Happy Phirr Bhag Jayegi
January 30, 2019🔻ഹാപ്പിയുടെ പാകിസ്താനിലേക്കുള്ള ഓട്ടം ആദ്യ ചിത്രത്തിൽ നന്നായി ആസ്വദിച്ചിരുന്നു. അതിൽ ജിമ്മി ഷർഖിൽ - പീയൂഷ് മിശ്ര കൂട്ടുകെട്ടിന്റെ കിടിലൻ കോമഡികളും ഒരുപാട് ചിരിപ്പിച്ചിരുന്നു. സത്യത്തിൽ രണ്ടാം ഭാഗം ഇറങ്ങിയപ്പോ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചതും ഇവരുടെ കോമ്പിനേഷൻ സീനുകളാണ്.
Year : 2018
Run Time : 2h 16min
🔻ഇത്തവണ പാകിസ്ഥാൻ മാറി ചൈനയായി കഥ നടക്കുന്ന സ്ഥലം. രണ്ട് ഹാപ്പികൾ തമ്മിൽ ആള് മാറി പോവുന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം. അവിടുന്ന് ബഗ്ഗയും അഫ്രീദിയുമൊക്കെ വരുന്നതോടെ കാര്യങ്ങൾ കൂടുതൽ രസകരമാവുന്നു.
🔻ആദ്യഭാഗവുമായി താരതമ്യം ചെയ്യുമ്പോൾ കോമഡിയുടെ അളവ് നന്നേ കുറഞ്ഞതായി തോന്നി. അവിടെയാണ് സിനിമയുടെ ആസ്വാദനം തെല്ലൊന്ന് കുറയുന്നത്. രസകരമായ തുടക്കമൊക്കെയാണെങ്കിലും ഇടവേള കഴിയുമ്പോഴേക്കും അൽപ്പം ഡൗൺ ആവുന്നുണ്ട് ഇടക്ക്. എങ്കിലും അതിനെ താങ്ങിനിർത്തുന്നത് ജിമ്മി-പീയൂഷ് കോമ്പിനേഷൻ രംഗങ്ങളാണ്.
🔻പുതുമയും ലോജിക്കും ഒന്നുമില്ലെങ്കിലും തുടക്കം മുതൽ ഒടുക്കം വരെ മടുപ്പിക്കാതെ കൊണ്ടുപോവുന്നുണ്ട് ചിത്രം. നല്ല രീതിയിൽ ചിരിപ്പിക്കുന്ന കോമഡി രംഗങ്ങൾ ആദ്യ പകുതിയിൽ ഉണ്ട്. അതിന്റെ അളവ് രണ്ടാം പകുതി എത്തുമ്പോൾ കുറയുന്നുണ്ട്. സൊനാക്ഷിയുടെയും ഡയാനയുടെയും പ്രകടനങ്ങൾ നല്ല എനർജി നൽകുന്നുണ്ട് ചിത്രത്തിന്. ജിമ്മിയും പീയൂഷ് മിശ്രയും ഒരുപാട് സ്‌കോർ ചെയ്യുന്നുമുണ്ട്.
🔻FINAL VERDICT🔻
ആദ്യ ഭാഗവുമായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം താഴ്ന്ന് നിൽക്കുമെങ്കിലും ബോറടിയില്ലാതെ കണ്ടിരിക്കാൻ സാധിക്കുന്ന ചിത്രം തന്നെയാണ് ഹാപ്പിയുടെ രണ്ടാം ഓട്ടത്തിലും സംവിധായകൻ ഒരുക്കിയിരിക്കുന്നത്. ബഗ്ഗ-അഫ്രീദി കൂട്ടുകെട്ട് തന്നെയാണ് ഇത്തവണയും ചിത്രത്തിന്റെ നെടുന്തൂൺ.
AB RATES ★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments