Blackmail (2018) - 138 min
July 09, 2018💢വിവാഹം കഴിഞ്ഞ നാൾ മുതൽ ഭാര്യയുമായി അത്ര നല്ല ബന്ധത്തിലല്ല ദേവ്. സുന്ദരിയായ ഭാര്യയാണെങ്കിലും എന്തൊക്കെയോ അയാളെ അവളിൽ നിന്ന് അകറ്റുന്നു. കൂട്ടുകാരന്റെ അഭ്യർത്ഥനപ്രകാരം ഭാര്യക്ക് ഒരു സർപ്രൈസ് കൊടുക്കാനും അതുവഴി അവളുമായി നല്ല ബന്ധത്തിലാവാനും തീരുമാനിച്ച് ഒരു റീത്തുമായി ദേവ് വീട്ടിലേക്ക് കയറിച്ചെല്ലുന്നു.
വിശ്വസ്തയായ തന്റെ ഭാര്യ മറ്റൊരു പുരുഷനൊപ്പം കിടപ്പറ പങ്കിടുന്നു. ഇത് നേരിട്ട് കാണുന്ന ഏതൊരു പുരുഷനും ആദ്യം ചെയ്യുക അവിടേക്ക് കടന്നുചെന്ന് കയ്യേറുകയാവും. എന്നാൽ ദേവിന്റെ മനസ്സിൽ മറ്റൊരു പ്ലാൻ ആയിരുന്നു.
💢ബ്ലാക്‌മെയ്ലിങ്ങിന്റെ ഒരു ചെയിൻ തന്നെയാണ് ഈ ചിത്രത്തിൽ. ഒരാളിൽ തുടങ്ങി അയാളിൽ തന്നെ അവസാനിക്കുന്ന അതീവരസകരമായ ഒരു നീണ്ടനിര. ആദ്യ തന്നെ നായകനെ പരിചയപ്പെടുത്തി കഥയിലേക്ക് നേരിട്ട് കടക്കുകയാണ്. പിന്നീട് നടക്കുന്ന ഓരോ സംഭവങ്ങളും നമ്മെ രസിപ്പിച്ചുകൊണ്ട് ത്രില്ലടിപ്പിക്കുന്നവയാണ്. ഒരു നിമിഷം പോലും ബോറടിക്കില്ലെന്ന് മാത്രമല്ല, കൂടുതൽ ആവേശം നൽകുന്നുണ്ട് ഓരോ സന്ദർഭങ്ങളും.
💢തീരെ പ്രാധാന്യമില്ലെന്ന് കരുതുന്ന വസ്തുതകൾ പോലും അവസാനഘട്ടത്തിൽ രസകരമായി കോർത്തിണക്കുമ്പോൾ ചില്ലറ ചിരിയൊന്നുമല്ല സമ്മാനിക്കുക. ഇങ്ങനെയും ഒരു ത്രില്ലർ ഇറക്കാമോ എന്നായിരുന്നു ആലോചന. കഥാപാത്രങ്ങളുടെ സെലക്ഷനിൽ ശ്രദ്ധ പുലർത്തുന്ന ഇർഫാൻ ഖാന്റെ മറ്റൊരു ഗംഭീര പ്രകടനം കൂടി ദേവിലൂടെ കാണാൻ സാധിക്കും. കൂടെ അരുണോദയ് സിങ്ങും തകർത്തഭിനയിച്ചു.
💢ഇടക്ക് വന്ന ഒരു ഗാനം മാത്രം ആവശ്യമില്ലായിരുന്നു എന്ന് തോന്നിയപ്പോൾ ബാക്കിയുള്ള ഘടകങ്ങൾ മുഴുവൻ തൃപ്തി നൽകുന്നവയായിരുന്നു. രാത്രികാലങ്ങളിലെ ഷോട്ട് ഒരുപാടുണ്ടെങ്കിലും അവയൊക്കെ നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.
🔻FINAL VERDICT🔻
രണ്ട് മണിക്കൂർ ചിരിച്ചും ത്രില്ലടിച്ചും രസിക്കാൻ പറ്റിയ കിടിലൻ സിനിമ. രസകരമായ പ്രമേയവും അതിനേക്കാൾ രസകരമായ അവതരണവും കൂടിയാവുമ്പോൾ നിരാശ നൽകാത്ത അനുഭവമാകുന്നു ഈ ബ്ലാക്‌മെയ്‌ലിംഗ്
MY RATING:: ★★★½
0 Comments