Believer (2018) - 123 min
July 23, 2018💢ഏഷ്യയിലെ ഏറ്റവും വലിയ ഡ്രഗ് ഡീലർ. Mr. Lee എന്ന പേര് മാത്രമാണ് എല്ലാവർക്കും അറിയുക. അയാളെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു Won-Ho. എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട ഒരാളെ നഷ്ടമാകുന്നു. തുടർന്നുള്ള ദിവസം തന്നെ ലീയുടെ ഫാക്ടറിയിൽ വലിയൊരു സ്ഫോടനം നടക്കുന്നു. സ്‌ഫോടനത്തിൽ ആകെ രക്ഷപ്പെടുന്നത് അവിടുത്തെ ഒരു ജോലിക്കാരനും ഒരു നായയും മാത്രം.
💢സകല തെളിവുകളും നഷ്ടപ്പെട്ടെന്ന് തോന്നിയിടത്താണ് ആ രക്ഷപ്പെട്ട ഒരുവൻ ഇവരെ തേടിയെത്തിയത്. ലീയെ കുടുക്കാൻ സഹായഹസ്തം വാഗ്‌ദാനം ചെയ്ത അവനും ഇവരുടെ ഒപ്പം കൂടുന്നു. തുടർന്ന് അന്വേഷണം തകൃതിയായി മുന്നേറുന്നു.
💢ആദ്യ 2 രംഗങ്ങൾ മാത്രമാണ് ഇത്തിരി പതിയെ നീങ്ങുന്നവ. അതുകഴിഞ്ഞാൽ ഒരു ത്രില്ലർ എങ്ങനെയാവണമെന്ന ഉത്തമ ഉദാഹരണം ചിത്രത്തിൽ കാണാം. ആകാംഷയുടെ മുൾമുനയിൽ നിർത്താൻ പാകത്തിന് ത്രിൽ എലമെൻറ്സും ആക്ഷനും പ്ലോട്ടുകളുമെല്ലാം നന്നായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. അവ കൃത്യമായി ആസ്വാദനത്തിന് വഴിവെച്ചിട്ടുമുണ്ട്.ഏറ്റവും ഒടുവിൽ കിടിലൻ സസ്‌പെൻസും ട്വിസ്റ്റുമൊക്കെയായി ഒരു ത്രില്ലറിന് വേണ്ട ഫുൾ പാക്കേജ് ചിത്രത്തിൽ കാണാം.
💢ഏറ്റവും ഒടുവിലത്തെ രംഗം ശരിക്കും ഞെട്ടിച്ച ഒന്നായിരുന്നു. ഇത്തരത്തിലൊരു സിനിമക്ക് ഒരിക്കലും പ്രതീക്ഷിക്കാഞ്ഞ ഒരു ഉപസംഹാരമായി അത്. അവസാനം പ്രേക്ഷകന്റെ ചിന്തയിലേക്ക് ചോദ്യം കോറിയിട്ട് മികച്ച പോയിന്റിൽ നിർത്തിയിട്ടുണ്ട് സംവിധായകൻ. ആ ലൊക്കേഷനും അത്തരത്തിലൊരു രംഗത്തിന് അനുയോജ്യം.
🔻FINAL VERDICT🔻
ഈ വർഷത്തെ പണം വാരിയ ചിത്രങ്ങളിൽ മുൻപന്തിയിലുള്ള സിനിമ കാഴ്ചവെക്കുന്നത് തകർപ്പനൊരു ത്രില്ലർ തന്നെയാണ്. ത്രില്ലർ പ്രേമികൾക്ക് വിരുന്ന് സമ്മാനിക്കുന്ന സകല എലമെന്റ്സുകളും പാകത്തിന് ചേർത്തൊരുക്കിയ ചിത്രം. രണ്ട് മണിക്കൂർ നഷ്ടമാവില്ല എന്നുറപ്പ്.
MY RATING:: ★★★½
0 Comments