A Cool Fish
January 05, 2019🔻നോൺ ലീനിയർ നറേഷനിൽ പറഞ്ഞുപോവുന്ന രണ്ട് സംഭവങ്ങൾ. ഒരെണ്ണം ഒരു മോഷണമാണെങ്കിൽ മറ്റൊന്ന് ഒരു അന്വേഷണമാണ്. കാണാതെപോയ തോക്ക് അന്വേഷിച്ച് നടക്കുന്ന നായകനും മോഷണത്തിന് ശേഷം ഒരു സ്ത്രീയോടൊപ്പം അപ്പാർട്ട്മെന്റിൽ പെട്ടുപോവുന്ന കള്ളന്മാരും. ഇവരിലൂടെയാണ് കഥ വികസിക്കുന്നത്.
Year : 20181
Run Time : 1h 49min
🔻നർമ്മത്തിൽ പൊതിഞ്ഞ അവതരണം. അതാണ് സിനിമയെ രസകരമാക്കുന്നത്. തുടക്കത്തിലെ മോഷണരംഗം തന്നെ വളരെ രസകരമായി കാണിക്കുന്നതിലൂടെ വരാനിരിക്കുന്നത് കോമഡിയാണ് എന്നൊരു സൂചന നൽകുന്നുണ്ട്. കുറെയൊക്കെ അതിനെ ശരിവെക്കുന്നുമുണ്ട്. രസിപ്പിക്കുന്ന പല രംഗങ്ങളും ചിത്രത്തിലുണ്ട്. നോൺ ലീനിയർ നറേഷന് വേണ്ട കയ്യടക്കവും ചിത്രത്തിൽ കാണാം.
🔻പുതുമയൊന്നുമില്ലെങ്കിലും മടുപ്പിക്കാത്ത ഒരു പ്ലോട്ടിലൂടെ സഞ്ചരിക്കുമ്പോൾ കോമഡിയിൽ നിന്ന് സീരിയസ് മൂഡിലേക്ക് പെട്ടെന്ന് ഷിഫ്റ്റ് ചെയ്യുന്നുണ്ട് ഇടക്ക്. ആ രംഗങ്ങൾ നല്ലതാണെങ്കിലും അത്രനേരം നമ്മുടെ മനസ് ആസ്വദിച്ചതിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്നുള്ള മാറ്റം അംഗീകരിക്കാൻ കഴിയുന്നില്ല എന്നൊരു തോന്നൽ ഇടക്ക് വരുന്നുണ്ട്. അതായത് ആ സീരിയസ് രംഗങ്ങൾ ഏശാതെപോയത് പോലെ..കഥാപാത്രങ്ങൾ അത്രനേരമുണ്ടായ സ്വഭാവത്തിൽ നിന്ന് പെട്ടെന്ന് മാറുമ്പോൾ അത് സ്വീകരിക്കാനൊരു മടി. അത് ചില നേരങ്ങളിൽ ആസ്വാദനത്തെ പുറകിലേക്ക് വലിക്കുന്നുണ്ട്.
🔻കള്ളന്മാരും സ്ത്രീയും ടെറസിൽ ഇരിക്കുന്ന ഒരു രംഗമുണ്ട്. ആ സമയത്തുള്ള ഫ്രെയിം അപാരമായിരുന്നു. കൂടെ കിടു കളർ ടോണും. ബാക്കിയുള്ളിടത്ത് സ്റ്റൈലിഷ് ആയിത്തന്നെ ചിത്രീകരിച്ചിട്ടുണ്ട്. അതിൽ കോമഡി കൂടി കലർന്നപ്പോൾ കാര്യങ്ങൾ കൂടുതൽ രസകരമായി.
🔻FINAL VERDICT🔻
നേരം പോക്കിനായി കാണാവുന്ന സിനിമകളിൽ കൂട്ടാവുന്ന കൊച്ചു ചിത്രം. രസകരമായ രംഗങ്ങളും നല്ല പ്രകടനങ്ങളുമൊക്കെയായി മോശമല്ലാത്ത ഒരനുഭവം നൽകും ഈ സിനിമ.
AB RATES ★★★☆☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments