One Cut Of The Dead
January 10, 2019🔻ഒരു സോമ്പി മൂവി പിടിക്കുന്ന തിരക്കിലായിരുന്നു അവരെല്ലാം. ആ ഒഴിഞ്ഞ ബിൽഡിങ്ങിൽ ഒളിച്ചിരിക്കുന്ന നിഘൂടതകൾ പങ്കുവെക്കുന്നതിനിടയിൽ പെട്ടെന്നതാ ഒരു സോമ്പി അവരെ ആക്രമിക്കുന്നു. എന്നാൽ അവയെയൊന്നും കൂസാതെ അത് ഷൂട്ട് ചെയ്തിരിക്കാൻ ഒരു സംവിധായകനും. തുടർന്ന് അവിടെയൊരു ചോരക്കളമാകുന്നു.
Year : 2017
Run Time : 1h 36min
🔻ഒരു സ്പൂഫ് എന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന വളരെ രസകരമായ ചിത്രം. ആദ്യത്തെ 38 മിനിറ്റ് ലോങ്ങ് ഷോട്ട് കൊണ്ടുതന്നെ സംവിധായകൻ അമ്പരപ്പിക്കുമ്പോൾ ചിരി നിറയുന്ന രംഗങ്ങളാൽ സമ്പന്നമാവുന്നു ഈ സിനിമ. എന്നാൽ ആ ഷോട്ടിന് പിന്നിൽ ഒരു ബാക്ക്സ്റ്റോറി കൂടി ഉണ്ടെങ്കിലോ.? കാര്യം കൂടുതൽ രസകരമാവും.
🔻സോമ്പി കടിക്കാൻ വരുമ്പോഴും ആക്ഷൻ എന്ന് അലറി ഓടുന്ന സംവിധായകൻ ചിരിപ്പിച്ച് ചില്ലറയല്ല. ആദ്യത്തെ അര മണിക്കൂർ അതായിരുന്നു ചിരിപ്പിച്ചതെങ്കിൽ അവസാനത്തെ അരമണിക്കൂർ പൊട്ടിചിരിപ്പിക്കാൻ പാകത്തിന് കഥാപാത്രങ്ങളും സീനുകളും കൊണ്ട് സമ്പന്നമാവുന്നുണ്ട് ചിത്രം. കഥ പറഞ്ഞ് കൂടുതൽ ദീർഖിപ്പിക്കുന്നില്ല. കണ്ടറിയുക ഈ സോമ്പി കൂട്ടത്തെയും ചിത്രത്തെയും.
🔻FINAL VERDICT🔻
ഒരു സോമ്പി മൂവി കൊണ്ട് നമ്മെ എത്ര ചിരിപ്പിക്കാൻ സാധിക്കും. ഈ ചിത്രം കാണുമ്പോൾ അതിനുത്തരം ലഭിക്കും. വളരെയേറെ ഇഷ്ടപ്പെട്ട ചിത്രം സ്പൂഫുകളുടെ കൂട്ടത്തിൽ തിളങ്ങിനിൽക്കും എന്ന് തീർച്ച.
AB RATES ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments