

🔻റിവഞ്ച് എന്ന ത്രെഡിലാണ് മുന്നോട്ട് പോവുന്നതെങ്കിലും അതെന്തിന് എന്ന് നമ്മളോട് ഒരിക്കലും പറയുന്നില്ല. ഇടയ്ക്കിടെ മിന്നിമറഞ്ഞ് പോവുന്ന ചില ഫ്ലാഷ്ബാക്ക് സീനുകൾ കൊണ്ട് ആ കഥക്ക് ഒരു പൂർണ്ണതയും ലഭിക്കുന്നില്ല. മൊത്തത്തിൽ എന്തിനാണ് ഇത്രയൊക്കെ സംഭവിച്ചതെന്ന് ഓർത്ത് സിനിമ കഴിയുമ്പോൾ വായും തുറന്നിരിക്കും.

🔻ആക്ഷൻ സീനുകൾ ഗംഭീരമായി തന്നെ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. നായകൻറെ One Man Show ആണ് ഭൂരിഭാഗവും. രക്തച്ചൊരിച്ചിലുകൾക്ക് ഒരു കുറവുമില്ല. പക്ഷെ ഒരു കഥയില്ലാതെ മുന്നോട്ട് പോവുമ്പോൾ ആക്ഷൻ സീനുകളുടെ ആധിക്യം ഇടക്ക് വിരസത നൽകിയെന്ന് പറയാതെ വയ്യ. പ്രിസൺ ഐലന്റിനെ നല്ല രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

🔻FINAL VERDICT🔻

ആക്ഷൻ പ്രേമികൾക്ക് നല്ലൊരു വിരുന്ന് തന്നെയാവും ഈ ചിത്രം. പക്ഷെ അതിൽ കഥയൊരു തരിപോലും പ്രതീക്ഷിക്കരുത്. Back-To-Back ആക്ഷൻ. അത് മാത്രം. ആക്ഷൻ മാത്രമല്ല പ്രതീക്ഷിച്ചിരുന്നത് എന്നതുകൊണ്ട് മൊത്തത്തിൽ അൽപ്പം നിരാശ നൽകിയ അനുഭവമായിരുന്നു എനിക്ക് ഈ ചിത്രം

AB RATES ★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments