The Dictator (2012) - 83 min
July 01, 2018💢സ്വന്തമായി ഒളിമ്പിക് മെഡലുകൽ. അതും പല ഐറ്റങ്ങൾക്ക്. സ്വന്തമായി ഗോൾഡൻ ഗ്ലോബ് അവാർഡുകൾ. അതും അഭിനയിച്ച എല്ലാ സിനിമകൾക്കും. ഇങ്ങനെയൊരു ഭരണാധികാരിയെ ലോകത്ത് കാണാൻ പറ്റുവോ. എന്നാൽ ഒരാളുണ്ട്. ജനറൽ അലാധീൻ. വാഡിയയുടെ ഭരണാധികാരി. Wait a minute....
ഇതൊക്കെ പ്രഖ്യാപിച്ചതും അദ്ദേഹത്തിന് സമ്മാനിച്ചതും അദ്ദേഹം തന്നെയാണ് കേട്ടോ. പിന്നെ ഒരു കാര്യം കൂടി. സഘാടകനും പുള്ളിക്കാരൻ തന്നെ..!
💢ഒരു ഭരണാധികാരി എങ്ങനെയാവണമോ അതിന്റെ തനിപ്പകർപ്പാണ് അലാധീൻ. സർവ്വസുഖങ്ങളിലും മുങ്ങിക്കുളിക്കുന്ന ഒരുവൻ. കുറെ വിചിത്രസ്വഭാവങ്ങളുടെയും ഉടമയാണ് പുള്ളിക്കാരൻ. കൂടുതൽ പറഞ്ഞ് ത്രില്ല് കളയുന്നില്ല. പുള്ളിയെ അടുത്തറിയുക.
💢നുക്ലീയർ ആയുധങ്ങൾ കൈവശം വേണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാൻ കഠിനപരിശ്രമത്തിലാണ് രാജ്യത്തെ സയന്റിസ്റ്റുകൾ. എന്നാൽ ഇതറിഞ്ഞ UN ഒരു സമാധാന കരാർ ഒപ്പിടാനായി അദ്ദേഹത്തെ ക്ഷണിക്കുന്നു. അതെ സമയം ഇതൊരു അവസരമായി കാണുന്ന മറ്റുചിലർ ഈ സന്ദർഭം മറ്റൊരു രീതിയിൽ വിനിയോഗിക്കുന്നു. തുടർന്നുള്ള അദ്ധേഹത്തിന്റെ യാത്ര പ്രവചനങ്ങൾക്കതീതമായിരുന്നു.
💢ലോകത്തുള്ള സകല സ്വേച്ഛാധിപതികളെയും ഇതിലും കൂടുതൽ ട്രോളാൻ പറ്റില്ല. ട്രോളിന്റെ അളവ് തെല്ലൊന്നുമല്ല ചിരിപ്പിക്കുന്നത്. നിർത്താതെ ചിരിപ്പിച്ചുകൊണ്ട് എന്തൊക്കെയാണോ കാട്ടിക്കൂട്ടുന്നത്. എന്നാൽ ഇതൊക്കെയും ഇപ്പോഴുള്ള ഭരണാധികാരികളെ മാതൃകയാക്കി ഒരുക്കിയതാണെന്ന് പറയുന്നതാണ് അടുത്ത രസം. തുടക്കത്തിൽ തന്നെ ഒരാൾക്ക് നന്ദി പറയുന്നുമുണ്ട്.
💢കഥക്ക് വ്യക്തമായ സ്ട്രക്ച്ചർ ഉണ്ട്. അതിൽ പല എലമെൻറ്സും അടങ്ങിയിട്ടുണ്ട്. ട്രോളിന് പുറമേ അവയെയും കൃത്യമായി കൂട്ടിക്കൊണ്ടുപോവാൻ ചിത്രത്തിനായിട്ടുണ്ട്. അതുകൊണ്ട് തന്നെ രസകരമായ ഒരു കഥയും ചിത്രത്തിൽ കാണാം. അതിൽ പ്രണയവും പ്രതികാരവുമെല്ലാം ഉൾപ്പെടും.
💢Sacha Baron Cohen ആൺ ജനറൽ അലാദീനെ ഗംഭീരമാക്കിയത്. സ്‌ക്രീനിൽ നിറഞ്ഞാടുകയായിരുന്നു പുള്ളിക്കാരൻ. അദ്ദേഹം തന്നെ പങ്കുവഹിച്ച തിരക്കഥാ രചനയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ വെടിപ്പായി ചെയ്ത് കൂട്ടിയിട്ടുണ്ട്. അതിപ്പോ സംസാരശൈലി ആണെങ്കിൽ പോലും രസകരമായിരുന്നു.
🔻FINAL VERDICT🔻
പൊളിറ്റിക്കൽ സറ്റയർ ഇതിലും ഗംഭീരമായി അവതരിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ബ്ളാക് ഹ്യൂമറിന്റെ അനന്തസാധ്യതകൾ ഉപയോഗിച്ച്, ട്രോളിങ്ങ് അതിന്റെ പരമോന്നതിയിൽ എത്തിനിൽക്കുമ്പോൾ ഓർത്തോർത്ത് ചിരിക്കാൻ ഒരുപാട് കാര്യങ്ങൾ സമ്മാനിച്ചാവും ജനറൽ അലാധീൻ മടങ്ങുക. എന്റ് ക്രെഡിറ്റുകളും ഈ അവസരത്തിൽ ഓർമിപ്പിക്കുന്നു.
MY RATING:: ★★★½
0 Comments