Our Souls At Night

January 23, 2019



🔻രാവിലെ പതിവ് പോലെ കാപ്പിയും കുടിച്ചിരിക്കുമ്പോ അപ്പുറത്തെ വീട്ടിലെ ആഡി കയറിവന്ന് ലൂയിസിനോട് ഒരൊറ്റ ചോദ്യം. രാത്രി ഉറങ്ങാൻ നേരം വീട്ടിലേക്ക് വരുമോ. ഒറ്റക്ക് കിടന്നിട്ട് എനിക്ക് ഉറക്കം വരുന്നില്ലെന്ന്. വായും പൊളിച്ച് നിന്നുപോയ ലൂയിസിന് കുറച്ചുകഴിഞ്ഞാണ് പോയ കിളി തിരിച്ച് വന്നത്. എന്താ ഇപ്പോ ചെയ്ക. ഒരു ടെസ്റ്റ് എന്ന രീതിയിൽ ഒരു ദിവസം പോയി നോക്കാം എന്ന് ലൂയിസും വിചാരിച്ചു.

Year : 2017
Run Time : 1h 43min

🔻ഏകാന്തത വല്ലാതെ അലട്ടിയിരുന്നു ഇരുവരെയും. കൂടെ ഉണ്ടായിരുന്നവർ എപ്പോഴൊക്കെയോ അവരെ വിട്ടുപിരിഞ്ഞപ്പോൾ ഇനിയൊരു കൈത്താങ്ങ് പ്രതീക്ഷിക്കാൻ പോലും ആരും ഇല്ലാത്ത അവസ്ഥ. അവിടെയാണ് ലൂയിസും ആഡിയും രാത്രികാലം പങ്കിടുന്നത്. രണ്ട് മനസ്സുകൾ.. രാത്രിയുടെ നിശബ്ദതയിൽ ഇരുവരും മനസ്സ് പങ്കുവെക്കുകയാണ്.

🔻ഫീൽ ഗുഡ് മൂവിയുടെ ചട്ടക്കൂടിൽ മറ്റൊരു ചിത്രം കൂടി എന്നൊക്കെ പറയാമെങ്കിലും പലതിലും കാണാൻ സാധിക്കാത്ത പ്രത്യേകത ഇതിനുണ്ട്. ഇരുവരുടെയും കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് പലപ്പോഴും പല രംഗങ്ങളും അതീവ മനോഹരമായി തോന്നുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളുമായി ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന ഇവരുടെ ബന്ധങ്ങൾ നല്ല രീതിയിൽ വരച്ചുകാട്ടുന്നുണ്ട്. ജേമിയുമായുള്ള രംഗങ്ങൾ അതിനേറ്റവും ഉദാഹരണം.

🔻Jane Fondaയുടെ അസാദ്യ ക്യൂട്ട്നെസ്സ്. ഈ പ്രായത്തിലും എന്നാ ഒരിതാ. വളരെ സുന്ദരിയായി തോന്നുന്നുണ്ട് പലപ്പോഴും. റോബർട്ടിന്റെ കഥാപാത്രവും അദ്ദേഹം മനോഹരമാക്കി. സുന്ദരമായ പശ്ചാത്തലസംഗീതം പല നിമിഷങ്ങളും ഹൃദ്യമാക്കുന്നുണ്ട്.

🔻FINAL VERDICT🔻

കുറച്ച് നേരം മനസ്സ് റിലാക്സ് ചെയ്ത് കണ്ടിരിക്കാൻ പറ്റിയ സിനിമകളിൽ ഒന്നുകൂടി. ഫീൽ ഗുഡ് എന്ന ലേബലിൽ തന്നെ കൂട്ടാമെങ്കിലും അൽപ്പം പ്രത്യേകതകൾ കൂടുതൽ തന്നെയാണ് ഈ രാത്രികാല പ്രണയത്തിന്.

AB RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments