Sanju (2018) - 155 min
July 02, 2018
ബയോപിക്കുകൾ സ്ഥിരമായി പിന്തുടർന്ന് വരുന്ന ഒരു ഫോർമുലയുണ്ട്. നായകന്റെ കണ്ണീരും കിനാവും പരമാവധി ഹൃദയഭേദകമായ രീതിയിൽ അവതരിപ്പിക്കുക. ഏറ്റവും ഒടുവിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുമ്പോൾ അതിൽ അഭിമാനം കൊള്ളുക. ആ ശൈലി തന്നെ നിരന്തരം കണ്ട് കണ്ട് മടുത്ത ജേണറിലേക്ക് പുതിയൊരു ആസ്വാദനശൈലി അവതരിപ്പിക്കുകയാണ് "സഞ്ജു"
🔻STORY LINE🔻
തീവ്രവാദിയായി ചാപ്പാകുത്തപ്പെട്ട സഞ്ജയ് ദത്ത് ജയിൽ ശിക്ഷ അനുഭവിക്കാൻ നാളുകൾ മാത്രം ശേഷിക്കെ തന്റെ ജീവിതം ഒരു പുസ്തകമാക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. സംഭവബഹുലമായ തന്റെ ജീവിതത്തിൽ ഡ്രഗ്സ്, സ്ത്രീകൾ, തീവ്രവാദം, കുടുംബം, സിനിമ എന്നിങ്ങനെ ഒഴിച്ചുകൂടാനാവാത്ത ഒരുപിടി യാഥാർഥ്യങ്ങളെ തൻറെ പുസ്തകമെഴുത്തുന്ന വിന്നീ ദാസിനോട് പങ്കുവെക്കുന്നു. അവിടെ തുടങ്ങുന്നു സഞ്ജുവിന്റെ ജീവിതത്തിലെ കറുത്ത അധ്യായങ്ങൾ.
സുനിൽ ദത്തിന്റെയും നർഗീസ് ദത്തിന്റെയും പുത്രനായി ജനിച്ച സഞ്ജയ് ദത്തിന്റെ ജീവിതം ഒരുതരത്തിൽ നയിച്ചിരുന്നത് അദ്ദേഹത്തിന്റെ സ്വബോധമനസ്സ് ആയിരുന്നില്ല. ചെറുപ്പം മുതൽ തന്നെ ഡ്രഗ്സ് അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. എന്നാൽ ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്നറിഞ്ഞപ്പോൾ മുതൽ അതിൽ നിന്ന് ഓടി രക്ഷപ്പെടാനുള്ള ശ്രമമായി. ഒരു പരിധി വരെ അതിന് സാധിച്ചപ്പോൾ അടുത്ത കേസായി തലയിൽ. തോക്ക് കൈവശം വെച്ചതിന് തീവ്രവാദിയായി മുദ്രകുത്തപ്പെട്ടു സഞ്ജയ് ദത്ത്. എന്നാൽ സത്യം എന്താണ്.? ആർക്കായിരുന്നു അദ്ദേഹത്തെ തീവ്രവാദിയാക്കാനുള്ള വ്യഗ്രത. ഇവയൊക്കെയാണ് സഞ്ജു ചർച്ച ചെയുന്നത്.
സുനിൽ ദത്തിന്റെയും നർഗീസ് ദത്തിന്റെയും പുത്രനായി ജനിച്ച സഞ്ജയ് ദത്തിന്റെ ജീവിതം ഒരുതരത്തിൽ നയിച്ചിരുന്നത് അദ്ദേഹത്തിന്റെ സ്വബോധമനസ്സ് ആയിരുന്നില്ല. ചെറുപ്പം മുതൽ തന്നെ ഡ്രഗ്സ് അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. എന്നാൽ ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്നറിഞ്ഞപ്പോൾ മുതൽ അതിൽ നിന്ന് ഓടി രക്ഷപ്പെടാനുള്ള ശ്രമമായി. ഒരു പരിധി വരെ അതിന് സാധിച്ചപ്പോൾ അടുത്ത കേസായി തലയിൽ. തോക്ക് കൈവശം വെച്ചതിന് തീവ്രവാദിയായി മുദ്രകുത്തപ്പെട്ടു സഞ്ജയ് ദത്ത്. എന്നാൽ സത്യം എന്താണ്.? ആർക്കായിരുന്നു അദ്ദേഹത്തെ തീവ്രവാദിയാക്കാനുള്ള വ്യഗ്രത. ഇവയൊക്കെയാണ് സഞ്ജു ചർച്ച ചെയുന്നത്.
🔻BEHIND SCREEN🔻
ബോളിവുഡിൽ വ്യക്തിപരമായി ഏറ്റവും പ്രതീക്ഷയും വിശ്വാസവുമുള്ള സംവിധായകൻ ഏതെന്ന് ചോദിച്ചാൽ രാജ്കുമാർ ഹിറാനി എന്നാവും ഉത്തരം. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങൾ തന്നെയാണ് അതിന് തെളിവുകൾ. സഞ്ജയ് ദത്തിനെ പോലെ ഒരു വിവാദനായകന്റെ ജീവിതം സിനിമയാക്കുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന ആകാംഷ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഒരു കാഴ്ചക്കാരൻ എന്ന രീതിയിൽ പുതിയതായി എന്തെങ്കിലും പ്രതീക്ഷിക്കുമെന്നതും സത്യം തന്നെ. എന്നാൽ സിനിമ കണ്ടുകഴിഞ്ഞപ്പോൾ പൂർണ്ണതൃപ്തിയായിരുന്നു മനസ്സിൽ.
വെറും വെള്ളപൂശലായിരുന്നില്ല സഞ്ജു. സഞ്ജയ് തെറ്റുകാരൻ തന്നെയാണ്. എന്നാൽ മാധ്യമങ്ങൾ പടച്ചുവിട്ട സഞ്ജു അല്ല യഥാർത്ഥ സഞ്ജയ് ദത്ത്. അവരാരും പുറത്ത് പറയാൻ കൂട്ടാക്കാത്ത, അല്ലെങ്കിൽ എക്സ്ക്ലൂസീവ് ആക്കാൻ സ്കോപ്പ് ഇല്ലാത്ത ഒരു കഥ. ബോബെയിലെ ബോംബ് സ്ഫോടനങ്ങളുടെ കൂടെ സഞ്ജയുടെ പേരും കൂട്ടിയെഴുതി ചേർക്കപ്പെട്ടപ്പോൾ ഇന്ത്യക്കാർക്ക് ഒന്നടങ്കം സഞ്ജയ് ദത്ത് തീവ്രവാദിയായി. വർഷങ്ങൾ നീണ്ട ജയിൽവാസം അനുഭവിക്കേണ്ടി വന്നു അദ്ദേഹത്തിന്. സത്യം എന്താണെന്ന് തുറന്നുപറയുകയാണ് സഞ്ജുവിലൂടെ ഹിറാനി.
ഒരു സിനിമയ്ക്ക് വേണ്ട എലമെന്റസും അതോടൊപ്പം അതിഭാവുകത്വം കൂടാതെ തന്നെ, പരമാവധി യാഥാർഥ്യത്തോട് ചേർന്ന് നിന്ന് കഥ പറയുവാൻ ഹിറാനിക്ക് സാധിച്ചിട്ടുണ്ട്. അത് തന്നെയാണ് സഞ്ജുവിന്റെ വിജയവും. ഒരു വീരനായകനാക്കാൻ ശ്രമിക്കാതെ സത്യമെന്താണെന്ന് ഉറക്കെ വിളിച്ച് പറയുകയാണ് സംവിധായകൻ ചെയ്തിട്ടുള്ളത്. അതിന് കയ്യടി അർഹിക്കുന്നു അദ്ദേഹം. സിനിമാറ്റിക് ലിബർട്ടി ഉപയോഗിക്കേണ്ട സ്ഥലങ്ങളിൽ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അതിൽ മിതത്വം പാലിച്ചിട്ടുമുണ്ട്.
സഞ്ജയുടെ ജീവിതത്തിൽ മാത്രം കഥ കേന്ദ്രീകരിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സിനിമകളെ പറ്റിയും ജീവിതത്തിലെ ചില സുപ്രധാന സംഭവങ്ങളെ പറ്റിയും പ്രതിപാധിക്കാൻ വിട്ടുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരിച്ചുരവായിരുന്ന മുന്നാഭായ് mbbs എന്ന സിനിമ മാത്രമാണ് കാര്യമായി സ്ക്രീനിൽ കാണാൻ സാധിച്ചത്. ബാക്കിയെല്ലാം പോസ്റ്ററുകളിൽ മാത്രം ഒതുങ്ങി. അതാണ് പ്രധാന പോരായ്മയായി തോന്നിയത്.
സഞ്ജയും അച്ഛനും അമ്മയും തമ്മിലുള്ള ആത്മബന്ധം വളരെ സുന്ദരമായി കാണിച്ച് തരുന്നുണ്ട് സംവിധായകൻ. സിനിമയിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങൾ അവയാണ്. സഞ്ജുവിന്റെ ജീവിതത്തിൽ അവർ ചെലുത്തിയിരിക്കുന്ന സ്വാധീനം അത്രത്തോളമുണ്ട്. കൂടെ അദ്ദേഹത്തിന്റെ ആത്മമിത്രം കമലേഷും. അങ്ങനെ ബന്ധങ്ങൾക്കും പ്രാധാന്യം നൽകിയാണ് കഥയുടെ പോക്ക്. അവയൊക്കെ കൃത്യമായ അളവിൽ കൃത്യമായ സന്ദർഭങ്ങളിൽ ചേർത്തിട്ടുണ്ട്. സമയധൈർഖ്യം കൂടുതലാണെങ്കിലും അതൊരിക്കലും ആസ്വാദനത്തെ ബാധിക്കുന്ന ഘടകമാവുന്നില്ല.
🔻ON SCREEN🔻
ഇപ്പോഴുള്ള ബോളിവുഡ് നടന്മാരിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ രൺബീർ കപൂറാണ്. അദ്ദേഹത്തിന്റെ പെർഫെക്ഷൻ തന്നെയാണ് അതിന് കാരണം. സഞ്ജു കാത്തിരിക്കാനുള്ള ഒരു കാരണം കൂടിയായിരുന്നു രൺബീർ. ഞെട്ടിച്ചുകളഞ്ഞ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. പരകായപ്രവേഷം എന്നതുപോലെയാണ് ഒരുതരത്തിൽ എനിക്ക് തോന്നിയത്. ഇമോഷണൽ സീക്വന്സുകളിലെയൊക്കെ അദ്ദേഹത്തിന്റെ കയ്യടക്കം അസൂയാവഹമാണ്. ഡ്രഗ് അടിക്റ്റിന്റെ പോർഷനിൽ അദ്ദേഹത്തിന്റെ ശരീരഭാഷ്യം അത്ഭുതപ്പെടുത്തും വിധമായിരുന്നു. അതോടൊപ്പം തന്നെ സഞ്ജയ് ദത്തിന്റെ നടത്തവും ആക്ഷനുകളുമൊക്കെ എന്താ രസം. വാക്കുകളില്ല അദ്ദേഹത്തിന്റെ ദീർഘനാളത്തെ പരിശ്രമത്തെ പ്രശംസിക്കാൻ.
സഞ്ജുവിന്റെ അച്ഛനായി ജീവിച്ച പരേഷ് റവാളിന്റെ ഗംഭീര പ്രകടനവും കയ്യടി അർഹിക്കുന്നുണ്ട്. സഞ്ജുവുമൊത്തുള്ള രംഗങ്ങളിൽ ഒരുപാട് പ്രശംസ അർഹിക്കുന്ന അഭിനയം കാഴ്ചവെച്ചിട്ടുണ്ട് അദ്ദേഹം. അതോടൊപ്പം കമലേഷായി വേഷമിട്ട വിക്കി കൗശലും. മനീഷ കൊയ്രാള നർഗീസ് ദത്തായി വേഷമിട്ടപ്പോൾ അനുഷ്ക ശർമ്മ വിന്നീ ദാസിന്റെ വേഷം കൈകാര്യം ചെയ്തു.
സഞ്ജുവിന്റെ അച്ഛനായി ജീവിച്ച പരേഷ് റവാളിന്റെ ഗംഭീര പ്രകടനവും കയ്യടി അർഹിക്കുന്നുണ്ട്. സഞ്ജുവുമൊത്തുള്ള രംഗങ്ങളിൽ ഒരുപാട് പ്രശംസ അർഹിക്കുന്ന അഭിനയം കാഴ്ചവെച്ചിട്ടുണ്ട് അദ്ദേഹം. അതോടൊപ്പം കമലേഷായി വേഷമിട്ട വിക്കി കൗശലും. മനീഷ കൊയ്രാള നർഗീസ് ദത്തായി വേഷമിട്ടപ്പോൾ അനുഷ്ക ശർമ്മ വിന്നീ ദാസിന്റെ വേഷം കൈകാര്യം ചെയ്തു.
🔻MUSIC & TECHNICAL SIDES🔻
മികച്ച ഫീൽ സമ്മാനിക്കുന്ന രണ്ട് പാട്ടുകൾ സഞ്ജുവിന്റെ ഹൈലൈറ്റാണ്. കണ്ട് കഴിഞ്ഞാലും മനസ്സിൽ നിന്ന് പോവാത്ത രണ്ടെണ്ണം. 'kar har maidaan fatheh' എന്ന ഗാനം ആ സന്ദർഭത്തിന് എത്രത്തോളം അനുയോജ്യമായിരുന്നുവെന്ന് കേട്ടറിയണം. കൂടെ രസകരമായ 'Main Badhiya' എന്ന ഗാനവും. പശ്ചാത്തലസംഗീതം വളരെ മികവ് പുലർത്തി. അതോടൊപ്പം പഴയ കാലത്തെ അനുസ്മരിപ്പിക്കുന്ന ആർട്ട് ഡയറക്ഷനും അതിന് പറ്റിയ ഛായാഗ്രഹണവും.
🔻FINAL VERDICT🔻
വ്യത്യസ്തമായ ഒരു ബയോപ്പിക്ക് അനുഭവമായിരുന്നു സഞ്ജു. വെറും വെള്ളപൂശലിൽ ഒതുങ്ങാതെ സത്യം വിളിച്ചുപറയാനുള്ള മികച്ച ശ്രമം. സുന്ദരമായ മുഹൂർത്തങ്ങളും ഗംഭീര പ്രകടനങ്ങളും കൈമുതലാവുമ്പോൾ തൃപ്തികരമായ കാഴ്ച്ചാനുഭവം തന്നെയാവും സഞ്ജു എന്ന കാര്യത്തിൽ സംശയമില്ല.
MY RATING :: ★★★★☆
NB : സഞ്ജയ് ദത്ത് ജയിലിൽ കിടന്ന കാര്യവും അതിനിടയിൽ പുറത്ത് വന്ന് ചെയ്യാമെന്ന് ഏറ്റ വേഷങ്ങൾ ചെയ്തുവെന്നും ഭൂരിഭാഗം പേർക്കും അറിയാം. എന്നാൽ എന്തിനാണ് ജയിലിൽ കിടന്നതെന്ന് അവരോട് ചോദിച്ചാൽ മൗനമായിരിക്കും ഉത്തരം. എനിക്കും പൂർണ്ണമായ അറിവില്ലായിരുന്നു. സഞ്ജു പുതിയൊരു തിരിച്ചറിവാണ് നൽകിയത്.
0 Comments