The Girl In The Spider's Web
January 18, 2019🔻ചെറുപ്പത്തിൽ അവൾ കണ്ട ജീവിതങ്ങളാവാം അവളുടെ ഭാവി നിർണ്ണയിച്ചത്. 'A Girl Who Hurt Men Who Hurt Women'. ഇതായിരുന്നു ലിസ്ബെത്തിനുള്ള വിശേഷണം. ഒരു ഹാക്കർ കൂടിയായിരുന്ന ലിസ്ബെത്തിന് NSAയിലേക്ക് ഹാക്ക് ചെയ്യേണ്ട ജോലി എത്തുന്നതോട് കൂടി ജീവിതം പ്രതീക്ഷകൾക്ക് വിപരീതമായി സഞ്ചരിക്കുന്നു.
Year : 2018
Run Time : 1h 57min
🔻ഹാക്കിങ്ങും സ്പൈ ത്രില്ലറുകളുമൊന്നും നമുക്ക് പുതുമയുള്ള കാര്യമല്ല. ആദ്യമൊക്കെ പലതും ആകാംഷ ജനിപ്പിച്ചിരുന്നെങ്കിൽ പിന്നീട് അവതരണത്തിലുള്ള മികവിന് അനുസരിച്ചായി ആസ്വാദനം. അത്തരത്തിൽ നോക്കുമ്പോൾ ചുരുക്കം ചില രംഗങ്ങൾ അല്ലെങ്കിൽ ടെക്നിക്കുകൾ ഒഴിച്ചാൽ ഇതുവരെ കണ്ടുമടുത്ത ചട്ടക്കൂടിൽ തന്നെ പണിതെടുത്ത ഒരു ജീവിതമാണ് ലിസ്ബത്തിന്റേത്. കഥയുടെ പോക്കും ട്വിസ്റ്റും സസ്പെൻസുമൊക്കെ ഏറെക്കുറെ ഊഹിക്കാൻ സാധിക്കുന്നിടത്ത് മടുപ്പ് അനുഭവപ്പെടുത്തുന്നു ഈ ചിത്രം.
🔻കഥയിൽ ചില ഫാമിലി എലമെന്റുകൾ വരുമെന്ന് ആദ്യമേ പ്രതീക്ഷിച്ചിരുന്നു. അതുപോലെ തന്നെ സംഭവിക്കുമ്പോൾ യാതൊരു കൂസലും കാണുന്നവർക്ക് ഉണ്ടാവില്ല. ട്വിസ്റ്റിന്റെയും ഗതി അത് തന്നെ. ആകെ പോസിറ്റീവ് പറയാനായി തോന്നിയത് ചില രംഗങ്ങൾ മാത്രമാണ്. അതിൽ ക്ലൈമാക്സിൽ ഒരെണ്ണം നന്നായി തോന്നി. കൂടെ മികച്ച ക്യാമറവർക്കും കാഴ്ച്ചക്ക് പിന്തുണ നൽകുന്നുണ്ട്. പശ്ചാത്തലസംഗീതം മോശമായില്ല.
🔻FINAL VERDICT🔻
പുതുമയൊന്നും പ്രതീക്ഷിക്കാതെ വീണ്ടും ഹാക്കിങ്ങ് കാണണമെങ്കിൽ ചിത്രം കാണുക. ചിലപ്പോൾ ഇഷ്ടപ്പെട്ടേക്കാം. അവിടിവിടെയായി ചില ആക്ഷൻ രംഗങ്ങൾ ഉള്ളതുകൊണ്ട് ബോറടിയില്ല. ഒഴിവാക്കിയാലും യാതൊരു നഷ്ടവുമില്ല.
AB RATES ★★☆☆☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments